കൊച്ചി: കേരളമനസാക്ഷിയെ പിടിച്ചുലച്ച ആലുവയിലെ കൊലപാതകത്തില്‍ അഞ്ച് വയസുകാരിക്ക് നീതി. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. ശിശുദിനത്തിലാണ് അതിക്രൂരമായ കേസില്‍ വിധി പ്രഖ്യാപിക്കപ്പെട്ടത്. ഒരു കേസില്‍ ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. പെണ്‍കുട്ടി കൊല്ലപ്പെട്ട് 35-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ ഗൗരവം പരിഗണിച്ച് ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു.
കുറ്റകൃത്യം നടന്ന് 100-ാം ദിവസം കോടതി പ്രതി അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നൂറ്റിപത്താം ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്‌സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
കേസിന്റെ നാള്‍വഴികളിങ്ങനെ….
ജൂലൈ 28
3.00 pm : അഞ്ചു വയസുകാരിയെ കാണാതാകുന്നു
4.30 pm : വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുന്നു
5.00 pm : സിസി ടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുന്നു
5.30 pm : പ്രതി അസഫാഖ് ആലം കൃത്യം നിര്‍വഹിച്ച് മടങ്ങുന്നു
9.00 pm : പ്രതിയെ തിരിച്ചറിയുന്നു, തോട്ടക്കാട്ടുകരയില്‍ നിന്ന് മദ്യലഹരിയിലുള്ള അസഫാഖ് ആലത്തെ പിടികൂടുന്നു
ജൂലൈ 29
11.00 am : കുഞ്ഞിന്റെ മൃതദേഹം ആലുവ മാര്‍ക്കറ്റിന് സമീപത്തെ കുറ്റികാട്ടില്‍ നിന്ന് കണ്ടെത്തുന്നു
2.00 pm : മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നു
ജൂലൈ 30
7.30 am : സ്‌കൂളില്‍ പൊതുദര്‍ശനം
11.00 am : മൃതദേഹം സംസ്‌കരിക്കുന്നു
12.00 pm : പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുന്നു
ജൂലൈ 31
അസ്ഫാഖ് ആലം ഡല്‍ഹിയിലും പോക്‌സോ കേസില്‍ പ്രതിയാണെന്ന് കണ്ടെത്തല്‍
ഓഗസ്റ്റ് 01
11.00 am :തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിയുന്നു
3.00 pm : അസഫാഖ് ആലം 10 ദിവസം പൊലീസ് കസ്റ്റഡിയില്‍
ഓഗസ്റ്റ് 03
പ്രതിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് തെളിവെടുപ്പ്
കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം
ഓഗസ്റ്റ് 04
ആലുവ മാര്‍ക്കറ്റില്‍ പൊലീസിന്റെ ശാസ്ത്രീയ പരിശോധന
ഓഗസ്റ്റ് 05
അന്വേഷണത്തിനായി പൊലീസ് സംഘം ഡല്‍ഹിയിലേക്കും ബിഹാറിലേക്കും തിരിച്ചു
ഓഗസ്റ്റ് 06
പ്രതിയുമായി അഞ്ചു വയസുകാരിയുടെ വീട്ടില്‍ തെളിവെടുപ്പ്
ഓഗസ്റ്റ് 10
കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതിയെ വീണ്ടും റിമാന്‍ഡ് ചെയ്തു
സെപ്റ്റംബര്‍ 01
645 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു
ഒക്ടോബര്‍ 04
കോടതിയില്‍ വിചാരണ ആരംഭിച്ചു, പ്രതിക്കെതിരെ 16 കുറ്റങ്ങള്‍ ചുമത്തി
നവംബര്‍ 04
അസ്ഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി
നവംബര്‍ 09
ശിക്ഷാവിധിയില്‍ കോടതിയില്‍ വാദം നടന്നു
നവംബര്‍ 14
ശിക്ഷാവിധി
ശിശുദിനത്തില്‍ വധശിക്ഷ
പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. 302-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. മറ്റ് അഞ്ച് വകുപ്പുകളില്‍ ജീവപര്യന്തം ശിക്ഷയും കോടതി.