KeralaNEWS

സ്കൂട്ടര്‍ ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി; അഞ്ചു വയസുകാരിയുടെ അപകട മരണത്തില്‍ മാതാവിനെതിരെ കേസ്

ആലപ്പുഴ: അഞ്ചു വയസുകാരി  കോണ്‍വന്റ് സ്‌ക്വയറില്‍ സ്‌കൂട്ടര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഉടമയായ വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.

വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഈരാറ്റുപേട്ട നടയ്ക്കല്‍ പുതുപ്പറമ്ബ് ഫാസില്‍-ജിസാന ദമ്ബതികളുടെ മകള്‍ ഫൈഹ ഫാത്തിമയെ(5) യാണ് കോണ്‍വന്റ് സ്‌ക്വയറിന് സമീപം എച്ച്‌ഡിഎഫ്‌സി ബാങ്കിന് മുന്നില്‍ വച്ച്‌ സ്‌കൂട്ടര്‍ ഇടിച്ചത്.

Signature-ad

സ്‌കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയ്‌ക്കെതിരെ കേസ് എടുത്തത്. പ്രതിയായ മന്നത്ത് സ്വദേശിയായ യുവതിയുടെ സ്‌കൂട്ടര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

 വിദ്യാര്‍ഥികള്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി.നിര്‍ത്താതെ പോയ സ്‌കൂട്ടര്‍ സിസിടിവി പരിശോധിച്ചാണ് പോലീസ് തിരിച്ചറിഞ്ഞത്.

Back to top button
error: