തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും പല ഫണ്ടുകളും ലഭിച്ചില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ തരാതിരിക്കാന്‍ ശ്രമിക്കുന്നവരാണ് ജനങ്ങളെ മണ്ടന്മാരാക്കുന്നത്.
കേരളത്തിന്റെ ഖജനാവും ജനങ്ങളുടെ താത്പര്യവും നോക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം. ഇത് പറയുമ്പോള്‍ കേന്ദ്രമന്ത്രി ക്ഷോഭിച്ചിട്ട് കാര്യമില്ല. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അടിമ-ഉടമ ബന്ധമല്ല. കേരളത്തിന് ആകെ കിട്ടുന്ന നൂറ് രൂപ വരുമാനത്തില്‍ 30 രൂപയേ കേന്ദ്രം നല്‍കുന്നുള്ളു. പല പണവും കേന്ദ്രം ഉപാധികള്‍ വെച്ച് തരാതിരിക്കുകയാണെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി കേന്ദ്രവിഹിതം നല്‍കാത്തതുകൊണ്ടാണെന്ന ആരോപണം തള്ളി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രം കേരളത്തിന് നല്‍കിയ തുക എന്തിന് ചെലവാക്കിയെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നായിരുന്നു വി മുരളീധകരന്‍ ആവശ്യപ്പെട്ടത്.
സാമൂഹ്യ പെന്‍ഷനായി കേരളം ആവശ്യപ്പെട്ടത് 521. 9 കോടി രൂപയാണ്. ഇതില്‍ ഒക്ടോബര്‍ മാസം കേന്ദ്രം നല്‍കാനുള്ള മുഴുവന്‍ തുകയായ 602.14 കോടിയും കേന്ദ്രം നല്‍കി. ഇതില്‍ രണ്ടാം ഗഡുവിനുള്ള അപേക്ഷ സംസ്ഥാനം ഇതുവരെ നല്‍കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടും എന്തുകൊണ്ടാണ് അപേക്ഷ നല്‍കാത്തതെന്നും വി മുരളീധരന്‍ ചോദിച്ചു.