LIFELife Style

”എനിക്ക് നല്ല പിള്ള ചമയാന്‍ താത്പര്യമില്ല, അവള്‍ എന്നെ ഇട്ടുപോകുമോ എന്ന ചിന്ത ഉണ്ടായിരുന്നു; ആത്മഹത്യ ചെയ്യാന്‍ തോന്നിയ അവസ്ഥ ഉണ്ടായി”

ലയാളികള്‍ക്ക് സുപരിചിതമാ താരമാണ് ഷിയാസ് കരിം. സിനിമ ടെലിവിഷന്‍ താരവും, ഫാഷന്‍ മോഡലുമായ ഷിയാസ് കരീം സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാണ്. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. പ്രതിസന്ധി ഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്തേകിയത് ചില സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണെന്ന് ഷിയാസ് കരീം. ”സത്യം ഏറെക്കാലം മൂടി വയ്ക്കപ്പെടാന്‍ സാധിക്കില്ല, അത് കാലം എത്ര എടുത്താലും പുറത്തുവരികതന്നെ ചെയ്യും. താന്‍ പ്രശ്‌നത്തില്‍ പെട്ടപ്പോള്‍ വിരലില്‍ എണ്ണാവുന്ന കൂട്ടുകാര്‍ മാത്രമാണ് ഒപ്പം നിന്നത്. ആരൊക്കെ നമ്മുടെ ഒപ്പം ഉണ്ടാകും എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞ സമയം ആയിരുന്നു കടന്നുപോയതെന്നും ഒരുവര്‍ഷത്തില്‍ അധികമായി ഈ പ്രശ്‌നം ഫേസ് ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു

പ്രശ്‌നം ഉണ്ടാകുമ്പോള്‍ ഞാന്‍ ദുബായിലാണ്. അന്ന് എന്റെ കൂടെ വാക്ക് കൊണ്ടുപോലും സഹായിച്ചത് ചുരുക്കം ചില ആളുകള്‍ ആണ്. അത് വരെ എനിക്ക് ജീവിതത്തില്‍ വലിയ മോശം അവസ്ഥകള്‍ ഉണ്ടായിട്ടില്ല. പക്ഷേ ഈ പ്രശ്‌നം ഉണ്ടായി നാല് മണിക്കൂര്‍ ഞാന്‍ അത്രയും ഡിപ്രെസ്ഡ് ആയിപോയി. ഉപ്പയുടെ രണ്ടാം വിവാഹം മാത്രമാണ് ഞാന്‍ ഫേസ് ചെയ്ത മോശം അവസ്ഥ എന്ന് പറയുന്നത് അപ്പോഴാണ് എനിക്ക് സൂയിസൈഡ് ചെയ്യണം എന്ന ചിന്ത പോലും വന്നത്. ഞാന്‍ ആകെ വിഷമിച്ച സമയം ആണ്. എന്റെ പ്രിയപ്പെട്ടവര്‍ക്ക് ട്രബിള്‍ ആകുമോ എന്ന പേടി ആയിരുന്നു എനിക്ക്. ഞാന്‍ ആ നാലു മണിക്കൂര്‍ എന്ത് ചെയ്യും എന്റെ ഉമ്മ എന്താകും, വിവാഹം കഴിക്കാന്‍ പോകുന്ന കുട്ടി എന്നെ ഇട്ടിട്ട് പോകുമോ എന്നൊക്കെ ചിന്തകളായി. ഞാന്‍ ആകെ ഷോക്കായി പോയ സമയം. തല ഒക്കെ ചുറ്റുന്ന പോലെ തോന്നി, ആകെ പാനിക്കായി, പെട്ടെന്ന് ഞാന്‍ നിസ്‌കരിച്ചു. എന്ത് വന്നാലും ഫേസ് ചെയ്യാം എന്ന മനസ്സിലേക്ക് ഞാന്‍ എത്തി അതിനു സഹായിച്ചത് ചില സുഹൃത്തുക്കള്‍ മാത്രമാണ്.

മറ്റൊന്ന്, ഞാന്‍ ഫേസ് ചെയ്ത സംഭവങ്ങള്‍ മിക്ക ആണുങ്ങളും ഫേസ് ചെയ്ത കാര്യങ്ങള്‍ ആണ്. ഈ സംഭവത്തിനു ശേഷം നിരവധി കോളുകള്‍ വരുന്നുണ്ട്. ചിലര്‍ ഈ സംഭവത്തെ മുതലെടുക്കുന്നുണ്ട്. അവര്‍ മുതലെടുക്കുന്നതുകൊണ്ട് ജെനുവിന്‍ ആയ ആളുകള്‍ക്ക് ബുദ്ധിമുട്ട് ആകും. ഞാന്‍ ഇത് മുതലെടുത്താല്‍ ജെനുവിന് ആയ ആളുകള്ക്ക് ആണ് അതിന്റെ വിഷയം. സൂര്യനെ എത്ര മൂടി കെട്ടിയാലും അത് നേരായ വഴിയില്‍ സഞ്ചരിക്കും. അതേപോലെയാണ് സത്യം അത് മൂടികെട്ടാന്‍ ആര്‍ക്കും സാധിക്കില്ല” -ഷിയാസ് പറഞ്ഞു.

നേരത്തേ, യുവതി നല്‍കിയ പീഡനക്കേസില്‍ ഷിയാസ് അറസ്റ്റിലായിരുന്നു. ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഷിയാസ് കരിമിനെ കസ്റ്റഡിയില്‍ എടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി നല്‍കിയത്. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി ഷിയാസുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലാവുകയും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 

 

 

Back to top button
error: