Month: October 2023
-
Crime
കുടുംബ പ്രശ്നത്തെത്തുടര്‍ന്നാണ് നടുറോഡിൽ അമ്മായിയപ്പൻ മരുമോനെ ആക്രമിച്ചു; കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാനെതിരെ നരഹത്യാ ശ്രമത്തിന് കേസ്
കാസർകോട്: കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്ത് പൊലീസ്. മകളുടെ ഭര്‍ത്താവിനെ ആക്രമിച്ച പരാതിയിലാണ് അബ്ദുല്ലക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. അബ്ദുല്ലയെ മര്‍ദ്ദിച്ചതിന് മകളുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെതിരേയും കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ മകളുടെ ഭര്‍ത്താവ് കൊളവയല്‍ സ്വദേശി ഷാഹുല്‍ ഹമീദാണ് പരാതി നല്‍കിയത്. കരുവളം അങ്കണവാടിക്ക് സമീപം വച്ച് ഭാര്യാ പിതാവ് തന്നെ ആക്രമിച്ചുവെന്നാണ് ഷാഹുലിന്‍റെ പരാതി. കരുവളം അങ്കണവാടിക്ക് തൊട്ടടുത്ത സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഡിഗിംങ് ഫോര്‍ക്ക് എടുത്ത് അബ്ദുള്ള ആക്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. ആക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. അബ്ദുല്ല ഷാഹുലിനെ ഓടിച്ചിട്ട് അടിക്കുന്നതും ഇയാള്‍ നിലത്ത് വീഴുന്നതും വീഡയോയിൽ കാണാം. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പരാതി. ഭാര്യ പിതാവ് തന്നെ മാരകമായി മർദ്ദിച്ചെന്നും ആക്രമണത്തിൽ താൻ ബോധരഹിതനായെന്നും ഷാബുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ മര്‍ദ്ദിച്ചുവെന്ന അബ്ദുല്ലയുടെ പരാതിയില്‍ ഷാഹുല്‍ ഹമീദിനെതിരേയും ഹൊസ്ദുര്‍ഗ്…
Read More » -
Crime
കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തുന്ന ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയയിലെ പ്രധാനിയായ സുഡാൻ പൗരൻ കൊല്ലം പോലീസിന്റെ പിടിയിൽ; വഴിത്തിരിവായത് ഇടനിലക്കാരിയുടെ മൊഴി
കൊല്ലം: കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തുന്ന കേസിലെ മുഖ്യപ്രതികളിലൊരാളെ കൊല്ലം പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്ക് മരുന്ന് മാഫിയയിലെ പ്രധാനിയായ സുഡാൻ പൗരൻ റാമി ഇസുൽദീൻ ആദം അബ്ദുല്ലയാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പ്രതിയിൽ നിന്ന് വൻകിട ലഹരിമരുന്ന് ഇടപാടുകളുടെ വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. കൊല്ലം പൊലീസ് ബെംഗളൂരിവിൽ എത്തി നടത്തിയ അന്വേഷണത്തിലാണ് റാമി ഇസുൽദിൻ ആദം അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം നഗരത്തിൽ എംഡിഎംഎയുമായി പിടിയിലായ ഇരവിപുരം സ്വദേശി ബാദുഷയെ ചോദ്യം ചെയ്തപ്പോഴാണ് രാസ ലഹരിയുടെ ഉറവിടം സംബന്ധിച്ച് പൊലീസിന് വിവരം കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർ മെറിൻ ജോസഫിന്റെ നിർദേശ പ്രകാരം പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. എസിപി പ്രദീപിന്റെ നേതൃത്വത്തിലാണ് ബെംഗളൂരുവിൽ എത്തി പ്രതിയെ പിടികൂടിയത്. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ മയക്ക് മരുന്ന് മാഫിയ സംഘത്തിലെ അംഗമാണ് റാമി ഇസുൽദിൻ ആദം അബ്ദുല്ലയെന്നാണ് പൊലീസ് കണ്ടെത്തൽ.…
Read More » -
India
മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ദില്ലി: മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നവംബർ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഏപ്രിൽ മാസത്തിൽ ഇതേ കേസിൽ ഇഡി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇന്നലെ കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഇഡി മുഖ്യമന്ത്രി കെജ്രിവാളിന് നോട്ടീസ് നൽകിയത്. മനീഷ് സിസോദിയയുടെ ജാമ്യഹർജി സുപ്രീംകോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യാപേക്ഷകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. നേരത്തെ കേസുമായി ബന്ധപ്പെട്ട വാദത്തിൽ അന്വേഷണ ഏജൻസികൾക്ക് എതിരെ ശക്തമായ നിരീക്ഷണം കോടതി നടത്തിയിരുന്നു. വിചാരണവേളയിൽ ഈ കേസ് തള്ളി…
Read More » -
Local
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി; രാത്രിയായാൽ കൂട്ടമായെത്തി കടിപിടികൂടി അക്രമാസക്തമാകുന്നുവെന്ന് രോഗികളും കൂട്ടിരിപ്പുകാരും
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. മെഡിക്കല്‍ കോളജ് ഗ്രൗണ്ട്, ആര്‍ സി സി, വിമന്‍സ് ഹോസ്റ്റല്‍, എസ് എ ടി ആശുപത്രി പരിസരം, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷം. അത്യാഹിതവിഭാഗത്തിനുസമീപവും രാത്രിയായാൽ ഇത് തന്നെ ആണ് അവസ്ഥ. തിരക്കുള്ള സമയങ്ങളിൽ ആശുപത്രി കാമ്പസിനുള്ളില്‍ വിവിധയിടങ്ങളിലായി ചുറ്റിത്തിരിയുന്ന നായ്ക്കള്‍ രാത്രി ആയാൽ കൂട്ടമായി എത്തി കടിപിടി കൂടുന്നതും അക്രമാസക്തമാകുന്നതും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു. രാത്രിയില്‍ മരുന്നുവാങ്ങാന്‍ ഫാര്‍മസികളില്‍ പോകുന്നവര്‍ക്കും ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്കും നായ്ക്കള്‍ ഭീഷണി ആകുകയാണ്. കാമ്പസിനുള്ളിലെ വിവിധയിടങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ തേടിയാണ് താവളമുറപ്പിച്ചിരിക്കുന്നത്. എസ് എ ടി ആശുപത്രി പരിസരത്തും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂടാതെ ശിശുരോഗ വിഭാഗം ഒപിക്ക് സമീപവും പകല്‍സമയങ്ങളില്‍പോലും നായ്ക്കളുടെ കടന്നുകയറ്റത്തിലൂടെ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ശല്യമാകുന്നതായി പറയുന്നു. ഈ ഭാഗത്ത് അടുത്തിടെ നിരവധിപേര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുകയുണ്ടായി…
Read More » -
LIFE
ലിയോയുടെ തിരക്കഥ ഒരുക്കുന്ന സമയത്ത് വിജയ്‍യെ അല്ല നായകനായി മനസില്‍ കണ്ടിരുന്നതെന്ന് ലോകേഷ് കനകരാജ്
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയിൽ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട് പുതിയ വിജയ് ചിത്രം ലിയോ. വിക്രത്തിൻറെ വൻ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽത്തന്നെ വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു ലിയോയ്ക്ക്. എന്നാൽ ആദ്യദിനങ്ങളിൽ സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ കളക്ഷനിൽ അതൊട്ട് പ്രതിഫലിച്ചുമില്ല. ഇപ്പോഴിതാ കൗതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്. അഞ്ച് വർഷം മുൻപ് ലിയോയുടെ തിരക്കഥ ഒരുക്കുന്ന സമയത്ത് വിജയ്‍യെ അല്ല നായകനായി മനസിൽ കണ്ടിരുന്നത് എന്നതാണ് അത്. സിനിഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് ഇപ്പോഴത്തെ ലിയോ രൂപപ്പെട്ട വഴികളെക്കുറിച്ച് ലോകേഷ് കനകരാജ് വിശദീകരിക്കുന്നത്. “5 വർഷം മുൻപ് എഴുതിയ തിരക്കഥയാണ് ലിയോയുടേത്. മറ്റ് ഏതെങ്കിലും നായക താരങ്ങളെ വച്ച് ചെയ്യാൻ ആലോചിച്ചിരുന്ന സിനിമയാണിത്. എന്നാൽ പല കാരണങ്ങളാൽ അത് നടക്കാതെപോയി. ആ സമയത്താണ് അത് മാറ്റിവച്ചിട്ട് ചെറുത് ഒരെണ്ണം എഴുതാമെന്ന് കരുതി കൈതി എഴുതാൻ ആരംഭിച്ചത്. ആ…
Read More » -
Local
കേരളീയം 2023- ന്റെ ഭാഗമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം; സൗജന്യസേവനവുമായി കെഎസ്ആർടിസി ഇലക്ട്രിക് ബസും, നിർദിഷ്ട സ്ഥലങ്ങളിലല്ലാതെയുള്ള പാർക്കിംഗ് അനുവദിക്കില്ല
തിരുവനന്തപുരം: നവംബർ ഒന്നു മുതൽ ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്നും കേരളീയത്തിന്റെ മുഖ്യവേദികൾ ക്രമീകരിച്ചിരിക്കുന്ന വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകളിൽ സന്ദർശകർക്ക് സൗജ്യനയാത്ര ഒരുക്കുമെന്നും മന്ത്രിമാരായ വി. ശിവൻകുട്ടിയും ആന്റണി രാജുവും. നവംബർ ഒന്നിന് ആരംഭിക്കുന്ന കേരളീയത്തിന്റെ ട്രാഫിക്, സുരക്ഷാക്രമീകരണങ്ങൾ വിശദീകരിക്കുന്നതിനായി കനകക്കുന്ന് പാലസ് ഹാളിൽ വിളിച്ചുചേർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ. വെള്ളയമ്പലം മുതൽ ജി.പി.ഒ. വരെ വൈകുന്നേരം ആറുമണി മുതൽ 10 മണി വരെ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഈ മേഖലയിൽ കേരളീയത്തിലെ വേദികൾ ബന്ധിപ്പിച്ചുകൊണ്ട് സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കാൻ 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകൾ കെ.എസ്.ആർ.ടി.സി. സ്ജ്ജീകരിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സും പ്രത്യേക പാസ് നൽകിയ വാഹനങ്ങളും ആംബുലൻസും മറ്റ് അടിയന്തരസർവീസും മാത്രമേ ഈ മേഖലയിൽ അനുവദിക്കു. നിർദിഷ്ട 20 പാർക്കിംഗ് സ്ഥലങ്ങളിൽനിന്നു ഇവിടേക്കും തിരിച്ചും 10 രൂപ നിരക്കിൽ കെ.എസ്.ആർ.ടി.സി. യാത്ര ഒരുക്കും. കവടിയാർ…
Read More » -
Crime
കളമശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിനെതിരെ കൃത്യമായ തെളിവുകൾ കിട്ടി, പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണർ
കൊച്ചി: കളമശേരിയിൽ യെഹോവയുടെ സാക്ഷികളുടെ സമ്മേളനം നടന്ന കൺവൻഷൻ സെന്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതി ഡൊമിനിക് മാർട്ടിനെതിരെ കൃത്യമായ തെളിവുകൾ കിട്ടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ. പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്നും, പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലടക്കം അന്വേഷണം നടത്തിയെന്നും കമ്മീഷണർ വ്യക്തമാക്കി. കുറ്റകൃത്യത്തിൽ പ്രതിയുടെ പങ്ക് കൃത്യമായി ബോധ്യപ്പെട്ട ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൊമിനിക് മാർട്ടിൻ അല്ലാതെ കേസിൽ മറ്റാരെങ്കിലും പ്രതിയാണോയെന്നതടക്കം വിശദമായി പരിശോധിക്കും. ഇന്നലെ വൈകിട്ട് ഏഴ് മണിക്കാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനുള്ളിൽ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞ കമ്മീഷണർ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാർട്ടിൻ മാത്രമാണ് പ്രതിയെന്നും വ്യക്തമാക്കി. കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിനിടെയാണ് സ്ഫോടന പരമ്പര നടന്നത്. മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ 45 പേർക്ക് പരിക്കേറ്റിരുന്നു. 21 പേർ ഇപ്പോഴും ആശുപത്രിയിലാണ്. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. 16 പേർ ഐസിയുവിലാണ്…
Read More » -
Crime
ഡോഗ് ട്രെയിനിങ് സെന്ററിന്റെ മറവിൽ കഞ്ചാവ് വില്പന: രണ്ടാംപ്രതി പോലീസ് കസ്റ്റഡിയിൽ
ഗാന്ധിനഗർ: കുമാരനെല്ലൂരിൽ ഡോഗ് ട്രെയിനിങ് സെന്ററിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിയ കേസിലെ രണ്ടാം പ്രതിയായ പനച്ചിക്കാട് പൂവൻതുരുത്ത് ഭാഗത്ത് ആതിര ഭവനിൽ വീട്ടിൽ അനന്തു പ്രസന്നൻ (25) എന്നയാളെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കുമാരനെല്ലൂരിൽ വീട് വാടകക്കെടുത്ത് ഡോഗ് ട്രെയിനിങ് സെന്റർ നടത്തിയിരുന്ന കോട്ടയം പാറമ്പുഴ സ്വദേശിയായ റോബിൻ ജോർജിന്റെ വീട്ടിൽ നിന്നും കഴിഞ്ഞ മാസം 17.8 കിലോ കഞ്ചാവ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഈ കേസിലെ മുഖ്യപ്രതിയായ റോബിൻ ജോർജിനെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരുനെൽവേലിയിൽ നിന്ന് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാളുടെ ഒപ്പം കഞ്ചാവ് കച്ചവടം നടത്തിയിരുന്ന അഖിൽ ഷാജി, അനിൽകുമാർ എന്നിവരെയും പോലീസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് ഈ കേസിലെ മുഖ്യപ്രതികളിലൊരാളായ അനന്തു പ്രസന്നൻ അന്യസംസ്ഥാനത്തേക്ക് കടന്നു കളഞ്ഞതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇയാൾക്ക് വേണ്ടി വിവിധ സംഘങ്ങളായി തിരിഞ്ഞ് ശക്തമായ തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ്…
Read More » -
Crime
ഓൺലൈനിൽ വ്യാജ ട്രേഡിങ് സൈറ്റ് നിർമ്മിച്ച് യുവാവിനെ കബളിപ്പിച്ച് ഒന്നേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
കോട്ടയം: ഓൺലൈനിൽ വ്യാജ ട്രേഡിങ് സൈറ്റ് നിർമ്മിച്ച് യുവാവിനെ കബളിപ്പിച്ച് ഒന്നേകാൽ കോടി രൂപയോളം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് പെരുമ്പള അംഗൻവാടിക്ക് സമീപം ഇടയ്ക്കൽ വീട്ടിൽ റാഷിദ്. റ്റി (29) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 ജൂൺ മാസം മുതൽ സെപ്റ്റംബർ മാസം വരെയുള്ള കാലയളവിൽ കോട്ടയം കഞ്ഞിക്കുഴി സ്വദേശിയിൽ നിന്നും ഒന്നേകാൽ കോടി രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ഇയാൾ വ്യാജ ഫേസ്ബുക്ക് ഐ.ഡി വഴി ട്രേഡിങ് ബിസിനസ്സിൽ താല്‍പര്യമുള്ള യുവാവിനെ സമീപിക്കുകയും, തുടർന്ന് വിദേശ ട്രേഡിങ് കമ്പനിയായ Olymp Trade pro എന്ന കമ്പനിയുടെ പേരിൽ വ്യാജ സൈറ്റ് നിർമ്മിച്ച് അത് ഒറിജിനൽ ആണെന്ന് യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ച് അതിലൂടെ ട്രേഡിങ് ബിസിനസ് ചെയ്യാനും, നിക്ഷേപിക്കുന്ന തുകയുടെ 15 ശതമാനം മാസംതോറും ബോണസ് ആയി ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും പലതവണകളായി 1,24,19,150 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന്…
Read More » -
Kerala
സുരേഷ് ഗോപി അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്ന് മുഖ്യമന്ത്രി, ഒരു മകളെ പോലെയാണ് കണ്ടത് ഒരു അച്ഛനെ പോലെ മാപ്പ് പറയുന്നുവെന്നു സുരേഷ് ഗോപി
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ആ രീതിയില്‍ മാധ്യമപ്രവര്‍ത്തകയോട് പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് ക്ഷമ ചോദിച്ചത്. അക്കാര്യത്തില്‍ വേണ്ട രീതിയില്‍ പൊതുസമൂഹം പ്രതികരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പൊതുസമൂഹം വേണ്ട രീതിയില്‍ അതിന് പ്രതികരിച്ചിട്ടുണ്ട്. ഒരു തരത്തിലും അങ്ങനെ ഒരു രീതിയില്‍ അദ്ദേഹം പെരുമാറാന്‍ പാടില്ലായിരുന്നു. അതുകൊണ്ടാണ് തെറ്റാണെന്ന് തോന്നി അദ്ദേഹം ക്ഷമ ചോദിച്ചത്. ക്ഷമകൊണ്ട് മാത്രം വിധേയായ യുവതി അത് തീര്‍ക്കാനല്ല തയ്യാറാകുന്നത്. കാരണം അത്രമാത്രം മനോവേദന അവര്‍ക്കുണ്ടായിട്ടുണ്ട് എന്നാണ് അത് കാണിക്കുന്നത്. ഇതൊക്കെ മനസിലാക്കിക്കൊണ്ട് ഇടപെടാന്‍ ഇതപോലെയുളള ആളുകള്‍ തയ്യാറാവണം.’ പിണറായി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ മാപ്പുപറച്ചില്‍.മാധ്യമങ്ങളുടെ മുന്നില്‍ വെച്ച് വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയായി പെരുമാറിയിട്ടില്ല.എന്നാല്‍ ആ കുട്ടിക്ക് അതിനെ കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കണം എന്ന്…
Read More »