LocalNEWS

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി; രാത്രിയായാൽ കൂട്ടമായെത്തി കടിപിടികൂടി അക്രമാസക്തമാകുന്നുവെന്ന് രോഗികളും കൂട്ടിരിപ്പുകാരും

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. മെഡിക്കല്‍ കോളജ് ഗ്രൗണ്ട്, ആര്‍ സി സി, വിമന്‍സ് ഹോസ്റ്റല്‍, എസ് എ ടി ആശുപത്രി പരിസരം, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷം.

അത്യാഹിതവിഭാഗത്തിനുസമീപവും രാത്രിയായാൽ ഇത് തന്നെ ആണ് അവസ്ഥ. തിരക്കുള്ള സമയങ്ങളിൽ ആശുപത്രി കാമ്പസിനുള്ളില്‍ വിവിധയിടങ്ങളിലായി ചുറ്റിത്തിരിയുന്ന നായ്ക്കള്‍ രാത്രി ആയാൽ കൂട്ടമായി എത്തി കടിപിടി കൂടുന്നതും അക്രമാസക്തമാകുന്നതും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു.

Signature-ad

രാത്രിയില്‍ മരുന്നുവാങ്ങാന്‍ ഫാര്‍മസികളില്‍ പോകുന്നവര്‍ക്കും ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്കും നായ്ക്കള്‍ ഭീഷണി ആകുകയാണ്. കാമ്പസിനുള്ളിലെ വിവിധയിടങ്ങളില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങളില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ തേടിയാണ് താവളമുറപ്പിച്ചിരിക്കുന്നത്. എസ് എ ടി ആശുപത്രി പരിസരത്തും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂടാതെ ശിശുരോഗ വിഭാഗം ഒപിക്ക് സമീപവും പകല്‍സമയങ്ങളില്‍പോലും നായ്ക്കളുടെ കടന്നുകയറ്റത്തിലൂടെ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ശല്യമാകുന്നതായി പറയുന്നു. ഈ ഭാഗത്ത് അടുത്തിടെ നിരവധിപേര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുകയുണ്ടായി എന്ന ആരോപണം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: