തിരുവനന്തപുരം: ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി. ഹെവി വാഹനങ്ങളുടെ ഡ്രൈവറും ഡ്രൈവറുടെ കൂടെ മുൻസീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നാണ് നിർദേശം.
കേന്ദ്ര നിയമം ബാധകമാകുന്ന തരത്തിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ഡ്രൈവറുടെ കൂടെ മുൻനിരയിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ക്യാമറകൾ അകത്തും പുറത്തും ഘടിപ്പിക്കണമെന്നും സംസ്ഥാന ഗതാഗത വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.