LIFELife Style

നിങ്ങൾ വഞ്ചിതരാകാതിരിക്കാൻ, സ്വയം ശ്രദ്ധിക്കാം; സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സ്വന്തമായൊരു കാർ എന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ പലരും ആശ്രയിക്കുന്നത് സെക്കൻഡ് ഹാൻഡ് വാഹനങ്ങളെയാവും. സാമ്പത്തികമായ പരിമിതികളിൽ ഉഴലുന്ന സാധാരണക്കാരാവും ഇത്തരം ഉപയോഗിച്ച വാഹനങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നവരിൽ ഭൂരിഭാഗവും.എന്നാൽ ഇങ്ങനെ വാഹനങ്ങൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്‍ടം തന്നെയാവും ഫലം. മാത്രമല്ല ചിലപ്പോൾ അപകടങ്ങൾക്കും ഇത്തരം അശ്രദ്ധ കാരണമായേക്കാം.

സെക്കൻഡ് ഹാൻഡ് കാർ വാങ്ങിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ:

          • യൂസ്‍ഡ് കാർ ആപ്ലിക്കേഷൻ
            കാർ മോഡലിനെക്കുറിച്ചും വിലയെക്കുറിച്ചും അപഗ്രഥിച്ചു പഠിക്കുക. ഇതിന് യൂസ്‍ഡ് കാർ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം
          • ഉടമസ്ഥാവകാശ രേഖകൾ
            നിരവധി ഉടമസ്ഥരിലൂടെ കടന്നുവന്ന കാറുകൾക്ക് മൂല്യം കുറയും. അതിനാൽ കാറിന്റെ ഉടമസ്ഥാവകാശ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തണം
          • എക്സ്റ്റീരിയർ
            കാഴ്ചയിൽ ഭംഗിയേറിയതാണെങ്കിൽ കാർ നല്ലതാണെന്ന ചിന്താഗതി ഉപേക്ഷിക്കുക. മുൻകാല ഉടമസ്ഥൻ കാറിനെ എങ്ങനെ പരിപാലിച്ചു എന്നത് സൂക്ഷമ പരിശോധനയിൽ കണ്ടെത്താൻ സാധിക്കും.
          • സ്‍പീഡോ മീറ്റർ
            വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനത്തിൻറെ സ്‍പീഡോ മീറ്റർ വിശദമായി പരിശോധിക്കുക. സ്‍പീഡോ മീറ്ററിലെ കൃത്രിമത്വം കണ്ടുപിടിക്കാൻ ഒരു മെക്കാനിക്കിനെക്കൂടി ഒപ്പം കൂട്ടുക.
          • ഫീച്ചേഴ്സ്
            സെൻട്രൽ ലോക്ക്, പുഷ് സ്റ്റാർട്ട് ബട്ടൻ, അലോയ് വീൽസ്, പാർക്കിംഗ് സെൻസെഴ്‍സ്, ഫോഗ് ലാമ്പ്‍സ്, ഡിആർഎൽഎസ്, റിയർ വൈപ്പർ, പവർ വിൻഡോ തുടങ്ങിയ ഫീച്ചറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
          • ടെക്നിക്കൽ ഇൻസ്‍പെക്ഷൻ
            വാഹനത്തിൻറെ അകം, പുറം അവസ്ഥകൾ വിശദമായി പരിശോധിക്കുക. വിശ്വസ്തനായ ഒരു മെക്കാനിക്കിനെ ഈ പരിശോധനയിലും ഒപ്പം കൂട്ടുക. വാഹനത്തിൻറെ വെളിച്ചം എത്താത്ത ഇടങ്ങളിൽ ടോർച്ചടിച്ച് പരിശോധിക്കുക
          • വേരിയൻറ്
            കാറിൻറെ പിൻഭാഗത്ത് വലതുവശത്തായി വേരിയൻറ് രേഖപ്പെടുത്തിയിരിക്കും. ഇതിൽ കൃത്രിമത്വം കാണിച്ചിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. കബളിപ്പിക്കപ്പെടാതിരിക്കാൻ ഈ പരിശോധന സഹായകമാവും
          • ഫാൻ ബെൽറ്റുകൾ
            ഫാൻ ബെൽറ്റിൽ പൊട്ടലുകളില്ലെന്നു ഉറപ്പുവരുത്തുക
          • ഓയിലുകൾ
            ബ്രേക്ക് ഫ്ലൂയിഡ്, റേഡിയേറ്റർ കൂളൻറ്, എഞ്ചിൻ ഓയിൽ ഉൾപ്പെടെ എല്ലാ ഓയിലുകളും പരിശോധിക്കുക. നിശ്ചിതമായ അളവിൽ ഓയിലുകളോടെ തന്നെയാണ് വാഹനം ഓടിയിരുന്നതെന്ന് ഉറപ്പാക്കുക. ഓയിൽ ടാങ്കുകളിൽ ചെളിയുൾപ്പെടെയുള്ള മാലിന്യങ്ങൾ അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ വാഹനത്തിൻറെ ആയുസ്സും കുറയും. കൂടാതെ ലീക്കേജുകളും പരിശോധിക്കുക
          • ടയറുകൾ
            ടയറുകളിൽ അവ നിർമ്മിച്ച വർഷവും ബാച്ച് നമ്പറും രേഖപ്പെടുത്തിയിരിക്കും. അത് നിർബന്ധമായും പരിശോധിച്ച് കാലപ്പഴക്കം നിർണ്ണയിക്കുക
          • മെറ്റാലിക്ക് കളർ
            മെറ്റാലിക്ക് നിറങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുക
          • സർവ്വീസ് ഹിസ്റ്ററി റിപ്പോർട്ട്
            വാഹനത്തിൻറെ സർവ്വീസ് ഹിസ്റ്ററി വിശദമായി പരിശോധിച്ച് പ്രശ്നങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുക
          • ഡ്രൈവർ സീറ്റ്
            ഡ്രൈവർ സീറ്റിലിരുന്ന ശേഷം അവിടെയുള്ള എല്ലാ സാങ്കേതികവിദ്യകളും വിശദമായ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക. സ്റ്റിയറിംഗ് വീൽ, എ സി, മ്യൂസിക്ക് സിസ്റ്റം, ഹോൺ, ലൈറ്റ്സ് തുടങ്ങിയവയുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കേണ്ടത് ഈ ഘട്ടത്തിലാണ്
          • സീറ്റ് കണ്ടീഷൻ
            സീറ്റുകളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനങ്ങൾ സുഗമാമാണോ എന്ന് പരിശോധിക്കുക
Signature-ad

വിശദമായ ടെസ്റ്റ് റണ്‍ നടത്തിയ ശേഷം മാത്രം യൂസ്‍ഡ് കാറുകള്‍ സ്വന്തമാക്കുക. എങ്കില്‍ കബളപ്പിക്കലുകളില്‍ നിന്നും അപകടങ്ങളില്‍ നിന്നുമൊക്കെ ഒരുപരിധി വരെ രക്ഷപ്പെടാം.

Back to top button
error: