KeralaNEWS

നെല്ല് സംഭരണം സഹകരണ സംഘങ്ങളെ എൽപിക്കാൻ തീരുമാനിച്ച് സർക്കാർ; നെല്ല് മില്ലുകളിൽ കുത്തി അരിയാക്കി സപ്ലൈകോയ്ക്ക് കൈമാറും

തിരുവനന്തപുരം: നെല്ല് സംഭരണം സഹകരണ സംഘങ്ങളെ എൽപിക്കാൻ തീരുമാനിച്ച് സർക്കാർ. സംഭരിച്ച നെല്ല് മില്ലുകളിൽ കുത്തി അരിയാക്കി സപ്ലൈകോയ്ക്ക് കൈമാറും. സഹകരണ സംഘവും സപ്ലൈകോയും ചേർന്നുള്ള പുതിയ പദ്ധതി മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചു. സംഭരിക്കുന്ന നെല്ലിന്റെ വില സംഘങ്ങൾ ഉടൻ തന്നെ കർഷകർക്ക് നൽകും.

സംഘങ്ങൾ മില്ലുകൾ വാടകക്ക് എടുത്താകും നെല്ല് അരിയാക്കുക. അരിയുടെ വില സപ്ലൈകോ പിന്നീട് സംഘങ്ങൾക്ക് കൈമാറും. പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ ആണ് ധാരണ. സംഘങ്ങൾ സജീവമല്ലാത്ത സ്ഥലങ്ങളിൽ സപ്ലൈകോ തന്നെ സംഭരണം നടത്തും. അന്തിമ തീരുമാനത്തിനായി നാളെ മന്ത്രിസഭാ ഉപസമിതി ചേരും. അതേ സമയം സംഘങ്ങളെ ഏൽപ്പിച്ചാൽ സംഭരണം കാര്യക്ഷമമാകുമോ എന്ന് മന്ത്രിമാർക്കിടയിൽ തന്നെ ആശങ്കയുണ്ട്.

Back to top button
error: