ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർപൂരിൽ മുസ്ലിം യുവതിയെ നടുറോഡില്‍ വെടിവെച്ചു കൊന്നു.ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സാജിദ അഫ്രിന് (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഫിസിയോതെറാപ്പി ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു സാജിദ. ഇവരെ പിന്തുടര്‍ന്ന പ്രതികളിലൊരാള്‍ യുവതിയുടെ തൊട്ടടുത്ത് എത്തിയപ്പോള്‍ പിന്നില്‍നിന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. റോഡില്‍ പിടഞ്ഞുവീണ യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
ക്രൂരകൃത്യം നടത്തിയയാള്‍ നാലുസെക്കന്ഡിനുള്ളില് റോഡരികില്‍ ബൈക്കില്‍ കാത്തുനിന്ന കൂട്ടാളിയോടൊപ്പം രക്ഷപ്പെട്ടു.കൊലപാതകത്തിന്റെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.