Month: September 2023
-
Movie
രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി: മോഹൻലാലിന്റെ ബുർജ് ഖലീഫയിലെ ഫ്ളാറ്റിൽ ലാലിനെ കാണാൻ എത്തി അജിത്
തമിഴിൽ ഏറ്റവും ആരാധകരുള്ള സൂപ്പർതാരമാണ് അജിത്. കേരളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പമുള്ള അജിത്തിന്റെ ചിത്രങ്ങളാണ്. ദുബായ് ബുർജ് ഖലീഫയിലെ മോഹൻലാലിന്റെ ഫ്ലാറ്റിലായിരുന്നു അജിത്തിന്റെ സ്വകാര്യ സന്ദർശനം. മോഹൻലാലിന്റെ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചത്. മോഹൻലാലിന്റെ വീട്ടിലെത്തിയ അജിത്ത് ഏറെ നേരം ഒന്നിച്ച് ചെലവഴിച്ചു. സിനിമയേക്കുറിച്ചും കുടുംബത്തേക്കുറിച്ചുമുള്ള വിശേഷങ്ങൾ ഇരുവരും പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് സൂപ്പർതാരങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ. ഇരുവരും ഒന്നിച്ചുള്ള സിനിമ വരണമെന്നാണ് ആരാധകർ കുറിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേരാ’ണ് മോഹൻലാലിന്റെ പുതിയ ചിത്രം. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കൂടാതെ ‘വൃഷഭ’ എന്ന പാൻ ഇന്ത്യൻ ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. അതേസമയം തുനിവ് ആണ് അജിത്തിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ‘വിടാ മുയര്‍ച്ചി’യാണ് അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം.
Read More » -
Kerala
ചെന്നൈ- മംഗലാപുരം ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കണ്ണൂരിൽ
കണ്ണൂർ:ചെന്നൈ- മംഗലാപുരം ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ഗുജറാത്ത് തുളസിദര്‍ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ ( 66) ആണ് മരിച്ചത്. രാവിലെ 9 മണിയോടെ ട്രെയിൻ കണ്ണൂരില്‍ എത്തിയപ്പോഴാണ് ഒപ്പം യാത്രചെയ്യുന്നയാള്‍ മരിച്ച വിവരം മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയില്‍ നിന്ന് കയറിയ ഇയാള്‍ കാസര്‍ക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
Kerala
പാലക്കാട് മാത്രം വിറ്റത് 10,65,000 ഓണം ബംബർ ടിക്കറ്റുകള്‍; രണ്ടാം സ്ഥാനം തിരുവനന്തപുരത്തിന്
പാലക്കാട്: ജില്ലയില്‍ ഇതുവരെ വിറ്റഴിഞ്ഞത് 10,65,000 ഓണം ബംബർ ടിക്കറ്റുകള്‍. ടിക്കറ്റ് വില്‍പനയിലൂടെ ഇതിനകം 43 കോടി രൂപയാണ് ജില്ല നേടിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല പാലക്കാടാണ്. ജില്ലാ ഓഫീസില്‍ 6,70,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫീസില്‍ 2,05,000 ടിക്കറ്റുകളും പട്ടാമ്ബി സബ് ഓഫീസില്‍ 1,90,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്. 2022 ലും ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത് പാലക്കാട് ജില്ലയിലായിരുന്നു. അന്ന് സംസ്ഥാനത്ത് ആകെ 67 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞപ്പോള്‍ പാലക്കാട് മാത്രം 10.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. രണ്ടാം സ്ഥാനം തിരുവനന്തപുരത്തിനാണ്.എട്ട് ലക്ഷത്തിലേറെ ടിക്കറ്റുകൾ ഇവിടെ വിറ്റഴിച്ചിട്ടുണ്ട് സെപ്റ്റംബര്‍ 20 നാണ് ബംബര്‍ നറുക്കെടുപ്പ്. 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറില്‍ നല്‍കുന്നത്.
Read More » -
Kerala
കാട് പിടിച്ച റോഡ് സൈഡ് ഉദ്ദ്യാനമാക്കി മാറ്റി നാട്ടുകാർ
കോട്ടയം: കാട് പിടിച്ചു കിടന്ന റോഡ് സൈഡ് ഉദ്ദ്യാനമാക്കി മാറ്റി നാട്ടുകാർ.കോട്ടയത്തെ കിടങ്ങൂർ പാലം – കട്ടച്ചിറ ബൈപ്പാസ് റോഡിലാണ് സംഭവം കാടുപിടിച്ചും സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയിരുന്നതുമായ സ്ഥലം ഒരു കൂട്ടം പ്രകൃതിസ്നേഹികളുടെ പരിശ്രമം കൊണ്ട് കാടുകൾ വെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിച്ചു .പുഴയോരം റോഡിൽ പാലത്തിന് സമീപത്താണ് ചെടികൾ വച്ചുപിടിപ്പിച്ചിരിക്കുന്നത്. പുഴയോരം അസോസിയേഷൻ ഭാരവാഹികളും , സമീപ വാസികളുമായ ശശികുമാർ , സന്തോഷ് , രഘു , വിജയകുമാർ , ശ്രീകുമാർ , ഗംഗ പ്രസാദ് – സഹേദദരൻ ശ്രീകുമാർ , കണ്ണൻ , ജിനു , രവി , കൃഷ്ണകുമാർ , മണി , ദീപു , ഗിരീഷ് , ബിജു , അഭിലാഷ് , കുട്ടൻ , എന്നിവരാണ് ഈ ഉദ്യമത്തിൽ പങ്കെടുത്തത്. പുഴയോരം റോഡിലെ വിവിധ ഭവനങ്ങളുടെ മുൻവശവും ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്.
Read More » -
India
ആഗ്രയിൽ പൊലീസ് സബ് ഇൻസ്‌പെക്ടറെ തൂണില്‍ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദിച്ചു.
ന്യൂഡൽഹി:പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് ഉത്തർപ്രദേശിലെ ആഗ്രയിൽ പൊലീസ് സബ് ഇൻസ്‌പെക്ടറെ തൂണില്‍ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദിച്ചു.സന്ദീപ് കുമാര്‍ എന്ന പൊലീസുകാരനാണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രി ബര്‍ഹാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിഹയ്യ ഗ്രാമത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സന്ദീപ് കുമാര്‍ മേല്‍ക്കൂരയിലൂടെ ചാടി വീടിനുള്ളില്‍ കയറി വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി ഒച്ച വച്ചതിനെ തുടര്‍ന്ന് വീട്ടുകാരെത്തി സന്ദീപിനെ കയ്യോടെ പിടികൂടുകയും ഗ്രാമവാസികളെ വിളിച്ചുവരുത്തുകയുമായിരുന്നു. രോഷാകുലരായ നാട്ടുകാര്‍ സന്ദീപ് കുമാറിനെ നഗ്നനാക്കി തൂണില്‍ കെട്ടിയിടുകയും മർദ്ദിക്കുകയുമായിരുന്നു.ആരോ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് പ്രതിയെ രക്ഷപ്പെടുത്തിയത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് സന്ദീപ് കുമാറിനെ സസ്‌പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു
Read More » -
India
പ്രാഥമികകൃത്യത്തിനായി പുറത്തുപോയ മൂന്ന് സ്ത്രീകള്‍ക്ക് മണ്ണിടിച്ചില്‍ ദാരുണാന്ത്യം
റാഞ്ചി:പ്രാഥമികകൃത്യത്തിനായി പുറത്തുപോയ മൂന്ന് സ്ത്രീകള്‍ക്ക് മണ്ണിടിച്ചില്‍ ദാരുണാന്ത്യം.ഝാര്‍ഖണ്ഡിലെ ധൻബാദിലാണ് സംഭവം. ഗോണ്ടുദിഹ് കല്‍ക്കരി ഖനിമേഖലയിലെ ധോബി കുല്‍ഹി പ്രദേശത്ത് താമസിച്ചിരുന്ന പര്‍ലാ ദേവി, തന്ദി ദേവി, മാണ്ഡവ ദേവി എന്നിവരാണ് മരിച്ചത്. വീട്ടില്‍ ശൗചാലയമില്ലാത്തതിനാല്‍ പ്രാഥമികാവശ്യത്തിനായി പുറത്തുപോയപ്പോഴാണ് ഇവര്‍ ദുരന്തത്തിനിരയായത്.ഖനിയ്ക്കുസമീപം ഉഗ്രശബ്ദത്തോടെ മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ഇരയായ സ്ത്രീകളില്‍ ഒരാളാണ് ആദ്യം മണ്ണിനടിയില്‍ കുടുങ്ങിയത്. ഇവരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടുപേര്‍ മണ്ണിനടിയില്‍ അകപ്പെട്ടത്. സ്ത്രീകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. പോലീസിനെയും ബിസിസിഎല്ലിന്റെ മൈന്‍ രക്ഷാസംഘത്തേയും ഉടന്‍ തന്നെ വിവരമറിയിച്ചെങ്കിലും ഇവര്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് എത്തിയതെന്നും നാട്ടുകാര്‍ ആരോപിച്ചു.
Read More » -
NEWS
ആരോഗ്യ ഗുണങ്ങൾ ഏറെ, പക്ഷെ ശരിയായി പാകം ചെയ്തില്ലെങ്കിൽ ഈ ഗതി വരും
തിലാപ്പിയ മത്സ്യം കഴിച്ചതിന് പിന്നാലെ യുവതിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കാലിഫോര്‍ണിയ സ്വദേശിയായ ലോറ ബരാജാസ് എന്ന 40-കാരിയ്ക്കാണ് തിലാപ്പിയ മൂലം ദുര്‍ഗതിയുണ്ടായത്. ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ കഴിച്ചത് മൂലം ഗുരുതരാവസ്ഥയിലായ ലോറയെ രക്ഷിക്കാനായുള്ള അവസാന മാര്‍ഗമെന്നോണമാണ് ശസ്ത്രക്രിയയിലൂടെ കൈകാലുകള്‍ മുറിച്ചുമാറ്റിയത്. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയ ബാധിച്ച തിലോപ്പിയ മത്സ്യം കഴിച്ചത് മൂലമാണ് ലോറയ്ക്ക് രോഗാവസ്ഥയുണ്ടായത്. മത്സ്യങ്ങളിലും കടല്‍ജലത്തിലും അടക്കം കണ്ടുവരുന്ന ബാക്ടീരിയ ആണിത്. സാൻ ജോസ് പ്രവിശ്യയിലെ ചന്തയില്‍ നിന്ന് വാങ്ങിയ തിലോപ്പിയ മത്സ്യം ലോറ സ്വയം പാകം ചെയ്ത് കഴിക്കുകയായിരുന്നു. പിന്നാലെ തന്നെ അവശനിലയിലാവുകയും ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. കൈ കാലുകളും ചുണ്ടുമടക്കം കറുത്ത നിറത്തിലാവുകയും വൃക്കകള്‍ തകരാറിലാവുകയും ചെയ്തു. പിന്നാലെയാണ് കൈകാലുകള്‍ മുറിച്ചുമാറ്റിയത്. മത്സ്യങ്ങളിലെ ചിക്കൻ എന്ന വിളിപ്പേര് തിലാപ്പിയ മത്സ്യത്തിന് വെറുതെ ലഭിച്ചതല്ല. കാരണം അത്രമേല്‍ പ്രീതി ഈ ശുദ്ധജല മത്സ്യത്തിനുണ്ട്.ആഗോളതലത്തില്‍ തന്നെ വിപണിമൂല്യമുള്ളതിനാല്‍…
Read More » -
India
സനതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദത്തിന് തുടക്കമിട്ടത് ആര്‍.എസ്.എസ് മേധാവി
ന്യൂഡൽഹി:സനതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദത്തിന് തുടക്കമിട്ടത് ആര്‍.എസ്.എസ് മേധാവിയായ മോഹൻ ഭാഗവത്.ഉദയനിധി സ്റ്റാലിൻ സനാതന ധര്‍മത്തിനെതിരെ പറയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ ഹിന്ദുമതത്തിലെ വിവേചനത്തെ കുറിച്ച് മോഹൻ ഭാഗവത് സംസാരിച്ചിരുന്നു. ഈ മാസം ആദ്യത്തില്‍ നാഗ്പൂരില്‍ നടന്ന പരിപാടിയിലാണ് സംവരണ വിഷയത്തില്‍ മോഹൻ ഭാഗവത് പ്രതികരിച്ചത്. കൂടെയുള്ളവരെ നാം പിന്നില്‍ നിര്‍ത്തിയെന്നും 2000 വര്‍ഷമായി അവരെ ശ്രദ്ധിക്കുന്നില്ലെന്നും ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു. അവര്‍ക്ക് തുല്യത കൈവരുന്നത് വരെ സംവരണം പോലുള്ള മാര്‍ഗങ്ങള്‍ തുടരേണ്ടതുണ്ട്. ഭരണഘടന പ്രകാരമുള്ള സംവരണം നല്‍കുന്നതിന് ആര്‍.എസ്.എസ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു. ഇതുതന്നെയാണ് ഉദയനിധിയും പറഞ്ഞത്.സനാതന ധർമ്മം പിന്തുടരുന്ന ഉച്ചനീചത്വങ്ങൾ തുടച്ചുനീക്കണമെങ്കിൽ സനാതന ധർമ്മം തന്നെ ഇല്ലാതാകണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അല്ലാതെ ഹിന്ദു മതത്തെ തുടച്ചുനീക്കണമെന്നായിരുന്നില്ല. എന്നാൽ ഉദയനിധിയുടെ പ്രസംഗം വ്യാപക വിമർശനങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്തിരുന്നു.
Read More » -
Kerala
അതിരപ്പിള്ളിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു
ചാലക്കുടി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. അതിരപ്പിള്ളി റോഡില്‍ കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. രണ്ടുകൈ -ചാലക്കുടി റൂട്ടില്‍ ഓടുന്ന ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരിക്കേ പിൻവശത്തെ ടയറിന് തീപിടിക്കുകയായിരുന്നു. പിന്നിലെ വാഹനത്തില്‍ വന്നവരാണ് സംഭവം ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടൻ തന്നെ വണ്ടി നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
Read More » -
Crime
മകളുടെ ഫോണിലേക്ക് വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍; എടുക്കാത്ത വായ്പയ്ക്കും ഭീഷണി
പാലക്കാട്: എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു വീട്ടമ്മയ്ക്ക് അശ്ലീലചിത്രങ്ങള്‍ അയച്ച് ഓണ്‍ലൈന്‍ വായ്പ മാഫിയയുടെ ഭീഷണി. മകളുടെ ഫോണിലേക്ക് ഉള്‍പ്പെടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ അയച്ചു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വായ്പയെക്കുറിച്ച് അന്വേഷിച്ചെങ്കിലും വായ്പ എടുത്തിട്ടില്ലെന്നു വീട്ടമ്മ പറയുന്നു. ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് അന്ന് ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടതിനാല്‍ മകളുടെ നമ്പറും നല്‍കിയിരുന്നു. പിന്നീട് 13,800 രൂപ വായ്പ തിരിച്ചടയ്ക്കണമെന്ന ഫോണ്‍ വിളികള്‍ വന്നു തുടങ്ങി. ഓഗസ്റ്റ് 27നു മകളുടെ നമ്പറിലേക്ക് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചുതുടങ്ങി. പാലക്കാട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ശല്യം നിലച്ചു. അതേസമയം, ലോണ്‍ ആപ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകളുടെ അന്വേഷണത്തിനു കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കൊല്ലത്ത് ക്രിപ്‌റ്റോ കറന്‍സിയില്‍ നിക്ഷേപിച്ച് ഒരു കോടി രൂപയുടെ തട്ടിപ്പിനിരയായ കേസിലാകും ആദ്യം സഹായം തേടുക. 10 ചൈനീസ് ബാങ്കുകളിലേക്കാണു പണം പോയതെന്നു കേരള സൈബര്‍ ഓപ്പറേഷന്‍സ്…
Read More »