
ന്യൂഡൽഹി:പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് ഉത്തർപ്രദേശിലെ ആഗ്രയിൽ പൊലീസ് സബ് ഇൻസ്‌പെക്ടറെ തൂണില്‍ കെട്ടിയിട്ട് നഗ്നനാക്കി മര്‍ദിച്ചു.സന്ദീപ് കുമാര്‍ എന്ന പൊലീസുകാരനാണ് മര്‍ദനമേറ്റത്.
ഞായറാഴ്ച രാത്രി ബര്‍ഹാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ തിഹയ്യ ഗ്രാമത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സന്ദീപ് കുമാര്‍ മേല്‍ക്കൂരയിലൂടെ ചാടി വീടിനുള്ളില്‍ കയറി വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി ഒച്ച വച്ചതിനെ തുടര്‍ന്ന് വീട്ടുകാരെത്തി സന്ദീപിനെ കയ്യോടെ പിടികൂടുകയും ഗ്രാമവാസികളെ വിളിച്ചുവരുത്തുകയുമായിരുന്നു. രോഷാകുലരായ നാട്ടുകാര്‍ സന്ദീപ് കുമാറിനെ നഗ്നനാക്കി തൂണില്‍ കെട്ടിയിടുകയും മർദ്ദിക്കുകയുമായിരുന്നു.ആരോ വിവരമറിയിച്ചതനുസരിച്ച് പൊലീസെത്തിയാണ് പ്രതിയെ രക്ഷപ്പെടുത്തിയത്.
മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് സന്ദീപ് കുമാറിനെ സസ്‌പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തു
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan