ന്യൂഡൽഹി:സനതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദത്തിന് തുടക്കമിട്ടത് ആര്‍.എസ്.എസ് മേധാവിയായ മോഹൻ ഭാഗവത്.ഉദയനിധി സ്റ്റാലിൻ സനാതന ധര്‍മത്തിനെതിരെ പറയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ ഹിന്ദുമതത്തിലെ വിവേചനത്തെ കുറിച്ച് മോഹൻ ഭാഗവത് സംസാരിച്ചിരുന്നു.
ഈ മാസം ആദ്യത്തില്‍ നാഗ്പൂരില്‍ നടന്ന പരിപാടിയിലാണ് സംവരണ വിഷയത്തില്‍ മോഹൻ ഭാഗവത് പ്രതികരിച്ചത്. കൂടെയുള്ളവരെ നാം പിന്നില്‍ നിര്‍ത്തിയെന്നും 2000 വര്‍ഷമായി അവരെ ശ്രദ്ധിക്കുന്നില്ലെന്നും ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു. അവര്‍ക്ക് തുല്യത കൈവരുന്നത് വരെ സംവരണം പോലുള്ള മാര്‍ഗങ്ങള്‍ തുടരേണ്ടതുണ്ട്. ഭരണഘടന പ്രകാരമുള്ള സംവരണം നല്‍കുന്നതിന് ആര്‍.എസ്.എസ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു.
ഇതുതന്നെയാണ് ഉദയനിധിയും പറഞ്ഞത്.സനാതന ധർമ്മം പിന്തുടരുന്ന ഉച്ചനീചത്വങ്ങൾ തുടച്ചുനീക്കണമെങ്കിൽ സനാതന ധർമ്മം തന്നെ ഇല്ലാതാകണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അല്ലാതെ ഹിന്ദു മതത്തെ തുടച്ചുനീക്കണമെന്നായിരുന്നില്ല.
എന്നാൽ ഉദയനിധിയുടെ പ്രസംഗം വ്യാപക വിമർശനങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്തിരുന്നു.