KeralaNEWS

ചെന്നൈ- മംഗലാപുരം ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കണ്ണൂരിൽ

കണ്ണൂർ:ചെന്നൈ- മംഗലാപുരം ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.ഗുജറാത്ത് തുളസിദര്‍ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ ( 66) ആണ് മരിച്ചത്.

രാവിലെ 9 മണിയോടെ ട്രെയിൻ കണ്ണൂരില്‍ എത്തിയപ്പോഴാണ് ഒപ്പം യാത്രചെയ്യുന്നയാള്‍ മരിച്ച വിവരം മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ചെന്നൈയില്‍ നിന്ന് കയറിയ ഇയാള്‍ കാസര്‍ക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: