KeralaNEWS

കാട് പിടിച്ച റോഡ് സൈഡ് ഉദ്ദ്യാനമാക്കി മാറ്റി നാട്ടുകാർ

കോട്ടയം: കാട് പിടിച്ചു കിടന്ന റോഡ് സൈഡ് ഉദ്ദ്യാനമാക്കി മാറ്റി നാട്ടുകാർ.കോട്ടയത്തെ കിടങ്ങൂർ പാലം –  കട്ടച്ചിറ ബൈപ്പാസ് റോഡിലാണ് സംഭവം
കാടുപിടിച്ചും സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയിരുന്നതുമായ സ്ഥലം ഒരു കൂട്ടം പ്രകൃതിസ്നേഹികളുടെ പരിശ്രമം കൊണ്ട് കാടുകൾ വെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കി ചെടികൾ വച്ചുപിടിപ്പിച്ചു .പുഴയോരം റോഡിൽ പാലത്തിന് സമീപത്താണ് ചെടികൾ വച്ചുപിടിപ്പിച്ചിരിക്കുന്നത്.
പുഴയോരം അസോസിയേഷൻ ഭാരവാഹികളും , സമീപ വാസികളുമായ  ശശികുമാർ , സന്തോഷ് , രഘു , വിജയകുമാർ , ശ്രീകുമാർ , ഗംഗ പ്രസാദ് – സഹേദദരൻ ശ്രീകുമാർ , കണ്ണൻ , ജിനു , രവി , കൃഷ്ണകുമാർ , മണി , ദീപു , ഗിരീഷ് , ബിജു , അഭിലാഷ് , കുട്ടൻ ,  എന്നിവരാണ് ഈ ഉദ്യമത്തിൽ പങ്കെടുത്തത്.
പുഴയോരം റോഡിലെ വിവിധ ഭവനങ്ങളുടെ മുൻവശവും ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്.

Back to top button
error: