ചാലക്കുടി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീപിടിച്ചു. അതിരപ്പിള്ളി റോഡില്‍ കൂടപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് സംഭവം.
രണ്ടുകൈ -ചാലക്കുടി റൂട്ടില്‍ ഓടുന്ന ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരിക്കേ പിൻവശത്തെ ടയറിന് തീപിടിക്കുകയായിരുന്നു.
പിന്നിലെ വാഹനത്തില്‍ വന്നവരാണ് സംഭവം ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടൻ തന്നെ വണ്ടി നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan