Month: September 2023

  • India

    ഇന്ത്യൻ പേസ് ബൗളർ സിറാജിനെതിരെ വര്‍ഗീയ വിദ്വേഷം ചൊരിഞ്ഞ് സംഘപരിവാർ പ്രൊഫൈലുകൾ

    ന്യൂഡൽഹി:ഇന്ത്യൻ പേസ് ബൗളർ സിറാജിനെതിരെ വര്‍ഗീയ വിദ്വേഷം ചൊരിഞ്ഞ് സംഘപരിവാർ പ്രൊഫൈലുകൾ.അഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യ ഏഷ്യാ കപ്പ് കിരീടം ചൂടിയപ്പോള്‍ സിറാജാണ് മുന്നില്‍ നിന്ന് നയിച്ചത്.എന്നിട്ടും താരത്തിനെതിരെ വർഗീയ അധിക്ഷേപം തുടരുകയാണ് ബിജെപി- സംഘപരിവാർ ടീമുകൾ. ഒരോവറില്‍ നാല് വിക്കറ്റുള്‍പ്പെടെ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജിന്റെ ഉജ്ജ്വല പ്രകടനമാണ് ശ്രീലങ്കയെ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറില്‍ (50) പുറത്താക്കിയത്. ഇന്ത്യ പത്ത് വിക്കറ്റ് ജയം നേടി കിരീടം നേടിയതിന്റെ ആഘോഷങ്ങള്‍ക്കിടെയാണ്  വര്‍ഗീയ വിദ്വേഷവുമായി ചിലർ എത്തിയിരിക്കുന്നത്. അഭിമാന നേട്ടത്തില്‍ നില്‍ക്കുന്ന സിറാജിന്റെ മതം തന്നെയാണ്  ഇവരെ അസ്വസ്തമാക്കുന്നത്.   വിദ്വേഷം വളര്‍ത്തുന്ന ഒരു പോസ്റ്റില്‍ ‘കോമേടി വാലി’ എന്ന പ്രൊഫൈല്‍ സിറാജിന്റെ കുടുംബാംഗങ്ങളെപ്പോലും ലക്ഷ്യംവെച്ചുള്ളതായിരുന്നു. “ചെറുപ്പത്തില്‍ പിതാവ് ബോംബ് എങ്ങനെ എറിയാമെന്നാണ് പഠിപ്പിച്ചത്. ഇപ്പോള്‍ ഞാൻ പന്ത് എങ്ങനെ എറിയാമെന്ന് പഠിച്ചു.” സിറാജിന്റെ ചിത്രത്തോടൊപ്പം ചേര്‍ത്ത വരികള്‍ ഇതായിരുന്നു.   പ്രശസ്ത മാധ്യമപ്രവര്‍ത്തക റാണാ അ‍യ്യൂബിന്റെ…

    Read More »
  • India

    പ്രവാസികൾ മലയാള ഭാഷയുടെയും സംസ്ക്കാരത്തിന്റേയും പ്രചാരകരും സംരക്ഷകരും: മുരുകൻ കാട്ടാക്കട

        മലയാള ഭാഷയുടെയും സംസ്ക്കാരത്തിന്റേയും പ്രചാരകരും സംരക്ഷകരുമാണ് പ്രവാസികൾ എന്ന് മലയാളം മിഷൻ വടക്കൻ രാജസ്ഥാൻ ചാപ്റ്റർ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട പറഞ്ഞു. മലയാള ഭാഷ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അതിനായുള്ള പ്രവർത്തനമാണ് മലയാളം മിഷൻ നടത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഒരു ഭാഷ നശിക്കുമ്പോൾ ഒരു വിനിമയ മാധ്യമമല്ല നഷ്ടപ്പെടുന്നത്, ഒരു സംസ്ക്കാരമാണ്.  സ്വന്തം ഭാഷയുടെ സംരക്ഷണത്തിന് ലോകത്ത് കേരള സർക്കാർ അല്ലാതെ ഒരു സർക്കാരും ഒരു സ്ഥാപനവും നടത്തുന്നില്ല എന്നിടത്താണ് മലയാളം മിഷന്റെ പ്രസക്‌തി എന്ന് മുരുകൻ കാട്ടാക്കട ചൂണ്ടിക്കാട്ടി. സ്വന്തം കവിതകൾ അവതരിപ്പിച്ച അദ്ദേഹം മലയാള ഭാഷയെ സംരക്ഷിക്കുന്ന പ്രവാസ മലയാളികളെയും സംഘടനകളേയും അഭിനന്ദിച്ചു. ആൾ ഇന്ത്യ മലയാളി അസോസിയഷൻ രാജസ്ഥാൻ ഘടകം നേതൃത്ത്വം നൽകി. എട്ട് ജില്ലകളിലായാണ് മലയാളം മിഷൻ പഠന കേന്ദ്രങ്ങൾ തുടങ്ങിയത്. എയ്മ രാജസ്ഥാൻ ചെയർമാനും, ദേശീയ കോഡിനേറ്ററുമായ കെ.ആർ മനോജിന്റെ അദ്ധ്യക്ഷതയിൽ സെപ്റ്റംബർ…

    Read More »
  • Kerala

    രണ്ട് ചക്രവാതച്ചുഴി; കേരളത്തിൽ മഴ തകർക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.രണ്ട് ചക്രവാതച്ചുഴി ഒന്നിച്ച്‌ നിലനില്‍ക്കുന്നതും ന്യൂനമര്‍ദ്ദ സാധ്യതയുമാണ് മഴ കനക്കാൻ കാരണം. തെക്ക് കിഴക്കൻ രാജസ്ഥാന് മുകളില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദം കിഴക്കൻ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്. വടക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 19-09-2023: മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന തെക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍…

    Read More »
  • Kerala

    19 വയസുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിൽ

    കണ്ണൂര്‍: തലശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 19 വയസുള്ള യുവതിയുടെ മൃതദേഹം മടക്കിക്കൂട്ടി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. കേരള അതിര്‍ത്തിയായ കൂട്ടുപുഴയില്‍നിന്ന് 17 കി.മീ മാറി ഓട്ടക്കൊല്ലിക്കു സമീപമാണു മൃതദേഹമടങ്ങിയ നീല ബ്രീഫ് കേസ് കണ്ടെത്തിയത്.രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. വിരാജ്പേട്ട പൊലീസ് അന്വേഷണം തുടങ്ങി.

    Read More »
  • India

    അണ്ണാ ഡിഎംകെ ഇല്ലെങ്കില്‍ ബിജെപിക്ക് നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും തമിഴ്നാട്ടിൽ കിട്ടില്ലെന്ന് അണ്ണാമലൈ മനസ്സിലാക്കണം:പാര്‍ട്ടി വക്താവ് ഡി ജയകുമാര്‍ 

    ചെന്നൈ: തമിഴ്നാട്ടിൽ എന്‍ഡിഎയുമായുള്ള മുന്നണി ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി പ്രധാന സഖ്യകക്ഷികളില്‍ ഒന്നായ അണ്ണാ ഡിഎംകെ.ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് പാര്‍ട്ടി വക്താവ് ഡി ജയകുമാര്‍ ചെന്നൈയില്‍ പറഞ്ഞു. അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ ഇല്ലെങ്കില്‍ ബിജെപിക്ക് തമിഴ്‌നാട്ടില്‍ നോട്ടയ്ക്ക് കിട്ടേണ്ട വോട്ട് പോലും കിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ സംസ്ഥാനത്ത് വാക്‌പോര് നടന്നുവരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അണ്ണാ ഡിഎംകെയുടെ പ്രധാന നേതാവ് സി ഷണ്‍മുഖത്തിനെതിരെ അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് അഴിമതി നടത്തിയെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉന്നയിച്ചിരുന്നു. തുടര്‍ച്ചയായി അണ്ണാമലൈ തങ്ങളുടെ നേതാക്കളെ അപമാനിക്കുന്നുവെന്നും ഇനിയും ഇത്തരത്തില്‍ അപമാനം സഹിക്കേണ്ട ആവശ്യമില്ലെന്നും അണ്ണാ ഡിഎംകെ നേതാക്കള്‍ പറയുന്നു. ‍ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംസ്ഥാനത്ത് എന്‍ഡിഎ സഖ്യത്തില്‍ ഭിന്നതയുണ്ടാവുന്നത്.മുന്നണി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പാര്‍ട്ടി നേതൃത്വത്തിന്റേതാണെന്ന് ജയകുമാര്‍…

    Read More »
  • India

    ആർഎസ്എസ് ആയതിൽ അഭിമാനം; ഇടതുപക്ഷ ആഖ്യാനങ്ങളെ പ്രതിരോധിക്കണം:ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ്

    ന്യൂഡൽഹി: ഹിന്ദുവും ആർഎസ്എസും ആയതിൽ അഭിമാനിക്കുന്നുവെന്നും ഇടതുപക്ഷ ആഖ്യാനങ്ങളെ പ്രതിരോധിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ശാന്തിശ്രീ പണ്ഡിറ്റ്. ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിനോടൊപ്പം ഒരു പുസ്തക പ്രകാശന വേദിയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. അഭിജിത്ത് ജോഗിന്റെ Leftist termite burrowing the world എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. ” സംഘിന്റെ കീഴില്‍ നില്‍ക്കുന്നതിലും ഹിന്ദുവായതിലും ഞാന്‍ അഭിമാനിക്കുന്നു. ഇടതുപക്ഷ പ്രൊപ്പഗന്‍ഡയെ ചെറുത്ത് തോല്‍പ്പിക്കാന്‍ നമുക്ക് ഒരു ആഖ്യാന ശക്തി വേണം,” ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു. ജെഎന്‍യു വിസി ആകുന്നതിന് മുമ്ബ് എസ്പിപിയുവില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായി ശാന്തിശ്രീ സേവനമനുഷ്ടിച്ചിരുന്നു. “ജെഎന്‍യുവിലേക്കാള്‍ കൂടുതല്‍ ഇടതുപക്ഷക്കാര്‍ പൂനെ സര്‍വകലാശാലയിലുണ്ടെന്നാണ് തോന്നുന്നത്. ജെഎന്‍യുവില്‍ പരസ്യമായി കാണുന്നു. എന്നാല്‍ പൂനെയില്‍ പരസ്യമായി ദൃശ്യമല്ല,”  ശാന്തിശ്രീ കൂട്ടിച്ചേർത്തു.

    Read More »
  • India

    ഗണേശ ചതുർത്ഥി:65 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ  കൊണ്ട് അലങ്കരിച്ച് ബംഗളൂരിവിലെ സത്യഗണപതി ക്ഷേത്രം

    ബംഗളൂരു:ഗണേശ ചതുര്‍ത്ഥി ഉത്സവത്തിന് മുന്നോടിയായി ബംഗളൂരുവിലെ സത്യഗണപതി ക്ഷേത്രം 65 ലക്ഷം രൂപയുടെ കറൻസി നോട്ടുകളും നാണയങ്ങളും കൊണ്ട് അലങ്കരിച്ചു. ബെംഗളൂരുവിലെ ജെപി നഗറിലെ സത്യഗണപതി ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ നോട്ട് മാല തീര്‍ത്തത്. 10,20,50 മുതല്‍ 500 രൂപ വരെയുള്ള ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചത്. പുതിയ നോട്ടുകള്‍ മല പോലെ കോര്‍ത്ത് കെട്ടിയാണ് ക്ഷേത്രം മുഴുവനും അലങ്കരിച്ചിരിക്കുന്നത്. ഒപ്പം നാണയങ്ങളും പതിച്ചിട്ടുണ്ട്. നാളെയാണ് (19-9-’23) ഗണേശ ചതുര്‍ത്ഥി.

    Read More »
  • Kerala

    വവ്വാലുകള്‍ വില്ലനായതോടെ അടയ്ക്ക പറിക്കാൻ ആളില്ല!

    കോഴിക്കോട്:നിപ പേടിയിൽ അടയ്ക്ക പറിക്കാൻ ആളില്ലാതായതോടെ വിപണിയിൽ അടയ്ക്ക വില കുതിക്കുന്നു.വവ്വാലുകളുടെ ഇഷ്ടഭക്ഷണമാണത്രേ അടയ്ക്കയുടെ നീര്. അടയ്ക്ക വഴി നിപ പകരുമെന്ന പ്രചാരണം വ്യാപകമായതിനു പിന്നാലെ പൊഴിഞ്ഞു വീഴുന്ന അടയ്ക്കകളും പറമ്പിൽ അതേപടി കിടക്കുകയാണ്.നാളികേര വിലയിടിവില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ അടയ്ക്കയെ ആശ്രയിച്ചുവരികയായിരുന്നു. അടയ്ക്ക തൊടരുത്, പിടിക്കരുത് എന്ന തരത്തില്‍ പ്രചരണം മുറുകിയതോടെ കര്‍ഷകരും ഭയന്ന് പിന്മാറുകയാണ്. കവുങ്ങിന്‍ ചുവട്ടിലെല്ലാം ഇഷ്ടംപോലെയാണ് അടയ്ക്ക വീണുകിടക്കുന്നത്. പെറുക്കിയെടുക്കുന്നവരും കര്‍ഷകരും നിപ കാരണം ഒരു പോലെ പിന്മാറിയപ്പോൾ അടയ്ക്ക വില റോക്കറ്റ് പോലെയാണ് മുന്നോട്ട് കുതിക്കുന്നത്.

    Read More »
  • Kerala

    ഇസ്തിരിപ്പെട്ടിയില്‍ നിന്ന് തീപടര്‍ന്ന് വീടിന് നാശനഷ്ടം

    തൃശൂർ:ഇസ്തിരിപ്പെട്ടിയില്‍ നിന്ന് തീപടര്‍ന്ന് വീടിന് നാശനഷ്ടം.വടക്കാഞ്ചേരി കരുമത്ര കോളനിയില്‍ മടപ്പാട്ടില്‍ കാര്‍ത്ത്യായനിയുടെ വീടിനാണ് തീപിടിച്ചത്. ഇസ്തിരിപ്പെട്ടി ഓഫ് ചെയ്യാന്‍ മറന്നതാണ് തീപിടിത്തതിന് കാരണമെന്നാണ് നിഗമനം. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. അരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മേശയും അടക്കം കത്തിനശിച്ചു. അപകടം നടക്കുമ്ബോള്‍ വീട്ടില്‍ ആളില്ലാതിരുന്നത് കൊണ്ട് ആപത്ത് ഒഴിവായി. കാര്‍ത്ത്യായനിയും മകളും പേരക്കുട്ടികളുമാണു ഇവിടെ താമസം.

    Read More »
  • Movie

    ഒടുവില്‍ സസ്‌പെന്‍സ് അവസാനിപ്പിച്ച് മോഹൻലാൽ, മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് തീയേറ്ററില്‍ എത്തും

      മലയാള സിനിമാപ്രേമികള്‍ മുഴുവൻ  ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’ ജനുവരി 25ന് തീയേറ്ററില്‍ എത്തും. മോഹന്‍ലാല്‍ തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത് ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന വാലിബന്റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാന്‍ ആയിരുന്നു. ജൂണ്‍ പകുതിയോടെയായിരുന്നു 130 ദിവസത്തോളം നീണ്ട ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന്‍ ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്

    Read More »
Back to top button
error: