Month: September 2023
-
LIFE
ഹണി റോസിന്റെ ‘റേച്ചല്‍’ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷൻസ്, പെൻ ആന്റ് പേപ്പർ ക്രിയേഷൻസ് എന്നീ ബാനറിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ആദ്യ പോസ്റ്ററിലൂടെതന്നെ ഏറെ ജനശ്രദ്ധ ‘റേച്ചൽ’ പിടിച്ചുപറ്റിയിരുന്നു. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവൻ ഷാജോൺ, റോഷൻ, ചന്തു സലിംകുമാർ, രാധിക തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റേച്ചലിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – മഞ്ജു ബാദുഷ, നീതു ഷിനോയ്, കോ പ്രൊഡ്യൂസർ – ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ – പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ – പ്രിയദർശിനി പി എം,…
Read More » -
NEWS
ആവശ്യമായ രേഖകളില്ല, കുവൈത്തിലെ സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ 19 പ്രവാസി മലയാളി നഴ്സുമാര്‍ ഉൾപ്പെടെ 30 ഇന്ത്യക്കാര്‍ അറസ്റ്റിൽ; പിടിയിലായതില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മമാരും
കുവൈത്ത് സിറ്റി: പത്തൊമ്പത് മലയാളികൾ ഉൾപ്പെടെ 30 ഇന്ത്യൻ നഴ്സുമാർ കുവൈത്തിൽ അറസ്റ്റിൽ. ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പരിശോധനയിൽ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. കുവൈത്തിൽ ജോലി ചെയ്യാനുള്ള ലൈസൻസോ യോഗ്യതയോ ഇവർക്കില്ലെന്നാണ് കണ്ടെത്തൽ. എന്നാൽ ഇവർ ജോലിക്ക് യോഗ്യരാണെന്നും ശരിയായ തൊഴിൽ വിസയും സ്പോൺസർഷിപ്പും ഉള്ളവരാണെന്നുമാണ് മലയാളി നഴ്സുമാരുടെ കുടുംബാംഗങ്ങൾ അവകാശപ്പെടുന്നത്. മാലിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി നടത്തിയ സുരക്ഷാ പരിശോധനയിലാണ് നഴ്‌സുമാർ അറസ്റ്റിലായത്. അറസ്റ്റിലായ നഴ്സുമാരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിൽ പലരും മൂന്ന് മുതൽ 10 വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. ഫിലീപ്പീൻസ്, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്. സുരക്ഷാ പരിശോധനയിൽ ആകെ 60 പേർ പിടിയിലായി. അറസ്റ്റിലായ മലയാളി നഴ്‌സുമാരിൽ പിഞ്ചുകുഞ്ഞുങ്ങളുമായി എത്തിയ നിരവധി സ്ത്രീകളുമുണ്ട്. വിസ ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും…
Read More » -
Crime
മീറ്റർ പലിശ സംഘത്തിന്റെ അക്രമം; പിടിയലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി
ആലപ്പുഴ: മീറ്റർ പലിശ സംഘത്തിലെ ക്വട്ടേഷൻ സംഘം മുക്കടയിലെ ഹോട്ടൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പണം പിടിച്ചു പറിച്ച കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മുക്കടയിൽ കാട്ടൂസ് കിച്ചൺ എന്ന ഹോട്ടൽ നടത്തുന്ന വ്യാപാരി റിഹാസിനെ ആഗസ്റ്റ് 24ന് പുലർച്ചെ തട്ടിക്കൊണ്ടു പോയി 24,000 രൂപ പിടിച്ചു പറിച്ചെടുത്ത കേസിലെ പ്രതികളെയാണ് സംഭവം നടന്ന സ്ഥലത്ത് എത്തിച്ചത്. പത്തിയൂർ കോട്ടയിൽ വീട്ടിൽ ഷിനു എന്ന് വിളിക്കുന്ന ഫിറോസ് ഖാൻ (32), കൃഷ്ണപുരം കുന്നത്ത് വീട്ടിൽ തൊണ്ണാത്തി എന്ന് വിളിക്കുന്ന സജീർ (33), കീരിക്കാട് പുളിവേലിൽ വീട്ടിൽ കരാട്ടേ സെമീർ എന്ന് വിളിക്കുന്ന സെമീർ ബാബു (35), പത്തിയൂർ വാണിയന്റയ്യത്ത് വീട്ടിൽ മുനീർ എന്നു വിളിക്കുന്ന മുഹമ്മദ് മുനീർ (22), കായംകുളം കാഴ്ച കുന്നേൽ വീട്ടിൽ കുട്ടപ്പായി എന്നു വിളിക്കുന്ന കൊച്ചു മോൻ (39) എന്നിവരെയാണ് മുക്കടയിലെ ഹോട്ടലിലും, ഫിറോസ് ഖാന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
Read More » -
Kerala
നിപയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണിൽ ഇളവ്
കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണിൽ ഇളവ് പ്രഖ്യാപിച്ചു. കടകൾ രാത്രി 8 വരെ പ്രവർത്തിപ്പിക്കാം, ബാങ്കുകൾക്ക് 2 മണി വരെ പ്രവർത്തിക്കാമെന്നും ജില്ലാകളക്ടറുടെ ഉത്തരവിൽ പറയുന്നു. അതേസമയം, മറ്റ് നിയന്ത്രണങ്ങൾ തുടരും. ആദ്യം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലാണ് ഇളവ് നൽകുക. മാസ്ക്,സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. കൂടാതെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിനും വിലക്കുണ്ടെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്ത് നിപ പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു. ആകെ 218 സാമ്പിളുകൾ പരിശോധിച്ചു. സമ്പർക്ക പട്ടികയിൽ 1270 പേരാണുള്ളത്. സമ്പർക്ക പട്ടിക വിപുലീകരിക്കാൻ പൊലീസ് സഹായിച്ചിരുന്നു. ഇന്ന് 37 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെറ്റിനറി വിദഗ്ധർ നിപ മേഖലകളിൽ സന്ദർശനം നടത്തി. വിദഗ്ധ സംഘത്തിന്റെ നിർദേശം അനുസരിച്ച് കളക്ടർ ഉത്തരവിറക്കും. ഇന്നും നാളെയുമായി 136 സാമ്പിളുകളുടെ ഫലം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. പുതുതായി…
Read More » -
Local
മൂന്നാറില്‍ റവന്യൂ ഭൂമി കയ്യേറി അനധികൃതമായി നിർമാണമാരംഭിച്ച കെട്ടിടങ്ങൾ പഞ്ചായത്ത് ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു
മൂന്നാർ: മൂന്നാറിൽ റവന്യൂ ഭൂമി കയ്യേറി അനധികൃതമായി നിർമാണമാരംഭിച്ച കെട്ടിടങ്ങൾ പഞ്ചായത്ത് ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചു. പത്താം വാർഡ് ഇക്കാനഗർ ഭാഗത്ത് നിർമാണത്തിലിരുന്ന റിസോർട്ടിന് വേണ്ടി പണിത കെട്ടിടമുൾപ്പെടെ മൂന്ന് കെട്ടിടങ്ങളാണ് പഞ്ചായത്ത് ഏറ്റെടുത്തത്. കൈയ്യേറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്ത് എൻജിനീയറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി. റവന്യൂ ഭൂമിയും തോട് പുറമ്പോക്കും കൈയ്യേറി ബഹുനില കെട്ടിടങ്ങൾ നിർമിച്ചതായി ഈ പരിശോധനയിലാണ് കണ്ടെത്തിയത്. അനുമതിയില്ലാതെ അവധി ദിവസങ്ങളുടെ മറവിലാണ് നിർമാണം നടത്തിയതെന്നാണ് അധികൃതരുടെ വാദം. കെട്ടിടങ്ങളുടെ ഉടമകളെ തിരിച്ചറിയാനായിട്ടില്ല. കെട്ടിടം പൊളിച്ചു നീക്കുന്നതിനാണ് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ എൻ.ഒ.സി. ഉൾപ്പെടെയുള്ള ഭൂമി സംബന്ധമായ രേഖകൾ ഹാജരാക്കിയാൽ കെട്ടിടം നിയമാനുസൃതമാക്കി മാറ്റാനാവുന്നതാണ്. ഏറ്റെടുത്ത കെട്ടിടത്തിൽ മറ്റാർക്കും പ്രവേശനം ഉണ്ടായിരിക്കില്ല എന്നും സെക്രട്ടറി കെ.എൻ.സഹജൻ പറഞ്ഞു.
Read More » -
Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടങ്ങോട് തെക്കുമുറി മാനംപുള്ളി വീട്ടിൽ ശ്രീജിത്തിനെയാണ് എരുമപ്പെട്ടി പോലീസ് ഇൻസ്‌പെക്ടർ റിജിൻ കെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ താമസക്കാരിയായ 14 വയസുകാരിയെയാണ് ശ്രീജിത്ത് പീഡിപ്പിച്ചത്. കഴിഞ്ഞ വർഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയും കുടുംബവും കടങ്ങോട് പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. പ്രണയം നടിച്ച് കുട്ടിയെ വശത്താക്കിയ ഇയാൾ വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്താണ് സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചത്. ഇരയായ കുട്ടി വീട്ടുകാരോടൊപ്പം ഇപ്പോൾ എറണാകുളം ജില്ലയിലാണ് താമസിക്കുന്നത്. പഠിക്കുന്ന സ്‌കൂളിൽ നടത്തിയ കൗൺസിലിങിനിടയിൽ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് മെഡിക്കൽ റിപ്പോർട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതിയെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. കെ.അനുദാസ്, പോലീസ് ഓഫീസർമാരായ കെ. സഗുൺ, സജീവൻ, മുഹമ്മദ്…
Read More » -
India
വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിച്ചേക്കും
ദില്ലി: വനിത സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. വനിത സംവരണ ബിൽ സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി പുറത്ത് വന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനപ്പെട്ട തീരുമാനമുണ്ടായിരിക്കുന്നത്. അതേസമയം, ഇന്ന് രാവിലെ ഒൻപതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനം ചേരും. തുടർന്ന് ഭരണഘടനയുമായി പഴയ മന്ദിരത്തിൽ നിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. എംപിമാർ അനുഗമിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. പുതിയ മന്ദിരത്തിൽ ഒന്നേകാലിന് ലോക്സഭയും, രണ്ട് മണിക്ക് രാജ്യസഭയും ചേരും. രാജ്യസഭയിൽ ചന്ദ്രയാൻ വിജയത്തെ കുറിച്ച് ചർച്ച നടക്കും. തുടർ ദിവസങ്ങളിൽ എട്ട് ബില്ലുകൾ പുതിയ മന്ദിരത്തിൽ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്. മേനക ഗാന്ധി, മൻമോഹൻ സിംഗ്, ഷിബു സോറൻ എന്നിവർക്ക് ഇന്ന് സെൻട്രൽ ഹാളിൽ സംസാരിക്കാനും സർക്കാർ ക്ഷണിച്ചിട്ടുണ്ട്. മുതിർന്ന അംഗങ്ങൾ എന്ന നിലയ്ക്കാണ് ഇവർക്ക്…
Read More » -
Kerala
ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം തടയാൻ നിയമസഭ പാസാക്കിയ ആശുപത്രി സംരക്ഷണ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ആശുപത്രി സംരക്ഷണ ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമം തടയാനാണ് പുതിയ നിയമം സർക്കാർ കൊണ്ടുവരുന്നത്. മുൻപ് ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാ ജോർജ്ജ് പറഞ്ഞിരുന്നു. കൊട്ടരക്കരയിലെ ഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തെ തുടർന്നാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നുമായിരുന്നു അന്ന് വീണാ ജോർജ്ജ് പറഞ്ഞത്. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർക്ക് അഞ്ചിലേറെ…
Read More » -
Kerala
കേരളത്തിൽ വാഹനങ്ങൾക്ക് തീപിടിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ; വിദഗ്ദ സമിതിയുടെ വിലയിരുത്തൽ ഇങ്ങനെ…
ആലപ്പുഴ: സംസ്ഥാനത്ത് സമീപകാലത്ത് വാഹനങ്ങൾക്ക് തീ പിടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി രൂപീകരിച്ച വിദഗ്ദ സമതിയുടെ ആദ്യ യോഗം ആലപ്പുഴയിൽ ചേർന്നു. ഏറ്റവും പ്രധാനമായി രണ്ട് കാര്യങ്ങളാണ് കേരളത്തിൽ സമീപകാലത്ത് വാഹനങ്ങൾക്ക് തീ പിടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി രൂപീകരിച്ച വിദഗ്ദ സമതി ചൂണ്ടികാട്ടിയത്. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ രൂപമാറ്റവും മാനുഷിക പിഴവുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണമെന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. റോഡ് സേഫ്റ്റി കമ്മീഷണർ എസ് ശ്രീജിത്ത് തന്നെ ഇക്കാര്യം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സംസ്ഥാനത്ത് 207 വാഹനങ്ങൾക്ക് തീ പിടിച്ചുവെന്നാണ് കണക്ക്. വാഹനങ്ങളിൽ തീപിടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചെന്നാണ് കണക്ക്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായ അപകടങ്ങളുടെ കാരണം അന്വേഷിക്കാനാണ് റോഡ് സുരക്ഷാ കമീഷണർ അധ്യക്ഷനായി സർക്കാർ വിദഗ്ദ സമിതി രൂപീകരിച്ചത്. ഐ ഐ ടിയിലെ വിദഗ്ദർ അടക്കമുള്ളവർ സമിതിയിലെ അംഗങ്ങളാണ്. സമിതിയുടെ ആദ്യയോഗമാണ് ആലപ്പുഴയിൽ നടന്നത്. നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ…
Read More » -
Kerala
എറണാകുളത്തെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിൻ്റെ മരണം: മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്
കൊച്ചി: എറണാകുളത്തെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിൻ്റെ മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവിനെ രാവിലെയാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കളമശ്ശേരിയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. കളമശ്ശേരി കുസാറ്റിന് സമീപത്തെ വീടിനുള്ളിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വരെ സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം ഒറ്റയ്ക്കാണ് മുറിയിൽ ഉറങ്ങാൻ കിടന്നത്. മാസപ്പടി കേസ് ഇന്നലെ ഹൈക്കോടതിയിൽ വരുന്നതിനാൽ നേരത്തെ വിളിക്കണമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. രാവിലെ ഏഴരയോടെ ഭാര്യ പല തവണ കതകിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് സമീപവാസികളെത്തി കതക് ചവിട്ടി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കാണുന്നത്. തലച്ചോറിലെ ബ്ലോക്കിന് കഴിഞ്ഞ ഏപ്രിലിൽ ഗിരീഷ് ബാബു ചികിത്സ തേടിയിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയയും നിർദ്ദേശിച്ചിരുന്നു. വരുംദിവസങ്ങളിൽ തുടർചികിത്സക്കുള്ള ഒരുക്കത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. അസ്വാഭാവിക മരണത്തിന് കളമശ്ശേരി പൊലീസ് കേസെടുത്തിരുന്നു. സിനിമ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന…
Read More »