CrimeNEWS

മീറ്റർ പലിശ സംഘത്തിന്റെ അക്രമം; പിടിയലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

ആലപ്പുഴ: മീറ്റർ പലിശ സംഘത്തിലെ ക്വട്ടേഷൻ സംഘം മുക്കടയിലെ ഹോട്ടൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പണം പിടിച്ചു പറിച്ച കേസിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മുക്കടയിൽ കാട്ടൂസ് കിച്ചൺ എന്ന ഹോട്ടൽ നടത്തുന്ന വ്യാപാരി റിഹാസിനെ ആഗസ്റ്റ് 24ന് പുലർച്ചെ തട്ടിക്കൊണ്ടു പോയി 24,000 രൂപ പിടിച്ചു പറിച്ചെടുത്ത കേസിലെ പ്രതികളെയാണ് സംഭവം നടന്ന സ്ഥലത്ത് എത്തിച്ചത്.

പത്തിയൂർ കോട്ടയിൽ വീട്ടിൽ ഷിനു എന്ന് വിളിക്കുന്ന ഫിറോസ് ഖാൻ (32), കൃഷ്ണപുരം കുന്നത്ത് വീട്ടിൽ തൊണ്ണാത്തി എന്ന് വിളിക്കുന്ന സജീർ (33), കീരിക്കാട് പുളിവേലിൽ വീട്ടിൽ കരാട്ടേ സെമീർ എന്ന് വിളിക്കുന്ന സെമീർ ബാബു (35), പത്തിയൂർ വാണിയന്റയ്യത്ത് വീട്ടിൽ മുനീർ എന്നു വിളിക്കുന്ന മുഹമ്മദ് മുനീർ (22), കായംകുളം കാഴ്ച കുന്നേൽ വീട്ടിൽ കുട്ടപ്പായി എന്നു വിളിക്കുന്ന കൊച്ചു മോൻ (39) എന്നിവരെയാണ് മുക്കടയിലെ ഹോട്ടലിലും, ഫിറോസ് ഖാന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

Back to top button
error: