Month: September 2023

  • Crime

    സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: പ്രത്യേക കമ്മീഷനെ നിയോഗിച്ച് മണിപ്പൂർ സർക്കാർ

    ദില്ലി: മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രത്യേക കമ്മീഷനെ നിയോഗിച്ച് മണിപ്പൂർ സർക്കാർ. ഐപിഎസ് ഉദ്യോഗസ്ഥനായ തെംതിംഗ് നഗാഷാങ്‌വ മാത്രം ഉൾപ്പെടുന്ന ഏകാംഗ കമ്മീഷനാണ് സംഭവം അന്വേഷിക്കുക. അതേസമയം പ്രതികളെ പിടികൂടാതെ മൃതദേഹം സ്വീകരിക്കില്ലെന്ന നിലപാടിലാണ് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം. ഇംഫാൽ വെസ്റ്റിലെ വീട്ടിൽനിന്നും അക്രമികൾ തട്ടിക്കൊണ്ടുപോയ ഇദ്ദേഹത്തിന്റെ മൃതദേഹം തലക്ക് വെടിയേറ്റ നിലയിൽ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിങ്തെകിൽ കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ടെത്തിയത്. അവധിക്ക് വീട്ടിൽ എത്തിയതായിരുന്നു സൈനികൻ. ലെയ്മാഖോങ് മിലിട്ടറി സ്റ്റേഷനിൽ അം​ഗമായിരുന്നു ഇദ്ദേഹം. അതേസമയം മണിപ്പൂരിൽ നിന്ന് ദ്രുത കർമ്മ സേനയെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഘട്ടം ഘട്ടമായി സേനയെ പിൻവലിക്കാനാണ് ആലോചിക്കുന്നത്. നിലവിൽ പത്തു കമ്പനി ദ്രുത കർമ്മ സേനയാണ് മണിപ്പൂരിലുള്ളത്. ഇത് കുറയ്ക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഗോത്ര വിഭാഗങ്ങൾ തമ്മിൽ സംവരണ വിഷയത്തിൽ ആരംഭിച്ച കലാപം പൂർണമായും അവസാനിച്ചിട്ടില്ല. അതിനിടെ ഇംഫാൽ വെസ്റ്റിൽ നിന്ന്…

    Read More »
  • Crime

    സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണം നടത്തിയവർക്കെതിരെ സൈബർ പൊലിസ് കേസെടുത്തു

    തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണം നടത്തിയവർക്കെതിരെ സൈബർ പൊലിസ് കേസെടുത്തു. ഫേസ് ബുക്കിലെ ചിത്രങ്ങളെടുത്ത് മോശമായി ചിത്രീകരിച്ചിരുന്നതിനാണ് കേസെടുത്തിരിക്കുന്നത്. ഒരു വ്യാജ പ്രൊഫൈലിൽ നിന്നാണ് പ്രചരണമെന്ന് പൊലിസ് പറയുന്നു. എഎ റഹീമിന്റെ ഭാര്യയായ അമ‍ൃത റഹിമിന്റെ പരാതിയിലാണ് സൈബർ പൊലിസ് കേസെടുത്തത്. ഫേസ്ബുക്കിൽ നിന്ന് ചിത്രങ്ങളെടുത്ത് മോശമായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. മറ്റു സ്ത്രീകളുടേയും ചിത്രങ്ങൾ ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. കേസിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാജ ഐഡി എവിടെ നിന്നാണെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

    Read More »
  • LIFE

    വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല; ജയിലറിന്റെ സക്സസ് പരിപാടിയിൽ വിനായകനെ പുകഴ്‍ത്തി രജനികാന്ത്

    സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട പേരാണ് ‘വർമൻ’. ജയിലർ എന്ന രജനികാന്ത് ചിത്രത്തിൽ വിനായകൻ ആണ് വർമനായി എത്തി കസറിയത്. ഒരുപക്ഷേ ചിത്രത്തിലെ പ്രധാന ഘടകവും വിനായകൻ തന്നെ ആയിരുന്നു. വർമനായുള്ള വിനായകന്റെ പെർഫോമൻസ് ഇന്ത്യയൊട്ടാകെ പ്രശംസിക്കപ്പെട്ടു. ഇപ്പോഴിതാ വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ലെന്ന് പറയുകയാണ് രജനികാന്ത്. ജയിലറിന്റെ സക്സസ് പരിപാടിയിൽ ആയിരുന്നു വിനായകനെ പുകഴ്‍ത്തി രജനികാന്ത് സംസാരിച്ചത്. കഥ കേൾക്കുമ്പോൾ തന്നെ വർമൻ എന്ന കഥാപാത്രം സെൻസേഷണൽ ആകുമെന്ന് അറിയാമായിരുന്നുവെന്ന് രജനികാന്ത് പറയുന്നു. “ഷോലെയിലെ ​ഗബ്ബാൻ സിം​ഗ് പോലെ വർമൻ സെൻസേഷന്‍ ആകുമെന്ന് ഞാൻ പറഞ്ഞിരുന്നു. വിനായകൻ ഇന്നിവിടെ വന്നിട്ടില്ല. രാവണൻ ഉള്ളത് കൊണ്ടാണ് രാമന് എല്ലാ ബഹുമാനവും മര്യാദയും ഒക്കെ ലഭിച്ചത്. അതുപോലെയാണ് ജയിലറിൽ വർമനും. വർമൻ ഇല്ലെങ്കിൽ ജയിലർ ഇല്ല. വളരെ മനോഹരമായാണ് വിനായകൻ അഭിനയിച്ചിരിക്കുന്നത്”, എന്നാണ് രജനികാന്ത് പറഞ്ഞത്.

    Read More »
  • Sports

    യുവന്റസിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ നിമയ നടപടിക്ക്; ക്ലബില്‍ കളിച്ചിരുന്ന കാലത്തെ പ്രതിഫലം ഇതുവരെ കിട്ടിയിട്ടില്ല, ലഭിക്കാനുള്ളത് വൻ തുക

    റിയാദ്: 2018ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയത്. 100 ദശലക്ഷം യൂറോ ആയിരുന്നു ട്രാൻസ്ഫർ തുക. ഇതോടെ യുവന്റസിന്റെ മാത്രമല്ല ഇറ്റാലിയൻ ലീഗിന്റെ തന്നെ മുഖച്ഛായ മാറി. ക്ലബിനായി 134 കളിയിൽ 101 ഗോളും സ്വന്തമാക്കി. എന്നാലിപ്പോൾ ക്ലബിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ക്രിസ്റ്റ്യാനോ. ക്ലബിൽ കളിച്ചിരുന്ന കാലത്തെ പ്രതിഫലം ഇതുവരെ കിട്ടാത്തതിനാലാണ് റൊണാൾഡോ നിയമ നടപടിയിലേക്ക് നീങ്ങുന്നത്. 2021ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ പോകുമ്പോൾ യുവന്റസ് ശമ്പള ഇനത്തിൽ 20 ദശലക്ഷം യൂറോ റൊണാൾഡോയ്ക്ക് നൽകാൻ ഉണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധിയാണ് യുവന്റസ് കാരണമായി പറഞ്ഞത്. റൊണാൾഡോ യുണൈറ്റഡ് വിട്ട് സൗദി ക്ലബ് അൽ ഹിലാലിലേക്ക് ചേക്കേറി രണ്ടാം സീസണായിട്ടും യുവന്റസ് കുടിശിക ഇതുവരെ നൽകിയിട്ടില്ല. ഇതോടെയാണ് റൊണാൾഡോ യുവന്റസിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങുന്നത്. അടുത്തിടെ, ഫുട്‌ബോളിനപ്പുറം മറ്റൊരു കായികമേഖലയിലേക്ക് കൂടി ചുവട് മാറ്റിയിരുന്നു റൊണാൾഡോ. അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന പാഡിൽ ടെന്നിസ് എന്ന ഗെയിമിനോടാണ…

    Read More »
  • Crime

    കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

    കുന്നംകുളം: താലൂക്ക് ആശുപത്രി സംഘർഷം സംഘർഷത്തിനിടയിൽ ഒരാൾക്ക് കുത്തേറ്റു. ചിറക്കൽ സ്വദേശി ഉണ്ണിയപ്പൻ എന്ന ബിജുവിനാണ് കുത്തേറ്റത്. കുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇന്നലെ വൈകിട്ടോടെ ചിറക്കലിൽ മറ്റൊരു സംഘർഷം നടന്നിരുന്നു. ഈ സംഘർഷത്തിൽപെട്ട ഒരാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ മറ്റൊരു രോഗിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെ സന്ദർശിക്കാനെത്തിയപ്പോൾ ആളുമാറിയാണ് ബിജുവിനെ കുത്തിയതെന്നാണ് പറയുന്നത്. സംഘർഷത്തിനുശേഷം ബിജുവിനെ കുത്തിയ പ്രതികൾ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ ബിജുവിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    എയർ ഇന്ത്യ യാത്രയ്ക്കിടെ നഷ്ടമായ മെൻ്റലിസ്റ്റ് ഫാസിലി​ന്റെ 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപകരണങ്ങൾ കണ്ടെത്തി

    ദുബൈ: എയർ ഇന്ത്യ യാത്രയ്ക്കിടെ നഷ്ടമായ മെൻ്റലിസ്റ്റ് കലാകാരൻ്റെ ഉപകരണങ്ങൾ കണ്ടെത്തി. മെൻ്റലിസ്റ്റ് കലാകാരൻ ഫാസിൽ ബഷീറിൻ്റെ 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ ബാഗേജ് ആണ് ഞായറാഴ്ച കാണാതായത്. ദുബൈ വിമാനത്താവളത്തിൽ നിന്നാണ് ബാ​ഗേജ് കണ്ടെത്തിയത്. ബാഗേജ് ക്ലിയറൻസ് വിഭാഗത്തിലേക്ക് വരാതെ, കാർഗോ വിഭാഗത്തിലേക്ക് പോയെന്നാണ് വിശദീകരണം. ഉപകരണം കിട്ടിയതായി ഫാസിൽ ബഷീർ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 11ന് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എഐ 933 എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. സാധാരണയിൽ കവിഞ്ഞ് വലിപ്പമുള്ള പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കൾ കയറ്റി അയക്കുന്ന ഒഒജി (ഔട്ട് ഓഫ് ദ ഗേജ് ) വഴിയാണ് ബാഗ് ഫാസിൽ കയറ്റിവിട്ടത്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഫാസിൽ ഇക്കാര്യം ബാ​ഗേജ് നഷ്ടപ്പെട്ട കാര്യം വെളിപ്പെടുത്തിയിരുന്നത്. ദുബൈയിൽനിലമ്പൂർ ഫെസ്റ്റിന് പരിപാടി അവതരിപ്പിക്കാൻ എത്തിയതാണ് ഫാസിൽ ബഷീർ. ഇതിനാവശ്യമായ വസ്തുക്കളാണ് വിമാനത്തിൽ കയറ്റി…

    Read More »
  • India

    നാളെയാണ് വിനായക ചതുര്‍ത്ഥി;  സന്ദർശിക്കേണ്ട ക്ഷേത്രങ്ങള്‍

    ഈ‌ വർഷത്തെ ഗണേശ ചതുര്‍ത്ഥി (വിനായക ചതുര്‍ത്ഥി) സെപ്തംബര്‍ 19ന് ആരംഭിച്ച്‌ 28ന് സമാപിക്കും. ഈ‌ സമയത്ത് സന്ദശിക്കേണ്ട ക്ഷേത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. മുക്തീശ്വര ക്ഷേത്രം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് മുക്തീശ്വര ക്ഷേത്രം. തിലതര്‍പ്പണപുരിക്കടുത്താണ് സീതലപതി മുക്തീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിവിനായക എന്നാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് നല്‍കിയിരിക്കുന്ന നാമം. ഗണപതിയുടെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം. ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത് വിഘ്നങ്ങള്‍ അകറ്റി ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മഹാരാഷ്‌ട്രയിലെ പൂനെയിലാണ് ശ്രീമന്ത് ദഗ്ദുഷേത് ഹല്‍വായ് ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറ്റവും പഴയ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് രണ്‍തംബോര്‍ ക്ഷേത്രം. ലോകത്തിലെ ആദ്യത്തെ വിനായക ക്ഷേത്രമായാണ് ഇത് കണക്കാക്കപ്പെടുന്നത്. സത്യഗണപതി ക്ഷേത്രം:  ബെംഗളൂരു ജെ പി നഗറിലെ ശ്രീ സത്യഗണപതി ക്ഷേത്രം  ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് .ഇത്തവണത്തെ വിനായക ചതുർത്ഥിക്ക്  ഏകദേശം 65 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ കൊണ്ടാണ് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്. വിഘ്നേശ്വരനായ ഗണപതിയ്ക്ക് കേരളത്തില്‍ ഒട്ടേറെക്ഷേത്രങ്ങളുണ്ട്.…

    Read More »
  • Local

    വാട്‌സ് ആപ് വഴി മുത്തലാഖ് ചൊല്ലി, ഭാര്യയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിക്കെതിരെ കാസർകോട് കേസ്

       വാട്‌സ് ആപ് വഴി മുത്തലാഖ് ചൊല്ലിയെന്ന ഭാര്യയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിക്കെതിരെ കാസർകോട് സുള്ള്യ പൊലീസ് കേസെടുത്തു. സുള്ള്യ ജയനഗറിലെ യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിയായ അബ്ദുല്‍ റഷീദിനെതിരെയാണ് കേസ്. അബ്ദുല്‍ റഷീദ് ഇപ്പോള്‍ വിദേശത്താണ്. ഇതിനിടെയാണ് വാട്സ് ആപിലൂടെ മുത്തലാഖ് ചൊല്ലിയത്. ഇതോടെ ഭര്‍ത്താവിനെതിരെ യുവതി സുള്ള്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജയനഗറിലെ യുവതിയെ ഏഴു വര്‍ഷം മുമ്പാണ് അബ്ദുള്‍ റഷീദ് വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. രണ്ട് വര്‍ഷം മുമ്പ് റഷീദ് ഭാര്യയെയും വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി യുവതിയെ സുള്ള്യയിലെ വീട്ടില്‍ കൊണ്ടുവന്നാക്കി. അടുത്തിടെ ഇവരുടെ ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി. എന്നാല്‍ കുടുംബത്തിലെ മുതിര്‍ന്നവര്‍ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. പക്ഷേ റഷീദ് ഇതിന് തയ്യാറാകാതെ ഭാര്യക്ക് മുത്തലാഖ് ചൊല്ലി വാട്‌സ്ആപ്പ് സന്ദേശം അയക്കുകയായിരുന്നു

    Read More »
  • Kerala

    എല്ലാവർക്കും സൗജന്യ വൈഫൈ; 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ

    തിരുവനന്തപുരം: രണ്ടായിരം പൊതു ഇടങ്ങളില്‍ കൂടി ഇനി സൗജന്യ വൈഫൈ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകള്‍ ഒരുക്കുന്നത്. ഇതിനായി 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി നല്‍കി. നിരവധി ബസ്‌ സ്റ്റാൻഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത്‌ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിനകം വൈഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു പുറമേയാണ് പുതിയ 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍. സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

    Read More »
  • Kerala

    കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ  ഷാജൻ സ്കറിയയും അനിൽ അക്കരയും മാപ്പ് പറയണം, പികെ ബിജുവിന്റെ വക്കീൽ നോട്ടീസ്

    കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ വ്യാജ വാർത്ത നൽകിയ മറുനാടൻ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്കും നുണ പ്രചരണം നടത്തിയ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്ക്കുമെതിരെ വക്കീല്‍ നോട്ടീസയച്ച്  സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ ബിജു. ഇ ഡി റിപ്പോര്‍ട്ടിലെ എം.പി പി കെ ബിജു ആണെന്ന അനില്‍ അക്കരെയുടെ പ്രസ്താവനയിലും ഷാജന്‍ സ്കറിയയുടെ ഓണ്‍ലൈന്‍ വീഡിയോയ്ക്കുമെതിരെയാണ് വക്കീല്‍ നോട്ടീസ്. തെളിവുകള്‍ ഇല്ലാതെ അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചുവെന്നും ഏഴ് ദിവസത്തിനകം പ്രസ്താവന തിരുത്തി നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ ക്രിമിനല്‍ മാന നഷ്ടകേസ് നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഇ.ഡി കേസിലെ ഒന്നാം പ്രതി പി സതീഷ് കുമാര്‍ പി കെ ബിജുവിന്‍റെ മെന്‍റര്‍ ആണെന്നടക്കമുള്ള ആരോപണങ്ങളാണ് അനില്‍ അക്കര ഉന്നയിച്ചത്.

    Read More »
Back to top button
error: