Month: September 2023

  • India

    വിവാഹം കഴിഞ്ഞ് 35 ദിവസമായിട്ടും ഭാര്യ ശാരീരിക ബന്ധത്തിലേര്‍പ്പെടാൻ സമ്മതിച്ചില്ല; കോടതിയെ സമീപിച്ച് ഭർത്താവ്

    ന്യൂഡൽഹി:ജീവിത പങ്കാളി മനപ്പൂര്‍വം ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി.വിവാഹം കഴിഞ്ഞ് 35 ദിവസമായിട്ടും ഭാര്യ ശരീരിക ബന്ധത്തിലേര്‍പ്പെടാൻ സമ്മതിച്ചില്ലെന്ന ‍ ഭർത്താവിന്റെ പരാതിയിലായിരുന്നു കോടതിയുടെ പരാമർശം. സംഭവത്തിൽ വിവാഹ മോചനം അനുവദിച്ച കുടുംബ കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ഇയാളുടെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹം കഴിഞ്ഞ് 35 ദിവസമായിട്ടും ശരീരിക ബന്ധത്തിലേര്‍പ്പെടാൻ സാധിച്ചില്ലെന്നും ഭാര്യസമ്മതിക്കുന്നില്ലെന്നും കാട്ടിയാണ് ഭര്‍ത്താവ് കുടുംബ കോടതിയെ സമീപിച്ചത്. തുടർന്ന് കുടുംബകോടതി ഭർത്താവിന് വിവാഹമോചനം അനുവദിച്ചിരുന്നു. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീ ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക ബന്ധമില്ലാത്ത വിവാഹം വെറുക്കപ്പെട്ടതാണെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത് അധ്യക്ഷനും ജസ്റ്റിസ് നീന ബൻസാല്‍ ക‍ൃഷ്ണ അംഗവുമായ ബെഞ്ച് നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തിലുണ്ടാകുന്ന നിരാശയെക്കാള്‍ മാരകമായതൊന്നും വിവാഹബന്ധത്തിലുണ്ടാകാനില്ല. പുതുതായി വിവാഹിതരായവരായതിനാല്‍ ലൈംഗിക ബന്ധം നിഷേധിച്ചുവെന്ന കാരണം കൊണ്ട് തന്നെ വിവാഹമോചനം സാധ്യമാണെന്നും കോടതി നിരീക്ഷിച്ചു.

    Read More »
  • Kerala

    നബിദിനം സെപ്റ്റംബര്‍ 28 ന്; സർക്കാർ അവധി 27-ന്

    കോഴിക്കോട്: ഈ വര്‍ഷത്തെ നബിദിനം ഈ മാസം 28 ന് ആഘോഷിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച്‌ 28ന് നബിദിനവും ആയിരിക്കുമെന്ന് വിവിധ മതപണ്ഡിതന്മാർ അറിയിച്ചു. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ഇസ്ലാം മത വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നത്. എ ഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1497ആം ജന്മദിനമാണ് വരാന്‍ പോവുന്നത്. ഹിജ്റ വര്‍ഷ പ്രകാരം റബീഉല്‍…

    Read More »
  • Kerala

    ദുരിതമൊഴിയുന്നു; നിപ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവ്

    കോഴിക്കോട്: നിപ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവ് അനുവദിച്ച്‌ കളക്ടറുടെ ഉത്തരവ്. കടകമ്ബോളങ്ങള്‍ രാത്രി 8 മണി വരെ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കാം. കണ്ടെയിന്‍മെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചക്ക് രണ്ട് മണി വരെ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കാമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം  മാസ്ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം, ആളുകള്‍ കൂട്ടം കൂടരുതെന്നും കളക്ടര്‍ അറിയിച്ചു.

    Read More »
  • Kerala

    +1 ഇമ്ബ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

    തിരുവനന്തപുരം:ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന +1 ഇമ്ബ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ 9,10,11,12,13 ( 9-13) തീയതികളിലേക്കാണ് മാറ്റിയത്.വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവൻ കുട്ടികള്‍ക്കും ഓണ്‍ലൈൻ ക്ലാസ്സ്‌ സൗകര്യം ഒരുക്കിയതായും മന്ത്രി വി ശിവൻകുട്ടി  വിശദീകരിച്ചു.

    Read More »
  • Kerala

    ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

    തിരുവനന്തപുരം:സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ നാല് മുതല്‍ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍ മാര്‍ച്ച്‌ 1 മുതല്‍ 26 വരെയും നടത്തും. പരീക്ഷാ വിജ്ഞാപനം ഒക്‌ടോബറില്‍ പുറപ്പെടുവിക്കും. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷകള്‍ 2024 ഫെബ്രുവരി 15 മുതല്‍ 21 വരെ നടത്തും. ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ പ്രായോഗിക പരീക്ഷകള്‍ 2024 ജനുവരി 22 ന് ആരംഭിക്കും. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്‌എസ്‌എല്‍സി മോഡല്‍ പരീക്ഷ നടത്തും. ഏപ്രില്‍ 3- 17 വരെ മൂല്യനിര്‍ണയ ക്യാമ്ബ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. എസ്.എസ്.എല്‍.സി. പരീക്ഷയുടെ ടൈംടേബിള്‍  2024 മാര്‍ച്ച്‌ 4 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1 മാര്‍ച്ച്‌ 6 ബുധനാഴ്ച രാവിലെ…

    Read More »
  • Kerala

    യുവതിയോട് വ്യക്തിവിരോധം: 150 അംഗങ്ങളുള്ള പുതിയ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, സഹോദരന്മാരായ യുവാക്കൾ അറസ്റ്റിൽ

        നാട്ടുകാരിയായ യുവതിയോട് ഉണ്ടായ വ്യക്തിവിരോധം മൂലം 150 പേരെ അംഗങ്ങളാക്കി പുതിയ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയും യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സഹോദരന്മാരായ യുവാക്കൾ പൊലീസ് പിടിയിലായി. ഇടുക്കി തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാട്ടിൽ സമൂഹ്യ മാധ്യമത്തിൽക്കൂടി അപമാനിക്കപ്പെട്ട യുവതിയുടെ പരാതിയാണ് സമാനതകളില്ലാത്ത നീചമായ ഒരു കുറ്റകൃത്യത്തിന്റെ ചുരുളഴിച്ചത്. ഇടിഞ്ഞമലയിൽ ഗ്യാലക്സി ഗ്യാസ് ഏജൻസി നടത്തുന്ന കറുകച്ചേരിൽ പൊന്നച്ചന്റെ മകൻ ജെറിന് യുവതിയോട് ഉണ്ടായ വ്യക്തിവിരോധമാണ് ഗൂഡാലോചനയുടെ തുടക്കം. പകവീട്ടാൻ തീരുമാനിച്ച ജെറിൻ ഗ്യാസ് ഏജൻസി സ്ഥിതിചെയ്യുന്ന ഇടിഞ്ഞമലയിലെയും, ശാന്തിഗ്രാം, ഇരട്ടയാർ എന്നിവിടങ്ങളിലെയും നൂറ്റമ്പതോളം ആളുകളെ ചേർത്ത് ഒരു വാട്സ്ആപ് ഗ്രുപ്പ് രൂപീകരിച്ചു. തുടർന്ന് യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത്, അശ്ലീല സൂചനകളോടെ വാട്സ്ആപ് ഗ്രുപ്പിൽ പ്രചരിപ്പിച്ചു. തുടർന്ന് ഗ്രുപ്പ് ഡിലീറ്റ് ചെയ്തു. അപമാനിക്കപ്പെട്ട യുവതി കഴിഞ്ഞ ഏപ്രിൽ 17 ന് തങ്കമണി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത്…

    Read More »
  • Kerala

    ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതി വിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

    കോട്ടയം: ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ താൻ ജാതി വിവേചനം നേരിട്ടെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രി തുറന്നു പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണ് മന്ത്രി പ്രതിപാദിച്ചത്. “ഞാൻ ഒരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. ആ ക്ഷേത്രത്തിൽ ചെന്ന സന്ദർഭത്തിൽ അവിടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാന പൂജാരി വിളക്ക് കത്തിച്ച് കൊണ്ടു വന്നു. വിളക്ക് എന്റെ കൈയിൽ തരാതെ അദ്ദേഹം തന്നെ കത്തിച്ചു. അപ്പോൾ ആചാരമായിരിക്കും എന്ന് കരുതി മാറി നിന്നു. അതിന് ശേഷം അവിടുത്തെ സഹപൂജാരിക്ക് വിളക്ക് കൈമാറി. അയാളും കത്തിച്ചു. അപ്പോഴും ഞാൻ കരുതിയത് എനിക്ക് തരുമെന്നാണ്. തന്നില്ല. പകരം വിളക്ക് നിലത്തുവെച്ചു.…

    Read More »
  • NEWS

    കൈക്കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സൗകര്യമൊരുക്കി; അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

    ദില്ലി: കുവൈത്തിൽ അറസ്റ്റിലായ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്‌സുമാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദേശകാര്യ മന്ത്രാലയവും കുവൈത്തിലെ ഇന്ത്യൻ എംബസിയും ഇതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കൈക്കുഞ്ഞുങ്ങൾ ഉള്ളവർക്ക് കുഞ്ഞുങ്ങളെ കാണാനും മുലയൂട്ടാനുമുള്ള അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുലയൂട്ടുന്ന അമ്മമാരായ അഞ്ച് നഴ്സുമാർ‌ അറസ്റ്റിലായവരിലുണ്ട്. അവർക്ക് കുഞ്ഞുങ്ങൾക്കൊപ്പം കഴിയുന്നതിനാവശ്യമായ അനുവാദത്തിന് വേണ്ടി ചർച്ചകൾ നടത്തുന്നതായും മന്ത്രി പറഞ്ഞു. അടിയന്തര നടപടി സ്വീകരിക്കാൻ കുവൈത്ത് എംബസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈത്ത് സർക്കാരുമായി അവർ നിരന്തരം ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു. പിടിയിലായ 60 അംഗ സംഘത്തിൽ 34 ഇന്ത്യക്കാരാണുള്ളതെന്നും മന്ത്രി പറഞ്ഞു. പത്തൊമ്പത് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നഴ്സുമാരാണ് കുവൈത്തിൽ അറസ്റ്റിലായത്. ഒരു സ്വകാര്യ ക്ലിനിക്കിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന്…

    Read More »
  • Business

    ഒരു ക്രെഡിറ്റ് കാർഡിന്റെ ബിൽ മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അടയ്ക്കാം

    പണമില്ലെങ്കിലും സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടയ്ക്കാനും ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ എളുപ്പമാണ്. വിലകൂടിയ സാധനങ്ങൾ ഒറ്റയടിക്ക് വാങ്ങാൻ പണമില്ലാത്തപ്പോൾ,ഇഎംഐ ആയി വാങ്ങാനും ഇത് സഹായിക്കുന്നു. സാമ്പത്തിക ബിദ്ധിമുട്ട നേരിടുമ്പോൾ ക്രെഡിറ്റ് കാർഡിന് നിങ്ങളെ സഹായിക്കാൻ കഴിയുമെങ്കിലും കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് കുടിശിക അടച്ചില്ലെങ്കിൽ തലവേദനയാകും. ക്രെഡിറ്റ് കാർഡ് ബിൽ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ പലിശ മാത്രമല്ല വൈകിയതിനുള്ള പിഴയും നൽകേണ്ടി വരും. ഒരു ക്രെഡിറ്റ് കാർഡ് ബിൽ മറ്റൊരു ക്രെഡിറ്റ് കാർഡിന്റെ സഹായത്തോടെ അടയ്‌ക്കാൻ കഴിയുമോ എന്നതാണ് മിക്കവരുടെയും മനസിലുള്ള ചോദ്യം. ഒരു ക്രെഡിറ്റ് കാർഡിന്റെ ബിൽ മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അടയ്ക്കാം മിക്ക ക്രെഡിറ്റ് കാർഡ് വിതരണക്കാരും മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതിനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നില്ല. അത്തരം സൗകര്യം നൽകുന്ന രണ്ട് ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാർ ഉണ്ടെങ്കിലും, ഇത് ഉപയോഗിച്ചാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുന്ന രീതിയിൽ അധിക ഫീസും…

    Read More »
  • Business

    മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള ആർബിഐ മാർഗനിർദേശങ്ങൾ അറിഞ്ഞിരിക്കാം

    രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. എന്നാൽ ഉപഭോക്താവിനെ അറിയിക്കാതെയോ, നെഗറ്റീവ് ബാലൻസ് വരുത്തികൊണ്ടോ പിഴ ഈടാക്കാൻ കഴിയില്ല. ഉപയോക്താക്കൾ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. സേവിങ്സ് അക്കൗണ്ട് ഉള്ളവർ ഇത് അറിഞ്ഞിരിക്കണം. മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള ആർബിഐ മാർഗനിർദേശങ്ങൾ ആർബിഐ സർക്കുലർ അനുസരിച്ച്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ഈടാക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഒരു ബാങ്ക് പാലിക്കേണ്ടതുണ്ട്: a) അറിയിപ്പ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ, പിഴ ഈടാക്കുമെന്ന് എസ്എംഎസ്, ഇമെയിൽ, കത്ത് അല്ലെങ്കിൽ മറ്റ് മോഡുകൾ വഴി ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്. b) മിനിമം ബാലൻസ് ന്യായമായ ഒരു കാലയളവിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ, അതായത് അറിയിപ്പ് നൽകിയിട്ടും ബാലൻസ് കുറവാണെങ്കിൽ പിഴ ചാർജുകൾ ഈടാക്കാവുന്നതാണ്. c) ബാങ്കിന്റെ…

    Read More »
Back to top button
error: