Month: September 2023
-
Kerala
കോട കുടിച്ച ആന കിറുങ്ങി വീണു; പിന്നാലെ പോയ എക്സൈസ് സംഘം കണ്ടത്തിയത് വൻ ചാരായ വാറ്റ് കേന്ദ്രം
മലപ്പുറം: നിലമ്പൂരിൽ കോട കുടിച്ച ആന കിറുങ്ങി വീണതിന് പിന്നാലെ പോയ എക്സൈസ് കണ്ടത്തിയത് വൻ ചാരായ വാറ്റ് കേന്ദ്രം.665 ലിറ്റര്‍ കോടയാാണ് എക്സൈസ് സംഘം ഇവിടെ നിന്നും പിടിച്ചെടുത്തത്. സ്വകാര്യ വ്യക്തിയുടെ പറമ്ബിലാണ് കോട കണ്ടെത്തിയത്. പ്രതികളെ കുറിച്ച് സൂചന കിട്ടിയതായി എക്സൈസ് അറിയിച്ചു. കഴിഞ്ഞ ദിവസം സമീപത്ത് ആന മത്ത് പിടിച്ച് കിടന്നിരുന്നു. തുടര്‍ന്ന് ആനയുടെ കാല്‍പാദം പിന്തുടര്‍ന്നാണ് എക്സൈസ് വാറ്റ് ചാരായ കേന്ദ്രത്തില്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Read More » -
Kerala
ഫാർമസികളുടെ മറവിൽ ലഹരിമരുന്ന് വിപണനം; രണ്ടു പേർ അറസ്റ്റിൽ
ആലപ്പുഴ:ഫാർമസികളുടെ അഡ്രസ്സിൽ കൊറിയർ മുഖേന മാരകമയക്കുമരുന്നെത്തിച്ച് വിപണനം നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാരക മയക്കുമരുന്നായ ഡയസിപാം ഇൻജക്ഷനാണ് വ്യാവസായിക അടിസ്ഥാനത്തില്‍ കൊറിയര്‍ മുഖാന്തിരം വരുത്തി സംഘം വിപണനം നടത്തിയിരുന്നത്. സംസ്ഥാനത്ത് സ്വകാര്യ ഫാര്‍മസികളെയും മെഡിക്കല്‍ സ്റ്റോറുകളെയും മറയാക്കി വൻതോതില്‍ ദ്രവരൂപത്തിലുള്ള ലഹരിമരുന്ന് വിപണനം നടക്കുന്നതായാണ് വിവരം.ഈ മാഫിയാ സംഘങ്ങള്‍ കൊറിയര്‍ സ്ഥാപനങ്ങള്‍ വഴിയാണ് മയക്കുമരുന്ന് കേരളത്തില്‍ എത്തിച്ച് വിവിധ ജില്ലകളില്‍ വില്‍പന നടത്തുന്നത്. ഫാര്‍മസികളുടെയും മെഡിക്കല്‍ സ്റ്റോറുകളുടെയും മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലൈസൻസ് അടക്കമുള്ള വിവരങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തും. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഓണ്‍ലൈനില്‍ പണം അടച്ചാണ് മരുന്നുകൾ എത്തിക്കുന്നത്.ഇതിന് ചില മെഡിക്കൽ സ്റ്റോറുകളും ഒത്താശ ചെയ്യുന്നുണ്ട്.സംഭവത്തിൽ പോലീസും എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
India
ബെംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു :നെലമംഗലയ്ക്കു സമീപം കരിങ്കല്‍ ക്വാറിയില്‍ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ശാസ്താംകോട്ട വിളയില്‍ കിഴക്കയില്‍ സിദ്ദിഖിന്റെ മകൻ അജ്മല്‍ (20) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് അജ്മലിന്റെ സഹോദരൻ അല്‍ത്താഫ് ഉള്‍പ്പെയുള്ള 6 അംഗ സംഘം ക്വാറിയിലെത്തിയത്.ഇതിനിടയിൽ ക്വാറിയിലിറങ്ങിയ അജ്മലിനെ കാണാതാവുകയായിരുന്നു.അഗ്‌നിശമന സേന, നെലമംഗല റൂറല്‍ പൊലീസ്, ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നെലമംഗല സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസം മുൻപാണ് നെലമംഗലയിലെ എല്‍ജി വെയര്‍ഹൗസില്‍ അജ്മല്‍ ജോലിയില്‍ പ്രവേശിച്ചത്. മാതാവ്: സഫീന. സഹോദരി: ആല്‍ഫിയ.
Read More » -
Kerala
കേരള പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടര്‍,ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ്; 55 തസ്‌തികയില്‍ പിഎസ്സി വിജ്ഞാപനം
തിരുവനന്തപുരം:കേരള പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടര്‍,കേരള പൊലീസ് (മോട്ടോര്‍ ട്രാൻസ്പോര്‍ട്ട് വിങ്) വകുപ്പില്‍ ഇലക്‌ട്രീഷ്യൻ പൊലീസ് കോണ്‍സ്റ്റബിള്‍. കേരള പൊലീസ് (മൗണ്ടഡ് പോലീസ് യൂണിറ്റ്) വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (മൗണ്ടഡ് പോലീസ്). സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2. കേരള വാട്ടര്‍ അതോറിറ്റിയില്‍ ലോവര്‍ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന). കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷൻ ലിമിറ്റഡില്‍ അസിസ്റ്റന്റ് റെക്കോര്‍ഡിസ്റ്റ്. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷൻ ലിമിറ്റഡില്‍ ഓവര്‍സീയര്‍ ഗ്രേഡ് (ഇലക്‌ട്രിക്കല്‍). കേരള വാട്ടര്‍ അതോറിറ്റിയില്‍ ഫിറ്റര്‍. ഹാര്‍ബര്‍ എൻജിനിയറിങ് വകുപ്പില്‍ ഇലക്‌ട്രീഷ്യൻ,ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്സ് തുടങ്ങി വിവിധ വകുപ്പുകളിലെ 55 തസ്തികയില്‍ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 18. വിശദവിവരങ്ങള്‍ക്ക് www.keralapsc.gov.in കാണുക.
Read More » -
Kerala
ഐ.എസ്.എല്‍ ഫുട്ബോൾ: അധിക സര്‍വീസ് ഒരുക്കി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ്
കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങള്‍ നടക്കുന്ന വ്യാഴാഴ്ച കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് ഒരുക്കുന്നു. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നുണ്ട്.ഏഴ് മിനിറ്റ് ഇടവേളയില്‍ 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ ഒരുക്കുന്നത്. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബാള്‍ ആരാധകര്‍ക്കും മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്താം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനും സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.
Read More » -
Kerala
കോഴിക്കോട് ജില്ലയിൽ രണ്ടിടത്തായി രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്:ജില്ലയില്‍ രണ്ടിടത്തായി രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ കാണാതായ കാരാടി സ്വദേശി സത്യപ്രകാശിനെയും രണ്ട് ദിവസം മുൻപ് കാണാതായ പൂക്കാട് സ്വദേശി സുരേഷ് കുമാറിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് താമരശ്ശേരിയിലാണ് കാരാടി സ്വദേശി സത്യപ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശ്ശേരി കത്തീഡ്രല്‍ ചര്‍ച്ചിന് മുൻവശത്തെ ലോഡ്ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതലാണ് സത്യപ്രകാശിനെ കാണാതായത്. ഇ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലോഡ്ജ് മുറിയില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി നന്മണ്ടയില്‍ കരിപ്പാല മുക്കിന് സമീപത്താണ് പൂക്കാട് സ്വദേശി സുരേഷ്‌കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് കാണാതായതായിരുന്നു. കരാട്ടെ അധ്യാപകനായിരുന്ന സുരേഷ് കുമാറിനെ കാണാനില്ലെന്ന് കാട്ടി മകൻ ബാലുശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബാലുശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.
Read More » -
Kerala
പത്തനംതിട്ടയിൽ യുവാവിനെ വയലിൽ മരിച്ചനിലയില്‍ കണ്ടെത്തി
പത്തനംതിട്ട: കോഴഞ്ചേരിക്ക് സമീപം പുല്ലാട്ട് യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി.പുല്ലാട് സ്വദേശി പ്രദീപി(39)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെത്തിയത്. പ്രദീപിന്റെ സുഹൃത്തായ മോന്‍സിയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.മോന്‍സിയും പ്രദീപും സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് മോന്‍സിയുടെ ഭാര്യയും പ്രദീപും തമ്മില്‍ അടുപ്പത്തിലായെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ജോലി കഴിഞ്ഞ് ഭാര്യ പ്രദീപിന്റെ വീട്ടില്‍വരുന്നതായും മോന്‍സി സംശയിച്ചു. തുടര്‍ന്ന് ഇയാള്‍ പ്രദീപിനെ ഭീഷണിപ്പെടുത്തിയതായാണ് വിവരം. കഴിഞ്ഞദിവസങ്ങളില്‍ പ്രദീപിനെ തിരഞ്ഞ് മോന്‍സി വീട്ടില്‍ വന്നിരുന്നതായും കാണാഞ്ഞതിനാൽ ഇവിടെ കാത്തുനിന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.കഴിഞ്ഞദിവസം രാത്രിയാണ് പ്രദീപിന് നേരേ ആക്രമണമുണ്ടായതെന്നാണ് സൂചന.പ്രദീപിനെ രാത്രി വൈകിയും കാണാഞ്ഞതിനെ തുടർന്ന് രാവിലെ ഏഴുമണിയോടെ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വയലിൽ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Kerala
ജനനേന്ദ്രിയത്തിൽ പരിക്ക്; ഡോക്ടറുടെ പരാതിയിൽ കഴിഞ്ഞ ആറുമാസമായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന 60കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം:മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് ഫ്‌ളാറ്റിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60കാരന്‍ അറസ്റ്റില്‍.ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റില്‍ വച്ചാണ് കഴിഞ്ഞ ആറു മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലെ പരിക്ക് കണ്ടെത്തിയതും തുടർന്ന് മംഗലപുരം പൊലീസില്‍ വിവരമറിയിച്ചതും. തുടര്‍ന്ന് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
NEWS
ഫാദർ ഫ്രാൻസിസ് താണിയത്ത് എന്ന നല്ലയിടയൻ
ഫോട്ടോയിൽ കാണുന്നത് കല്പണിക്കാരനോ സിമന്റ് പണിക്കാരനോ ഒന്നുമല്ല.ഒരു പള്ളിയിലെ അച്ചനാണ്. നിർദ്ധനരായ രണ്ടായിരത്തോളം വീട്ടുകാർക്ക് വീടുകൾ പണിതുകൊടുത്ത ഫാദർ വർഗ്ഗീസ് താണിയത്ത് എന്ന വൈദികൻ. താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരിൽ ഒരാൾകൂടിയാണ് കോട്ടപ്പുറം രൂപതയിലെ: ഫാദർ ഫ്രാൻസിസ് താണിയത്ത്. ആനാപ്പുഴയിലെ കാഴ്ചയില്ലാത്ത ലതയുടെ തകർന്നുവീണ കൂരക്ക് പകരം വീട് പണിതുനൽകാൻ മുന്നോട്ട് വന്നിട്ടുള്ളതും ഈ ട്രസ്റ്റാണ്. ഒരു ഹർത്താൽ ദിനത്തിൽ ഇടവക അംഗങ്ങളെയെല്ലാം വിളിച്ചുകൂട്ടി പള്ളിമതിലിന്റെ പണിയങ്ങട് തീർത്തു ഞെട്ടിച്ചിട്ടുമുണ്ട് ഫ്രാൻസിസ് അച്ചൻ.
Read More » -
NEWS
എസ്എസ്എൽസി (SSLC) ബുക്ക് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിന്റെ നടപടിക്രമങ്ങൾ
നിരവധി പേർ ചോദിക്കുന്ന സംശയമാണ് SSLC ബുക്ക് നഷ്ടപ്പെട്ടു പോയി, അല്ലെങ്കിൽ കേടുപാട് സംഭവിച്ചു ,SSLC ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ് എങ്ങനെയെടുക്കാം എന്ന്. SSLC ബുക്ക് നഷ്ടപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിന്റെ നടപടിക്രമങ്ങൾ. 1. എന്റെ ……… നമ്പർ SSLC book തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ എന്നെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം 15 ദിവസം കഴിഞ്ഞിട്ടും തിരിച്ചു കിട്ടിയില്ല എങ്കിൽ ഡ്യൂപ്ളിക്കേറ്റ് സർട്ടിഫിക്കേറ്റിന് അപേക്ഷിക്കേണ്ടതായി വരും. ആയതിനാൽ മേൽ പ്രസ്താവിച്ച സർട്ടിഫിക്കേറ്റ് കിട്ടുന്നവർ എന്നെ അറിയിക്കാൻ താല്പര്യപ്പെടുന്നു. ☝️ ഈ പരസ്യം പ്രമുഖമായ രണ്ട് മലയാള പത്രത്തിൽ പരസ്യം ചെയ്യുക. പരസ്യം വന്ന പത്രത്തിന്റെ Full പേജ് എടുക്കുക. 2. ഈ രണ്ട് പത്രങ്ങളുമായി ഒരു അഡ്വക്കേറ്റിനെ കാണുക. അഫിഡഫിറ്റ് തയ്യാറാക്കുക. ഇതിൽ ഒരു ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തണം. എന്നാൽ, അപേക്ഷകൻ ഒരു ജവാനാണെങ്കിൽ കമാന്റിങ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. 3. ഇതിനു ശേഷം…
Read More »