പത്തനംതിട്ട: കോഴഞ്ചേരിക്ക് സമീപം പുല്ലാട്ട് യുവാവിനെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി.പുല്ലാട് സ്വദേശി പ്രദീപി(39)ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെത്തിയത്.
പ്രദീപിന്റെ സുഹൃത്തായ മോന്‍സിയാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.മോന്‍സിയും പ്രദീപും സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് മോന്‍സിയുടെ ഭാര്യയും പ്രദീപും തമ്മില്‍ അടുപ്പത്തിലായെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ജോലി കഴിഞ്ഞ് ഭാര്യ പ്രദീപിന്റെ വീട്ടില്‍വരുന്നതായും മോന്‍സി സംശയിച്ചു. തുടര്‍ന്ന് ഇയാള്‍ പ്രദീപിനെ ഭീഷണിപ്പെടുത്തിയതായാണ് വിവരം.
കഴിഞ്ഞദിവസങ്ങളില്‍ പ്രദീപിനെ തിരഞ്ഞ് മോന്‍സി വീട്ടില്‍ വന്നിരുന്നതായും കാണാഞ്ഞതിനാൽ ഇവിടെ കാത്തുനിന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്.കഴിഞ്ഞദിവസം രാത്രിയാണ് പ്രദീപിന് നേരേ ആക്രമണമുണ്ടായതെന്നാണ് സൂചന.പ്രദീപിനെ രാത്രി വൈകിയും കാണാഞ്ഞതിനെ തുടർന്ന് രാവിലെ ഏഴുമണിയോടെ സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് വയലിൽ മരിച്ചനിലയില്‍ കണ്ടത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.