Month: September 2023
-
Kerala
ബാങ്കില്‍ രാത്രിയില്‍ തുടര്‍ച്ചയായി സൈറണ്‍; പണിയൊപ്പിച്ചത് എലി
കൊച്ചി: ബാങ്കില്‍ നിന്ന് രാത്രി തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങിയത് പരിഭ്രാന്തിയുയര്‍ത്തി. കലൂര്‍ ദേശാഭിമാനി ജംഗ്ഷന് സമീപത്തെ കാനറാ ബാങ്കില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 11.30 ഓടേ സൈറണ്‍ മുഴങ്ങിയത്. ശബ്ദം കേട്ട് പരിസരത്ത് എത്തിയവര്‍ ഷട്ടര്‍ തുറക്കുന്ന ശബ്ദവും കേട്ടിരുന്നു. വിവരമറിഞ്ഞ് നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി. ബാങ്കില്‍ കവര്‍ച്ചാ ശ്രമം നടന്നെന്ന് സംശയമുണ്ടായി. എന്നാല്‍, കേബിളില്‍ എലി കടിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തകരാറാണ് സൈറണ്‍ മുഴങ്ങാന്‍ കാരണമെന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞു. സംഭവസമയം സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നു. പക്ഷേ ഇവര്‍ക്ക് പ്രശ്നം പരിഹരിക്കാനായില്ല. ബാങ്ക് അധികൃതര്‍ എത്തി രാത്രി വൈകി തകരാര്‍ പരിഹരിച്ചു.
Read More » -
India
ഭീകരതയ്ക്കെതിരേ വിട്ടുവീഴ്ച വേണ്ട; കാനഡ പ്രശ്‌നത്തില്‍ കേന്ദ്രത്തെ പിന്തുണച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കലുഷിതമായിരിക്കെ, കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്ത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന്, മുതിര്‍ന്ന നേതാവ് ജയറാം രമേശ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചു. എക്കാലത്തും രാജ്യ താല്‍പര്യത്തിനായിരിക്കണം പ്രഥമ പരിഗണനയെന്നും ജയറാം രമേശ് കുറിച്ചു. ”ഭീകരതയ്‌ക്കെതിരായ നമ്മുടെ രാജ്യത്തിന്റെ പോരാട്ടത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രത്യേകിച്ചും, ഭീകരവാദം ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി സൃഷ്ടിക്കുമ്പോള്‍. എക്കാലവും നമ്മുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്” ജയറാം രമേശ് കുറിച്ചു. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്‌ക്കെതിരെ, അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇന്ത്യയിലെ മുതിര്‍ന്ന കാനഡ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിക്കൊണ്ടായിരുന്നു തിരിച്ചടി. ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » -
ഏനാത്ത് എട്ടു വയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി; വിവരം പുറത്തറിയിച്ചത് ഇളയ മകന്‍
പത്തനംതിട്ട: ഏനാത്ത് തടികയില്‍ എട്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഇന്നു രാവിലെയാണ് സംഭവം. ഏനാത്ത് തട്ടാരുപടി കൊട്ടാരം അമ്പലം റോഡിനു സമീപം താമസിക്കുന്ന മാത്യു പി.അലക്‌സാണ് മകന്‍ മെല്‍വിനെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഇന്നലെ രാത്രിയാണ് സംഭവം. മാത്യു ടി അലക്സിന്റെ മൂത്തമകനാണ് മെല്‍വിന്‍. മാത്യുവിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. വീട്ടില്‍ മാത്യുവും രണ്ടുമക്കളുമാണ് താമസിച്ചിരുന്നത്. മെല്‍വിന് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതും കുടുംബപരമായ പ്രശ്നങ്ങളുമാവാം പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെല്‍വിനെ വിഷം നല്‍കിയാണോ കഴുത്തുഞെരിച്ചാണോ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെല്‍വിന്റെ മൃതദേഹം കണ്ട ഇളയ മകന്‍ ആല്‍വിനാണ് രാവിലെ അയല്‍ക്കാരെ വിവരമറിയിച്ചത്. ഭാര്യയുമായി മാത്യു സ്വരചേര്‍ച്ചയില്ലായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read More » -
Crime
വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; സഹോദരങ്ങള്‍ അറസ്റ്റില്‍
ഇടുക്കി: 150 പേരെ ചേര്‍ത്ത് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാരായ യുവാക്കളെ തങ്കമണി പോലീസ് അറസ്റ്റുചെയ്തു. ശാന്തിഗ്രാമില്‍ ഗാലക്സി ഗ്യാസ് ഏജന്‍സി നടത്തുന്ന കട്ടപ്പന പള്ളിക്കവല കറുകച്ചേരില്‍ ജെറിന്‍(36), ജെബിന്‍(25) എന്നിവരാണ് അറസ്റ്റിലായത്. യുവതി ഏപ്രില്‍ 14-ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. ജെറിന് യുവതിയോടുണ്ടായ വ്യക്തിവിരോധമാണ് സംഭവത്തിനാധാരമെന്ന് പോലീസ് പറയുന്നു. ഇടിഞ്ഞമല, ശാന്തിഗ്രാം, ഇരട്ടയാര്‍ എന്നിവിടങ്ങളിലെ നൂറ്റമ്പതോളം ആളുകളെ ചേര്‍ത്താണ് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത്. യുവതിയുടെ രൂപമാറ്റം വരുത്തിയ അശ്ലീലചിത്രം പ്രചരിപ്പിച്ചശേഷം ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഗ്യാസ് ഏജന്‍സി ജീവനക്കാരനായിരുന്ന നാഗാലാന്‍ഡ് സ്വദേശി ആല്‍ബര്‍ട്ടിന്റെ സിംകാര്‍ഡ് ഉപയോഗിച്ചാണ് സഹോദരന്‍മാര്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയതും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതും. ഇതിനായി സെക്കന്‍ഡ്ഹാന്‍ഡ് ഫോണും വാങ്ങി. യുവതി പരാതി നല്കിയതോടെ ഇവര്‍ ആല്‍ബര്‍ട്ടിന് പണം നല്കി നാഗാലാന്‍ഡിലേക്ക് തിരികെ അയച്ചു. തുടര്‍ന്ന് സഹോദരന്‍മാര്‍ വേളാങ്കണ്ണിയിലെത്തി മൊബൈല്‍ ഫോണും സിം കാര്‍ഡും…
Read More » -
Kerala
അയ്യന്തോള്‍ സഹകരണ ബാങ്കിലെ റെയ്ഡ് നീണ്ടത് 25 മണിക്കൂര്‍; എട്ടിടത്തും പരിശോധന പൂര്‍ത്തിയായി
തൃശൂര്‍: കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡ് നീണ്ടത് 25 മണിക്കൂറിലധികം സമയം. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ്, ഇന്നു രാവിലെ എട്ടരയോടെയാണ് പൂര്‍ത്തിയായത്. അയ്യന്തോള്‍, തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കുകളടക്കം എട്ടിടത്താണ് ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തിയത്. കേരള ബാങ്ക് വൈസ് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്കും കുരിയച്ചിറയിലെ ജ്വല്ലറിയും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പരിശോധന സിആര്‍പിഎഫ് കാവലില്‍ രാത്രി വൈകിയും തുടര്‍ന്നു. സമാഹരിച്ച തെളിവുകള്‍ ആവര്‍ത്തിച്ചുറപ്പിക്കാനാണു പരിശോധനയെന്നു സൂചനയുണ്ട്. കരുവന്നൂര്‍ കള്ളപ്പണക്കേസിലെ ബെനാമി ഇടപാടുകളില്‍ ആരോപണം നേരിടുന്ന മുന്‍മന്ത്രി എ.സി.മൊയ്തീനെ ഇന്നു ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ഇ.ഡി ചോദ്യം ചെയ്യും. ബാങ്കിന്റെ മുന്‍ സെക്രട്ടറി ടി.ആര്‍.സുനില്‍കുമാര്‍ ഹാജരായി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ…
Read More » -
Kerala
വായിക്കാതെ പോകരുത്; ഓണം ബമ്പറടിച്ചാൽ ആദ്യം ചെയ്യേണ്ടത്
ഓണം ബംബർ ജേതാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം.എന്നാൽ ഭാഗ്യശാലിയോട് പറയാനുള്ള പ്രധാന കാര്യം ഇതാണ് – ലോട്ടറി അടിച്ചാല്‍ അതൊരിക്കലും മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിക്കുക. അതോടൊപ്പം തന്നെ വളരെ പെട്ടെന്ന് ഒരു ചാര്‍ട്ട്ഡ് അക്കൗണ്ടിനെ ബന്ധപ്പെടുക. ഏതൊക്കെ പണമാണ് അടക്കേണ്ടത്, ടാക്സ് അടക്കേണ്ട തുക ഇതെല്ലാം മനസിലാക്കി വെച്ച് കൃത്യമായ രീതിയില്‍ തുക വിനിയോഗിക്കുക. ചിലര്‍ ബ്ലാക്കിന് ടിക്കറ്റ് മാറാനൊക്കെ ശ്രമിക്കാറുണ്ട്. അതൊക്കെ പൊല്ലാപ്പിലേ ചെന്ന് അവസാനിക്കൂ. അതിനാല്‍ ലോട്ടറി അടിച്ചാല്‍ ലോട്ടറി വകുപ്പില്‍ നിന്ന് തന്നെ കൃത്യമായി പണം മാറ്റിയെടുക്കണം. 1961 ലെ ആദായ നികുതി നിയമം സെക്ഷൻ 194ബി പ്രകാരം ലോട്ടറിയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം അനുവദിക്കുകയുള്ളൂ. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) യാണ് ഈടാക്കുന്നത്. സമ്മാനര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ചവര്‍ സര്‍ചാര്‍ജും സെസും…
Read More » -
NEWS
തെറിക്കുത്തരം മുറിപ്പത്തല്‍; കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ തിരിച്ച് പുറത്താക്കി ഇന്ത്യ
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി. ഇന്ത്യയിലെ മുതിര്‍ന്ന കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ അറിയിച്ചു. ഹൈക്കമ്മിഷണറെ രാവിലെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ തീരുമാനം അറിയിച്ചത്. പുറത്താക്കുന്ന ഈ നയതന്ത്രജ്ഞന്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, പുറത്താക്കുന്ന നയതന്ത്രജ്ഞന്റെ പേര് പുറത്തുവിട്ടിട്ടില്ല. ”ഇന്ത്യയിലെ ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന വിവരം കാനഡ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി അറിയിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് പുറത്താക്കപ്പെട്ട നയതന്ത്ര പ്രതിനിധിക്ക് നിര്‍ദ്ദേശം നല്‍കി. കനേഡിയന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തുന്നതിലും ഇന്ത്യാ വിരുദ്ധ നീക്കങ്ങളില്‍ അവര്‍ക്കുള്ള പങ്കിലും ഇന്ത്യന്‍ ഭരണകൂടത്തിനുള്ള വര്‍ധിച്ച ആശങ്കയാണ് ഈ തീരുമാനത്തിനു പിന്നില്‍” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു ഇക്കഴിഞ്ഞ…
Read More » -
NEWS
ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ; സന്തോഷസൂചകമായി ആടിനെ സമ്മാനിച്ച് ‘പാചകരാജ’
അബുദാബി: ഫൂഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ഫിറോസ് ചുട്ടിപ്പാറ ഗോള്‍ഡന് വിസ ഏറ്റുവാങ്ങി. പാലക്കാട് സ്വദേശിയായ ഫൂഡ് വ്‌ളോഗര്‍ ആണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബില്‍ 7.38 മില്യന്‍ പേരാണ് ഇദ്ദേഹത്തിന് യൂട്യൂബ് സ്‌ക്രൈബേഴ്സ് ആയി ഉള്ളത്. ഭക്ഷണപ്രേമികള്‍ക്കായി വ്യത്യസ്തങ്ങളായ രുചികളൊരുക്കുന്ന ഫുഡ് വ്‌ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിക്ക് സമ്മാനമായി ആടിനെയാണ് ഫിറോസ് നല്‍കിയത്. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. 10 വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസക്കുള്ളത്. അഞ്ച് വര്‍ഷം പ്രവാസിയായിരുന്നു ഫിറോസ് ചുട്ടിപ്പാറ. പിന്നീട് പ്രവാസം മതിയാക്കി അദ്ദേഹം നാട്ടിലേക്ക് പോയി. സുഹൃത്തിന്റെ പിന്തുണയോടെ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഫിറോസിന്റെ പാലക്കാടന്‍ ശൈലിയിലെ സംസാരവും വ്യത്യസ്ത തരം പാചകം വന്നതോടെ ചാനല്‍ വളരെ പെട്ടെന്ന് തന്നെ ഹിറ്റായി.…
Read More » -
India
സഞ്ജുവിനെ വീണ്ടും തഴഞ്ഞു; ആരാധകർ കട്ട കലിപ്പിൽ;ഡോ.നെൽസൺ ജോസഫ് എഴുതുന്നു
തിരുവനന്തപുരം:ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് ബിസിസിഐ.ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചുകൊണ്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ ആര്‍ അശ്വിനും ഏഷ്യാ കപ്പില്‍ അരങ്ങേറ്റം നടത്തിയ തിലക് വര്‍മ്മയും യുവതാരം ഋതുരാജ് ഗെയ്ക്വാദുമൊക്കെ ടീമില്‍ ഇടം നേടുമ്ബോഴും സഞ്ജുവിനെ എന്തുകൊണ്ടാണ് അവഗണിക്കുന്നതെന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ സഞ്ജു സാംസണെ പിന്തുണച്ച് ഡോ നെല്‍സണ്‍ ജോസഫ് പങ്കുവച്ച കുറിപ്പ് വൈറലാവുകയാണ്. വെറും 13 മത്സരങ്ങളില്‍ ലഭിച്ച ഒമ്ബത് ഇന്നിംഗ്സില്‍ മികച്ച സ്റ്റാറ്റ്സ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് കഴിവുള്ളത് കൊണ്ട് തന്നെയാണെന്ന് നെല്‍സണ്‍ ജോസഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘അവസരം കൊടുത്തത് പതിമൂന്ന് മാച്ചില്‍. ആ പതിമൂന്ന് മാച്ചില്‍ തന്നെ ബാറ്റ് ചെയ്യാൻ ചാൻസ് 9 ഇന്നിംഗ്സില്‍. അവസരം കൊടുത്തത് അഞ്ചാം നമ്ബരിലും ആറാം നമ്ബരിലും.…
Read More »
