തിരുവനന്തപുരം:വെള്ളറടയിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല കരുമാനൂർ സ്വദേശി അശോക് കുമാറിന്റെ ഭാര്യ 38 കാരിയായ ശ്രീലതിക ആണ് മരിച്ചത്.
പാറശ്ശാലയ്ക്കടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവുമായുള്ള കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
പുലിയൂർശാല ചരുവിള പുത്തൻവീട്ടിൽ മധുസൂദനൻനായരുടെയും കൃഷ്ണമ്മയുടെയും മകളാണ്.ഒരു മകനുണ്ട്. സംഭവത്തിൽ വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan