
ശ്രീനഗർ:ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഒളിവിൽ കഴിയുകയായിരുന്ന രണ്ടു ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ അനന്തനാഗിലെ നഗം കൊക്കേര്‍നാഗ് സ്വദേശിയും ലശ്്കര്‍ ഇ ത്വയ്ബ കമാന്‍ഡറുമായ ഉസൈര്‍ ഖാന്‍ ആണെന്ന് പോലീസ് എഡിജിപി വിജയകുമാര്‍ അറിയിച്ചു.
വധിച്ച രണ്ടാമത്തെ ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ അനന്ത്നാഗ് മേഖലയില്‍ ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്.ഉസൈര്‍ ഖാനൊപ്പം രണ്ടു വിദേശ ഭീകരര്‍ കൂടി ഉണ്ടായിരുന്നതായാണ് സൈന്യം സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും, പ്രദേശത്ത് തിരച്ചില്‍ തുടരുകയാണെന്ന് എഡിജിപി വിജയകുമാര്‍ പറഞ്ഞു.
ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഓഫീസര്‍മാരുൾപ്പടെ നാലു സൈനികരും ഒരു പോലീസ് ഡിവൈഎസ്പിയും വീരമൃത്യു വരിച്ചിരുന്നു.തിരച്ചിലിൽ സൈന്യത്തിന്റെ ഒരു നായയും ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan