CrimeNEWS

ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂര്‍ണ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍

തൃശൂർ: ഭർത്താവുമായുണ്ടായ തർക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ. വഴക്കിനിടെ ഇവർ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശിയായ യുവതിയെയാണ് അവശ നിലയിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പഴഞ്ഞി ജെറുസലേമിൽ താമസിക്കുന്ന കുമലിയാർ അരുണിന്റെ ഭാര്യ നദിയെ (27) ആണ് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. തെരുവ് സർക്കസുകാരായ യുവതിയും ഭർത്താവും അഞ്ചു ദിവസം മുമ്പാണ് പഴഞ്ഞിയിൽ എത്തിയത്. പൂർണ ഗർഭിണിയായ യുവതി മണ്ണെണ്ണ ശരീരത്തിലൂടെ ഒഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷംനാദ്, വിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Signature-ad

യുവതിയുടെ ആരോഗ്യനില വഷളായതോടെ തുടർ ചികിത്സയ്ക്കായി പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവുമായി തർക്കമുണ്ടായതിനെ തുടർന്നാണ് യുവതി സ്വയം ശരീരത്തിലൂടെ മണ്ണെണ്ണ ഒഴിക്കുകയും കുടിക്കുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: