LIFEMovie

മമ്മൂട്ടി കരയുന്നതു കാണുമ്പോള്‍ കരച്ചില്‍ വരുമെന്ന് നടി ഭാവന

മ്മൂട്ടി കരയുന്നത് കാണുമ്പോൾ സങ്കടം വരും എന്ന് നടി ഭാവന. അത് അദ്ദേഹത്തിന്റെ ഒരു കഴിവാണ്. ചിലർ കരയുമ്പോൾ നമുക്ക് അത് സിനിമയാണ് എന്ന് നമുക്ക് ബോധ്യമുണ്ടാകും. എന്നാൽ ചിലരുടെ കരച്ചിൽ കാണുമ്പോൾ സിനിമയാണ് എന്നത് മറന്നുപോകുമെന്നും ഭാവന ബിഹൈൻഡ്‍വുഡ്‍സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ഭാവനയുടെ വാക്കുകൾ

Signature-ad

എനിക്ക് എന്നെ ജഡ്‍ജ് ചെയ്യാനാകില്ല. ഞാൻ ജീവിതത്തിൽ കരയുന്നതു പോലെയാകും സിനിമയിലും കരയുക. എനിക്ക് മമ്മൂക്ക കരയുന്ന ഒരു സീൻ കാണുമ്പോൾ ഭയങ്കര കരച്ചിൽ വരും. ചിലർ കരയുമ്പോൾ നമുക്ക് പ്രേത്യേകമൊന്നും തോന്നുകയും ചെയ്യില്ല. ചിലർ കരയുമ്പോൾ നമുക്കും വിഷമമാകും. ഇനി ഞാൻ കാണുകേയില്ലെന്ന് തീരുമാനിച്ച സിനിമകൾ ഉണ്ട്. കാരണം ഭയങ്കര സങ്കടം വരും. അഭിനേതാക്കളുടെ കഴിവാണത്. മമ്മൂക്ക കരയുന്ന ഒരു സിനിമാ രംഗം കാണുമ്പോൾ നമുക്ക് സങ്കടമുണ്ടാകുന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്. അഭിനയമാണെന്നറിയാം, ഞാനും അവരെ പോലെ സിനിമയിൽ ഉള്ളയാളായതിനാൽ കൃത്യമായി എല്ലാം ബോധ്യമുണ്ട്. എന്നിട്ടും വിഷമമുണ്ടാകുമ്പോൾ അവരുടെ കഴിവാണ്.

ഭാവന പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് റാണിയാണ്. സംവിധായകൻ ശങ്കർ രാമകൃഷ്‍ൻ ഒരുക്കുന്ന ചിത്രമാണ് റാണി. നിയതി കാദംബിയാണ് കേന്ദ്ര കഥാപാത്രമായി ചിത്രത്തിൽ വേഷമിടുന്നത്. ഹണി റോസ്, ഉർവശി എന്നിവർക്കൊപ്പം ചിത്രത്തിൽ ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, ആമി പ്രഭാകരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥയും ശങ്കർ രാമകൃഷ്‍ണൻ എഴുതിയിരിക്കുന്നു. ഛായാഗ്രഹണം നിർവഹിക്കുന്നത് വിനായക് ഗോപാൽ. സംഗീതം മേന മേലത്ത് നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: