CrimeNEWS

കരുവന്നൂർ തട്ടിപ്പ് കേസ്: ഇപി ജയരാജൻ, എസി മൊയ്തീൻ, എംകെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടു മർദ്ദിച്ചു; ഇഡിക്കെതിരേ വടക്കാഞ്ചേരിയിലെ സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ

തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ ഇ ഡിക്കെതിരെ വടക്കാഞ്ചേരിയിലെ സിപിഎം കൗൺസിലർ പിആർ അരവിന്ദാക്ഷൻ. കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 3 പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാനായാണ് ഇഡി തന്നെ മർദ്ദിച്ചതെന്നാണ് അരവിന്ദാക്ഷൻറെ പുതിയ വെളുപ്പെടുത്തൽ. നേരത്തെ ഇഡി തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞ അരവിന്ദാക്ഷൻ, പ്രമുഖ നേതാക്കളുടെ പേര് എഴുതി നൽകാൻ വേണ്ടിയായിരുന്നു ഇ ഡിയുടെ ആ മർദ്ദനമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയത്. ഇപി ജയരാജൻ, എസി മൊയ്തീൻ, എംകെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നും വടക്കാഞ്ചേരി നഗരസഭ കൗൺസിലർ വ്യക്തമാക്കി. അടിക്കരുതെന്ന് പറഞ്ഞിട്ടും മർദനം തുടർന്നെന്നും അരവിന്ദാക്ഷൻ പറഞ്ഞു.

കള്ളപ്പണ കേസിൽ വ്യാജ മൊഴി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന അരവിന്ദാക്ഷൻറെ പരാതി നേരത്തെ ഇ ഡി നിഷേധിച്ചിരുന്നു. ചോദ്യം ചെയ്യൽ വീഡിയോ ക്യാമറയ്ക്ക് മുന്നിലായിരുന്നെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. എന്നാൽ ഇപി ജയരാജൻ, എസി മൊയ്തീൻ, എം കെ കണ്ണൻ എന്നിവരുടെ പേരെഴുതി നൽകാനാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്ന പുതിയ ആരോപണത്തോട് ഇഡി പ്രതികരിച്ചിട്ടില്ല.

Signature-ad

അതേസമയം കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന പരാതിയിൽ കേരള പൊലീസിൻറെ അസാധാരണ നടപടിയും ഇന്നലെ ഉണ്ടായി. അരവിന്ദാക്ഷൻ നൽകിയ പരാതി പരിശോധിക്കാൻ പൊലീസ് സംഘം പരാതി കിട്ടിയതിന് പിന്നാലെ ഇഡി ഓഫീസിലെത്തുകയായിരുന്നു. വൈകിട്ട് 4.30 ഓടെയാണ് കൊച്ചി പൊലീസ് സംഘം കൊച്ചി എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയത്. പൊലീസിനെ കണ്ട് ഇ ഡി ഉദ്യോഗസ്ഥരും അമ്പരന്നു. അരവിന്ദാക്ഷനെ മർദ്ദിച്ചെന്ന പരാതി അന്വേഷിക്കാനാണ് എത്തിയതെന്ന് ഇഡിയെ കൊച്ചി പൊലീസ് അറിയിച്ചു. ശേഷം അരമണിക്കൂർ കൊണ്ട് പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊച്ചി പൊലീസ് മടങ്ങി. കരുവന്നൂർ കള്ളപ്പണ കേസിൽ എസി മൊയ്തീൻ അടക്കമുള്ള സിപിഎം ഉന്നതർക്കെതിരെ ഇഡി നടപടി കടുപ്പിക്കുന്നതിനിടെയാണ് കേരള പൊലീസിൻറെ അസാധാരണ നടപടി ഉണ്ടായത്.

Back to top button
error: