Month: September 2023
-
Crime
ആന്ധ്രയിൽനിന്ന് കാറിൽ 60 കിലോ കഞ്ചാവുമായി വന്ന യുവാക്കളെയും വാങ്ങാൻ എത്തിയവരും എക്സൈസിന്റെ പിടിയിൽ
തിരുവല്ലം: ആന്ധ്രയിൽനിന്നും കാറിൽ 60 കിലോ കഞ്ചാവുമായി വന്ന യുവാക്കളെയും അത് വാങ്ങാൻ എത്തിയ യുവാക്കളെയും എക്സൈസ് പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ എന്നിവരെയും ഇവരിൽ നിന്നും കഞ്ചാവ് ഏറ്റുവാങ്ങാൻ എത്തിയ ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയുമാണ് എക്സൈസ് സംഘം പിടികൂടിയത്. പിടിയിലായ മുജീബ് ആണ് ഇതിൽ പ്രധാനി എന്ന് എക്സൈസ് പറഞ്ഞു. പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ച് ആണ് സംഘം പിടിയിലായത്. പിടിയിലായവരിൽ നിന്ന് ഉദ്ദേശം 60 കിലോയോളം കഞ്ചാവും, കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും എക്സൈസ് പിടികൂടിയിട്ടുണ്ട്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാടിന്റെ തലവനായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനിൽകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജി സുനിൽ കുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ , എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read More » -
Kerala
പുൽപ്പള്ളി സീതാദേവി ക്ഷേത്രഭൂമിയില്‍ മധ്യവയസ്‌കന്റെ ജീർണ്ണിച്ച ജഡം
വയനാട്:പുൽപ്പള്ളി സീതാദേവി ക്ഷേത്രഭൂമിയില്‍ മധ്യവയസ്‌കന്റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി.പുല്‍പ്പള്ളി മണ്ഡപമൂല അശോകവിലാസത്തില്‍ രത്‌നാകരന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് രത്‌നാകരന വീട്ടില്‍നിന്നും കാണാതായത്.ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തൊഴിലാളികള്‍ ദേവസ്വം ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. പുല്‍പ്പള്ളി എസ് ഐ സി ആര്‍ മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം സുല്‍ത്താൻ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
India
സുരേഷ് ഗോപി സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ
ന്യൂഡൽഹി: സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം.കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിലിന്റെ ചെയർമാന്‍റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ പ്രവർത്തിക്കുന്നത്.
Read More » -
NEWS
കടം വീട്ടി; ബംഗളൂരൂവിനെ തകർത്ത് ബ്ലാസ്റ്റേഴ്സ് (2-1)
കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മഞ്ഞ പുതച്ച ഗാലറിക്കു കീഴെ സീസണിലെ ആദ്യ വിജയവുമായി കേരള ബ്ലാസ്റ്റേഴ്സ്.ചിരവൈരികളായ ബംഗളൂരു എഫ്സിയെ 2-1ന് തകർത്തുകൊണ്ടായിരുന്നു ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സ് ആഘോഷമാക്കിയത്. ഇരച്ചു പെയ്ത മഴക്കൊപ്പമാണ് കിക്കോഫ് വിസില്‍ മുഴങ്ങിയതെങ്കിലും 2023-2024 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് ഇതിലും മികച്ച തുടക്കം ലഭിക്കാനില്ല. തിങ്ങിനിറഞ്ഞ കൊച്ചിയിലെ മഞ്ഞപ്പടയ്ക്ക് മുന്നിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം. ബ്ലാസ്റ്റേഴ്സിനായി സൂപ്പർ താരം അഡ്രിയാൻ ലൂണ ലക്ഷ്യം കണ്ടപ്പോൾ കെസിയ വീൻഡോർപിന്റെ സെൽഫ് ഗോളും ടീമിന് തുണയായി. കർട്ടിസ് മെയ്ൻ ബെംഗളൂരുവിനായി ആശ്വാസ ഗോൾ നേടി.കളിയുടെ അവസാന നിമിഷങ്ങളിലാണ് ബംഗളൂരു ഒരു ഗോള്‍ മടക്കിയത്. ബംഗളൂരിന്റെ സെല്‍ഫ് ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് സ്‌കോര്‍ ബോര്‍ഡ് തുറന്നതെങ്കിലും 17 മിനിറ്റിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റിലാണ് സെല്‍ഫ് ഗോളിന്റെ പിറവി. കെസിയ വീന്‍ഡ്രോപിന്റെ ഷോട്ടാണ് സെല്‍ഫായി കലാശിച്ചത്. 69ാം മിനിറ്റില്‍ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോള്‍…
Read More » -
Kerala
തീവണ്ടി തട്ടിമരിച്ച കോച്ചിന്റെ പേരുവിളിച്ച് കരഞ്ഞുകൊണ്ട് സ്വർണം നേടുന്ന മേലാറ്റൂരിന്റെ കെ. അഞ്ജലി
കോഴിക്കോട്: തേഞ്ഞിപ്പലത്ത് നടക്കുന്ന മലപ്പുറം ജില്ലാ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 18 വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടുന്ന ആര്‍.എം.എച്ച്.എസ്.എസ്. മേലാറ്റൂരിന്റെ കെ. അഞ്ജലി. ജൂണ്‍ എട്ടിന് തീവണ്ടി തട്ടിമരിച്ച കോച്ച് അജ്മലിന്റെ പേരുവിളിച്ച് കരഞ്ഞുകൊണ്ടാണ് അഞ്ജലി മത്സരം ഫിനിഷ് ചെയ്തത്. അങ്ങാടിപ്പുറത്തുണ്ടായ അപകടത്തിലാണ് അജ്മല്‍ മരിച്ചത്. (ഫോട്ടോ:കെ.ബി.സതീഷ്കുമാർ)
Read More » -
Kerala
രാത്രി 11.30 വരെ കൊച്ചി മെട്രോ സര്‍വീസ്
കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോൾ മത്സരങ്ങള്‍ നടക്കുന്ന കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്നും അധിക സർവീസ് ഒരുക്കി കൊച്ചി മെട്രോ. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നുണ്ട്.ഏഴ് മിനിറ്റ് ഇടവേളയില്‍ 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ ഒരുക്കുന്നത്. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബാള്‍ ആരാധകര്‍ക്കും മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്താം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനും സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) 10-ാം സീസണ് ഇന്നാണ് കിക്കോഫ്.രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന…
Read More » -
Kerala
ഓണം ബംബര്‍ വിജയികള്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിച്ചു; ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് അഭ്യര്‍ത്ഥന
തിരുവനന്തപുരം:ഓണം ബംബര്‍ വിജയികള്‍ ലോട്ടറി ടിക്കറ്റ് സമര്‍പ്പിച്ചു.കോയമ്പത്തൂർ സ്വദേശികളായ നടരാജൻ, കുപ്പുസ്വാമി, രംഗസ്വാമി, പാണ്ഡ്യരാജ് എന്നിവർ ചേർന്നാണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് എടുത്തിട്ടുള്ളത്. നാലും പേരും തിരുവനന്തപുരത്ത് ലോട്ടറി ഓഫീസിലെത്തിയാണ് ഇന്ന് ടിക്കറ്റ് സമര്‍പ്പിച്ചത്.ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന അഭ്യർത്ഥനയോടെയാണ് നാല് പേരും ടിക്കറ്റ് കൈമാറിയിരിക്കുന്നത്.കോയമ്പത്തൂർ അന്നൂർ സ്വദേശികളാണ് ഇവർ. നാലു ദിവസം മുൻപ് വാളയാറിൽ നിന്നുമാണ് ഇവർ ഷെയറിട്ട് പത്ത് ടിക്കറ്റുകൾ വാങ്ങിയത്.ഇതിൽ ഒന്നിനാണ് ഒന്നാം സമ്മാനം.TE 230662 എന്ന നമ്ബറിനാണ് ഓണം ബംബറിന്റെ ഒന്നാം സമ്മാനം അടിച്ചത്.
Read More » -
Kerala
മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 22 പേര്‍
തിരുവനന്തപുരം:മൂന്നാഴ്ചക്കിടെ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 22 പേര്‍.കഴിഞ്ഞ ദിവസം മാത്രം 89 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 20 ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേര്‍ പനിബാധിച്ച് ചികിത്സ തേടിയെന്നാണ് കണക്ക്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 141 പേരാണ് ഇന്ന് മാത്രം ചികിത്സ തേടിയത്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പടർത്തുന്നത്.ഇവ പകല്‍ സമയത്താണ് മനുഷ്യനെ കടിക്കുക. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകള്‍ 7 ദിവസങ്ങള്‍ക്ക് ശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തും. ഒരിക്കല്‍ രോഗാണുവാഹകരായി മാറുന്ന കൊതുകുകള്‍ തുടര്‍ന്നുള്ള കാലമത്രയും മറ്റുള്ളവരിലേക്ക് രോഗം പരത്തും.എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം. കൊതുക് കടിച്ച് രണ്ട് ദിവസം മുതല്‍ 7 ദിവസത്തിനകം രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.സിക്ക വൈറസ്, ചിക്കുൻഗുനിയ പോലുള്ള പനികള്‍ പകരുന്നതിനും പ്രധാന കാരണം ഈഡിസ് കൊതുകുകള്‍ തന്നെയാണ്. കൊതുകുകളെ പൂർണ്ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടുള്ള ശുചിത്വ ശീലങ്ങൾ കൈകൊണ്ടാൽ അവയുടെ വ്യാപനം കുറയ്ക്കാൻ കഴിയുന്നതാണ്. സർക്കാർ തലത്തിലോ പ്രാദേശിക തലത്തിലോ കൈകൊള്ളുന്ന നടപടികളിലൂടെ മാത്രം കൊതുക്…
Read More » -
Kerala
കോട്ടയത്ത് കനത്തമഴ; പൂഞ്ഞാറിൽ ഉരുൾപൊട്ടലെന്ന് വാർത്ത
കോട്ടയം: ജില്ലയുടെ മലയോര മേഖലകളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മീനച്ചിലാറിന്‍റെ കൈവഴികളില്‍ നീരൊഴുക്ക് ശക്തമായി. തീക്കോയി, തലനാട്, അടുക്കം, മേലടുക്കം, ചാമപ്പാറ മേഖലകളിലാണ് മണിക്കൂറുകളായി ശക്തമായ മഴ പെയ്യുന്നത്.പൂഞ്ഞാര്‍ മേഖലയില്‍ ഉരുള്‍പൊട്ടിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ഒറ്റയീട്ടിക്ക് സമീപം കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടുവെങ്കിലും യാത്രക്കാരെ രക്ഷപെടുത്തി. തലനാടിന് സമീപം മേസ്തിരിപടിയില്‍ റോഡില്‍ വെള്ളം കയറിയെന്നാണ് വിവരം. വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.മലയോരത്തെ ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ ഒരിടത്തും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളപായവും ഉണ്ടായിട്ടില്ല. ജില്ലയുടെ മലയോര മേഖലകളില്‍ രാത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read More » -
Kerala
സഞ്ജുവിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കിയത് നല്ല തീരുമാനം: ശ്രീശാന്ത്
തിരുവനന്തപുരം: സഞ്ജു വി സാംസണെ ഇന്ത്യൻ ടീമിൽ നിന്നും തഴഞ്ഞതിൽ രാജ്യമെങ്ങും വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിൽ സെലക്ടർമാരുടെ തീരുമാനത്തെ അനുകൂലിച്ച് മുൻ ഇന്ത്യൻ താരവും മലയാളിയുമായ ശ്രീശാന്ത്. “ഇന്ത്യ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയ തീരുമാനം വളരെ ശരിയാണ്. ബോളറെ നോക്കി, വിക്കറ്റിനെ കുറിച്ച് മനസ്സിലാക്കി കളിക്കാൻ ഇനിയും സഞ്ജുവിന് അറിയില്ല.തന്റെ ബാറ്റിംഗില്‍ മറ്റൊരാളുടെയും ഉപദേശം സഞ്ജു അംഗീകരിക്കുന്നില്ല. ഈ സമീപനം സഞ്ജു മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്.തന്നെയുമല്ല ഇപ്പോൾ ടീമിലുള്ളവരെല്ലാം സഞ്ജുവിനേക്കാൾ നന്നായി കളിക്കുന്നവരുമാണ്.”-ശ്രീശാന്ത് പറഞ്ഞു. ഇന്ത്യൻ ടീമില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന് എല്ലാവരും പറയുന്നുണ്ട്.ഇന്ത്യയുടെ അയര്‍ലൻഡിനെതിരായ പര്യടനത്തില്‍ സഞ്ജുവിന് അവസരങ്ങള്‍ നല്‍കിയിരുന്നു. വെസ്റ്റിൻഡീസിനെതിരായ പരമ്ബരയിലും തുടര്‍ച്ചയായി സഞ്ജുവിന് കളിക്കാൻ സാധിച്ചു. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ 10 വര്‍ഷമായി സഞ്ജു കളിക്കുന്നുണ്ട്.ഇത്രയും നാള്‍ കളിച്ചിട്ടും കേവലം മൂന്ന് സെഞ്ച്വറികള്‍ മാത്രമാണ് സഞ്ജു സാംസണ് നേടാൻ സാധിച്ചത്. ബാറ്റിംഗില്‍ സ്ഥിരതയോടെ കളിക്കാൻ സഞ്ജുവിന് സാധിക്കുന്നില്ല. മറുവശത്ത് ഋഷഭ്…
Read More »