കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നുണ്ട്.ഏഴ് മിനിറ്റ് ഇടവേളയില്‍ 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ ഒരുക്കുന്നത്.
പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബാള്‍ ആരാധകര്‍ക്കും മെട്രോ സര്‍വീസ് പ്രയോജനപ്പെടുത്താം. തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ രാത്രി 10 മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനും സാധിക്കും. ടിക്കറ്റ് വാങ്ങുന്നതിനായുള്ള ക്യൂ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) 10-ാം സീസണ് ഇന്നാണ് കിക്കോഫ്.രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ്‌സിയുമായി ഏറ്റുമുട്ടും.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പകരം റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18ലാണ് ഇത്തവണ ഐഎസ്‌എല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം.മലയാളം ഉള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ കമന്‍ററിയുണ്ട്. ജിയോ സിനിമയിലും മത്സരങ്ങള്‍ കാണാം.