KeralaNEWS

പുൽപ്പള്ളി സീതാദേവി ക്ഷേത്രഭൂമിയില്‍ മധ്യവയസ്‌കന്റെ ജീർണ്ണിച്ച ജഡം

വയനാട്:പുൽപ്പള്ളി സീതാദേവി ക്ഷേത്രഭൂമിയില്‍ മധ്യവയസ്‌കന്റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍  കണ്ടെത്തി.പുല്‍പ്പള്ളി മണ്ഡപമൂല അശോകവിലാസത്തില്‍ രത്‌നാകരന്‍റെ മൃതദേഹമാണ്
കണ്ടെത്തിയത്.
കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് രത്‌നാകരന വീട്ടില്‍നിന്നും കാണാതായത്.ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
 തൊഴിലാളികള്‍ ദേവസ്വം ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. പുല്‍പ്പള്ളി എസ് ഐ സി ആര്‍ മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം സുല്‍ത്താൻ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: