“ഇന്ത്യ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് സഞ്ജു സാംസനെ ഒഴിവാക്കിയ തീരുമാനം വളരെ ശരിയാണ്. ബോളറെ നോക്കി, വിക്കറ്റിനെ കുറിച്ച് മനസ്സിലാക്കി കളിക്കാൻ ഇനിയും സഞ്ജുവിന് അറിയില്ല.തന്റെ ബാറ്റിംഗില്‍ മറ്റൊരാളുടെയും ഉപദേശം സഞ്ജു അംഗീകരിക്കുന്നില്ല. ഈ സമീപനം സഞ്ജു മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്.തന്നെയുമല്ല ഇപ്പോൾ ടീമിലുള്ളവരെല്ലാം സഞ്ജുവിനേക്കാൾ നന്നായി കളിക്കുന്നവരുമാണ്.”-ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യൻ ടീമില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന് എല്ലാവരും പറയുന്നുണ്ട്.ഇന്ത്യയുടെ അയര്‍ലൻഡിനെതിരായ പര്യടനത്തില്‍ സഞ്ജുവിന് അവസരങ്ങള്‍ നല്‍കിയിരുന്നു. വെസ്റ്റിൻഡീസിനെതിരായ പരമ്ബരയിലും തുടര്‍ച്ചയായി സഞ്ജുവിന് കളിക്കാൻ സാധിച്ചു. ഇന്ത്യൻ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ 10 വര്‍ഷമായി സഞ്ജു കളിക്കുന്നുണ്ട്.ഇത്രയും നാള്‍ കളിച്ചിട്ടും കേവലം മൂന്ന് സെഞ്ച്വറികള്‍ മാത്രമാണ് സഞ്ജു സാംസണ് നേടാൻ സാധിച്ചത്.
ബാറ്റിംഗില്‍ സ്ഥിരതയോടെ കളിക്കാൻ സഞ്ജുവിന് സാധിക്കുന്നില്ല. മറുവശത്ത് ഋഷഭ് പന്തിനെ പോലെയുള്ള കളിക്കാരെ എടുത്തു പരിശോധിച്ചാല്‍ അവൻ തന്റെ സംസ്ഥാനത്തിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ 300 പോലും നേടിയിട്ടുണ്ട്.- ശ്രീശാന്ത് പറയുന്നു.