Month: September 2023

  • മകനെയും ചെറുമകനെയും തീ കൊളുത്തി കൊന്ന അച്ഛന്‍ മരിച്ചു; തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മരിച്ച ജോൺസൻ

    തൃശൂർ: തൃശൂർ ചിറക്കേക്കോട് മകനെയും ചെറുമകനെയും തീ കൊളുത്തി കൊന്ന അച്ഛൻ മരിച്ചു. തീ കൊളുത്തിയ ശേഷം വിഷം കഴിച്ച കൊട്ടേക്കാടൻ ജോൺസൻ (67) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൻ. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കുടുംബവഴക്കിനെത്തുടന്ന് പിതാവ് മകനെയും മരുമകളെയും പേരക്കുട്ടിയെയും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ജോൺസൻറെ മരുമകൾ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചിറക്കേക്കോട് കൊട്ടേക്കാടൻ ജോൺസൻ ഭാര്യയെ മുറിയിൽ പൂട്ടിയിട്ടശേഷം തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന മകൻറെയും മരുമകളുടെയും പന്ത്രണ്ടുകാരൻ പേരക്കുട്ടിയുടെയും ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മുറിക്കുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പുറത്തിറങ്ങിയ ജോൺസൻ കൈയ്യിലുണ്ടായിരുന്ന ബക്കറ്റ് വലിച്ചെറിഞ്ഞ് വീടിൻറെ പിൻഭാഗത്തേക്ക് ഓടിപ്പോയി. തൊട്ടടുത്ത വീടുകളിൽ നിന്ന് വെള്ളമെത്തിച്ച് തീയണച്ചപ്പോഴേക്കും അവശ നിലയിലായിരുന്നു ജോജിയും ഭാര്യ ലിജിയും ഇവരുടെ പന്ത്രണ്ടുകാരൻ മകൻ ടെണ്ടുൽക്കറും. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മൂന്ന് പേരെയും…

    Read More »
  • Business

    വായ്പ എടുക്കുന്നത് വനിതയാണോ? ആനുകൂല്യങ്ങൾ അനവധി

    കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. തൊഴിലിടങ്ങളിൽ പോലും ഇപ്പോൾ സ്ത്രീകളുടെ പ്രതിനിദ്യം വളരെ കൂടുതലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ത്രീകളുടെ സ്വത്തുക്കളുടെ കാര്യത്തിലും വര്ധനവുണ്ടായിട്ടുണ്ട്. നിരവധി കാരണങ്ങളാൽ ബാങ്കുകൾ വായ്പ നൽകുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഉദാഹരണത്തിന് ഭവന വായ്പ പരിശോധിക്കാം. ഭവനവായ്പയ്ക്ക് അപേക്ഷിക്കുന്ന സ്ത്രീകൾക്ക് ആദായനികുതി നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭിക്കും. സെക്ഷൻ 80 സി പ്രകാരം, വായ്പയെടുക്കുന്നവർക്ക് അവരുടെ ഭവന വായ്പയുടെ പ്രധാന ഘടകത്തിൽ പരമാവധി 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിച്ചേക്കാം പലിശ സബ്‌സിഡികൾ വീടിന്റെ ഉടമസ്ഥാവകാശം സ്ത്രീകളിലേക്ക് വരുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, പലിശ സബ്‌സിഡികൾ ഉൾപ്പെടുന്ന വിവിധ പദ്ധതികൾ ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് പ്രധാന് മന്ത്രി ആവാസ് യോജന, ഇത് പ്രകാരം നിർബന്ധമായും സ്ത്രീ വീടിന്റെ ഉടമയോ സഹ ഉടമയോ ആയിരിക്കണമെന്ന് ആവശ്യപ്പെടുന്നു, അവർക്ക് പരമാവധി…

    Read More »
  • Kerala

    വയനാട്ടിൽനിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും ഗുരുവായൂരില്‍നിന്ന് കണ്ടെത്തി; പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി

    വയനാട്: വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയെയും അഞ്ച് മക്കളെയും ഗുരുവായൂരിൽ കണ്ടെത്തി. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നിന്നാണ് കണ്ടെത്തിയതെന്നും ഇവരെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 18 നാണ് യുവതിയും അഞ്ച് മക്കളും കമ്പളക്കാട്ടെ വീട്ടിൽ നിന്ന് ഇറക്കിയത്. ഫറോക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ മാസം 18 നാണ് കൂടോത്തുമ്മലിലെ വീട്ടിൽ നിന്ന് അമ്മയും മക്കളും ചേളാരിയിലെ തറവാട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയത്. എന്നാൽ ആറ് പേരും അവിടെ എത്താതെ വന്നതോടെയാണ് തിരിച്ചില്‍ ആരംഭിച്ചത്. ഫോണിൽ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെ ഭർത്താവ് കമ്പളക്കാട് പൊലീസിന് പരാതി നൽകുകയായിരുന്നു. കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവർ താമസിച്ചിരുന്നത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (9), അഭിജിത്ത് (5), ശ്രീലക്ഷ്മി (4) എന്നിവരാണ് ഉണ്ടായിരുന്നത്.

    Read More »
  • Kerala

    താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ആക്രമിച്ച കേസ്: വിചാരണ വേളയില്‍ കൂറുമാറിയ വനം വകുപ്പ് ഉദ്യോസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മന്ത്രി

    കോഴിക്കോട്: താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് ആക്രമിച്ച കേസിൽ വിചാരണ വേളയിൽ കൂറുമാറിയ വനം വകുപ്പ് ഉദ്യോസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കേസിന്റെ വിചാരണ വേളയിൽ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എ.കെ.രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബി.കെ പ്രവീൺകുമാർ, വി.പി സുരേന്ദ്രൻ, എം. സുബ്രഹ്മണ്യൻ എന്നിവർ നിർണ്ണായക സാക്ഷികളായിരുന്നു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ട കേസിൽ ജീവനക്കാർ കൂറുമാറി മൊഴി നൽകിയതാണ് പ്രതികളെ വെറുതെ വിടാനുണ്ടായ കാരണമെന്ന് മനസിലാക്കുന്നെന്ന് മന്ത്രി പറഞ്ഞു. കൂറുമാറിയ സാക്ഷികളിൽ രണ്ട് പേർ ഇപ്പോഴും വനം വകുപ്പിലെ ജീവനക്കാരും മറ്റ് രണ്ട് പേർ സർവ്വീസിൽ നിന്നും വിരമിച്ചവരുമാണ്. വകുപ്പിലെ തന്നെ ജീവനക്കാർ കൂറുമാറി മൊഴി നൽകിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ഇവർക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണ്. വിരമിച്ച ജീവനക്കാരുടെ മേൽ സർവ്വീസ് ചട്ടങ്ങൾ പ്രകാരം എന്ത് നടപടി സ്വീകരിക്കണമെന്ന് വകുപ്പു മേധാവിയുമായും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായും കൂടിയാലോചിച്ച്…

    Read More »
  • Crime

    വർക്കലയിൽ വിവാഹത്തലേന്ന് വധുവിന്‍റെ അച്ഛനെ കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു; 66 സാക്ഷികൾ, 4 പ്രതികൾ

    തിരുവനന്തപുരം: വർക്കലയിൽ വിവാഹത്തലേന്ന് വധുവിൻറെ അച്ഛനെ കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. നാല് പ്രതികൾക്കെതിരെയാണ് കുറ്റപത്രം. വടശ്ശേരിക്കോണം സ്വദേശികളായ ജിജിൻ, ജിഷ്ണു, മനു, ശ്യാംകുമാ‍ർ എന്നിവരാണ് പ്രതികൾ. കൊല്ലപ്പെട്ട രാജുവിൻറെ വീട്ടിൽ പ്രതികൾ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിലുള്ളത്. ഗൂഢാലോചന, സ്ത്രീകളെ അതിക്രമിക്കൽ തുടങ്ങിയ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ കൊല്ലാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിലുണ്ട്. കേസിൽ 66 സാക്ഷികളാണുള്ളത്. കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മകളുടെ വിവാഹത്തിനായി ജിഷ്ണു സമീപിച്ചെങ്കിലും കുടുംബ പശ്ചാത്തലം മോശമായതിനെ തുടർന്ന് വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹവീട്ടിൽ ആളില്ലാത്ത സമയം നോക്കി പ്രശ്നമുണ്ടാക്കി രാജുവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മുൻ സുഹൃത്ത് ജിഷ്ണു ഉൾപ്പെടെയുള്ള നാല് പേരാണ് പൊലീസ് പിടിയിലായത്. ശ്രീലക്ഷ്മിയുടെ വിവാ​ഹം പിന്നീട് ജൂലൈ…

    Read More »
  • NEWS

    സൗദി അറേബ്യയിലുള്ള തൊഴിലാളികളുടെ യോഗ്യത പരിശോധിക്കാൻ ഇനി ‘പ്രൊഫഷനൽ വെരിഫിക്കേഷൻ’

    റിയാദ്: സൗദി അറേബ്യയിലുള്ള വിദേശ തൊഴിലാളികളുടെ യോഗ്യത പരിശോധിക്കുന്ന ‘പ്രൊഫഷനൽ വെരിഫിക്കേഷൻ’ സേവനം മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പ്രൊഫഷനൽ വെരിഫിക്കേഷൻ’ സേവനം തുടങ്ങിയത്. ഓൺലൈൻ സംവിധാനം വഴി 62 രാജ്യങ്ങളിൽ ഈ സേവനം ക്രമേണ നടപ്പാക്കും. സൗദി തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും തൊഴിലാളികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടിയാണിത്. തൊഴിൽ വിപണി ആകർഷകമാക്കുക, തൊഴിൽ അന്തരീക്ഷം മികച്ചതാക്കുക എന്നീ ലക്ഷ്യങ്ങൾ ഇതിനുണ്ട്. സൗദിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളിക്ക് രേഖാമൂലമുള്ള അക്കാദമിക് യോഗ്യതകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നത്. വിദ്യാഭ്യാസപരമായ യോഗ്യതക്ക് അനുസൃതമായ ജോലിയിലേക്കാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തും. ജോലിക്കാവശ്യമായ വിദ്യാഭ്യാസ യോഗ്യത, അനുഭവ പരിജ്ഞാനം എന്നിവയാണ് പരിശോധിക്കുന്നത്. പ്രൊഫഷനൽ വെരിഫിക്കേഷൻ സേവനം രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ നിലവാരം ഉയർത്താൻ സഹായിക്കും. അക്കാദമിക യോഗ്യതയില്ലാത്ത തൊഴിലാളികൾ തൊഴിൽ വിപണിയിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്താനും ആളുകളുടെ അനുഭവങ്ങളും കഴിവുകളും പരിഗണിക്കാനും ഇതിലൂടെ സാധിക്കും. തൊഴിൽ…

    Read More »
  • ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ ഇതിലും വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ട്; കേരളത്തിലെ സഹകരണ മേഖലയിൽ കേന്ദ്രസർക്കാരിന് കുറുക്കൻ കണ്ണ്; കരുവന്നൂർകേസിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്

    തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയിൽ കേന്ദ്രസർക്കാരിന് കുറുക്കൻ കണ്ണാണെന്ന് മന്ത്രി എംബി രാജേഷ്. നോട്ട് നിരോധനത്തിന് പിന്നാലെ തുടങ്ങിയ ശ്രമമാണ് സഹകരണ മേഖലയ്ക്ക് മുകളിലുള്ള കടന്നു കയറ്റം. കേരളത്തിൻറെ സഹകരണ മേഖല സുശക്തമാണെന്നും എംബി രാജേഷ് പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ ഇതിലും വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും എംബി രാജേഷ് പറഞ്ഞു. അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ഇഡി സംഘത്തിന് മേലുദ്യോഗസ്ഥരുടെ നിർദ്ദേശം. മർദ്ദിച്ചെന്ന സിപിഎം നേതാവിന്റെ പരാതിയിലുള്ള പൊലീസ് നടപടി കാര്യമാക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സിപിഎം നേതാവായ അരവിന്ദാക്ഷനെ മർദ്ദിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തത് ക്യാമറക്ക് മുന്നിലാണെന്നും ഇഡി ഉദ്യോഗസ്ഥർ ആവർത്തിക്കുകയാണ്. 24 സിസിടിവി ക്യാമറകൾ ഇ ഡി ഓഫീസിലുണ്ട്. ഈ മാസം 12 ന് ചോദ്യം ചെയ്ത് വിട്ടയച്ചയാൾ ഒരാഴ്ചയ്ക്ക് ശേഷം 19ാം തീയതി പരാതി നൽകിയത് സംശയാസ്പദമാണെന്നും ഇഡി ഉദ്യോഗസ്ഥർ പറയുന്നു. സിപിഎം നേതാവിന്റെ…

    Read More »
  • India

    വനിത സംവരണ ബിൽ രാജ്യസഭയിലും പാസായി; ആരും എതിർത്തില്ല

    ദില്ലി: ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ വനിത സംവരണ ബിൽ രാജ്യസഭയിലും പാസായി. രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചു. എന്നാൽ ആരും എതിർത്തില്ല. ഇന്നലെ ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊർജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും ചർച്ചക്കിടെ മോ​ദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചു. ബില്ലുമായി ബന്ധപ്പെട്ട് ഭേദഗതികളിൽ വോട്ടെടുപ്പ് നടത്തിയിരുന്നു. ഭേദഗതി ആവശ്യപ്പെട്ടുള്ള കെ.സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, സന്തോഷ് കുമാർ എന്നിവരുടെ ഭേദഗതി നിർദ്ദേശങ്ങൾ തള്ളിയിരുന്നു. ഒബിസി സംവരണമാവശ്യപ്പെട്ടുള്ള നിർദ്ദേശമാണ് തള്ളിയത്. അതേസമയം, പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കിയതായാണ് റിപ്പോർട്ട്. ഒരു ദിവസം മുമ്പേ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ചർച്ചക്കിടെ പറഞ്ഞത്. സെൻസസ് നടപടികൾ…

    Read More »
  • Crime

    ഹരിയാനയിൽ ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തോട് കൊടും ക്രൂരത; ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ കയറി കുടുംബാംഗങ്ങളെ ബന്ദികളാക്കി മൂന്ന് സ്ത്രീകളെ കൂട്ട ബാത്സംഗം ചെയ്തു

    ചണ്ഡീഖഡ്: ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ കയറി മൂന്ന് സ്ത്രീകളെ കൂട്ട ബാത്സംഗം ചെയ്തു. ഹരിയാനയിലാണ് ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തോട് കൊടും ക്രൂരത നടന്നത്. അതിക്രമം നടത്തിയത് നാല് പേരടങ്ങുന്ന സംഘമാണെന്നാണ് വിവരം. കുടുംബാംഗങ്ങളെ ബന്ദികളാക്കിയ ശേഷമായിരുന്നു ഈ സംഘം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. ഹരിയാനയിലെ പാനിപ്പത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ആയുധങ്ങുമായി എത്തിയ സംഘമാണ് അതിക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബമാണ് അതിക്രമത്തിന് ഇരയായതെന്നും പൊലീസ് വിവരിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജ്ജിതമാണെന്നും പൊലീസ് വ്യക്തമാക്കി.

    Read More »
  • Crime

    കുടകില്‍ കാര്‍ഷിക ജോലികള്‍ക്കായി പോയ വയനാട് സ്വദേശിയായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

    കൽപ്പറ്റ: കുടകിൽ കാർഷിക ജോലികൾക്കായി പോയ വയനാട് സ്വദേശിയായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ബാവലി ഷാണമംഗലം കോളനിയിലെ മാധവന്റെയും സുധയുടേയും മകൻ പുത്തൻവീട്ടിൽ ബിനീഷ് (33) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ബിനീഷ് വയനാട്ടിൽ നിന്ന് കുടകിലെ ബിരുണാണിയിൽ പണിക്ക് പോയത്. എന്നാൽ ഇന്നലെ വൈകിട്ട് തൊഴിലിടത്തിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി തങ്ങൾക്ക് വിവരം ലഭിച്ചുവെന്ന് ബിനീഷിന്റെ ബന്ധുക്കൾ പറഞ്ഞു. ബിനീഷ് തൊഴിലിടത്തിനടുത്തുള്ള താമസ സ്ഥലത്ത് നിന്ന് രാവിലെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനായി പുറത്തുപോകുകയാണെന്ന് കൂടെയുള്ളവരോട് പറഞ്ഞാണ് പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹം തിരികെ വരാതിരുന്നതോടെ കൂട്ടുകാർ തൊഴിലുടമയെ വിവരമറിയിക്കുകയായിരുന്നു. ഇവരോട് ജോലിക്ക് പോകാൻ പറഞ്ഞ തൊഴിലുടമ ബിനീഷിനെ ടൗണിലടക്കം അന്വേക്ഷിച്ചിരുന്നതായി പറയുന്നു. പിന്നീട് സന്ധ്യയോടെ ബിനീഷും കൂട്ടുകാരും താമസിക്കുന്ന ഇടത്തിന് തൊട്ടുമാറിയുള്ള പറമ്പിൽ ജോലിക്കെത്തിയവർ യുവാവ് തോട്ടിൽ വീണുകിടക്കുന്നുണ്ടെന്ന വിവരം കൂട്ടുകാരെ അറിയിക്കുകയായിരുന്നു.…

    Read More »
Back to top button
error: