KeralaNEWS

ഹിമാലയ ഉല്‍പ്പന്നങ്ങള്‍ കരള്‍ രോഗമുണ്ടാക്കും; ഡോ. സിറിയക് അബി ഫിലിപ്പിന്റെ ഐഡി സസ്‌പെൻഡ് ചെയ്ത് കോടതി

ബംഗളൂരു: ഹിമാലയ ഉല്‍പ്പന്നങ്ങള്‍ കരള്‍ രോഗമുണ്ടാക്കുമെന്ന് എക്സില്‍ പോസ്റ്റുകള്‍ പങ്കുവെച്ച ഡോ. സിറിയക് അബി ഫിലിപ്പിന്റെ  ഐഡി സസ്‌പെൻഡ് ചെയ്ത് ബംഗളൂരു കോടതി.

ഹിമാലയ പ്രോഡക്‌ട് ഉപയോഗിക്കുന്നവര്‍ക്ക് കരള്‍ രോഗം വരുമെന്ന് തുടര്‍ച്ചയായി അദ്ദേഹം എക്സില്‍ കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു.ഇതിനെതിരെ ഫാര്‍മസ്യൂട്ടിക്കല്‍, വെല്‍നസ് കമ്ബനിയായ ഹിമാലയ നല്‍കിയ മാനനഷ്ടക്കേസിലാണ് ഡോ. സിറിയക് അബി ഫിലിപ്പിന്റെ എക്സിലെ The Liver Doc എന്ന ഐഡി താല്‍ക്കാലികമായി സസ്‌പെൻഡ് ചെയ്യാൻ ബംഗളൂരു കോടതി നിര്‍ദ്ദേശിച്ചത്.

അതേസമയം തന്റെ വാദങ്ങള്‍ കേള്‍ക്കാതെയാണ് ബംഗളൂരു കോടതി അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നും ഡോ. സിറിയക് എബി ഫിലിപ്പ് പറഞ്ഞു.ഹിമാലയയുടെ പല ഉല്‍പ്പന്നങ്ങളും അശാസ്ത്രീയമായി നിര്‍മ്മിച്ചതാണെന്നും ശരിയായ പഠനമില്ലാതെ ഇവ വിപണനം ചെയ്യാൻ അനുവദിക്കരുതെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം.ഈ പ്രോഡക്ടുകള്‍ തുടര്‍ച്ചയായി കഴിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇതിന്റെ തെളിവായി വിവിധ ടെസ്റ്റ് റിസള്‍ട്ടുകളും പഠനങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

Signature-ad

കൊച്ചി രാജഗിരി ആശുപത്രിയിലെ കരള്‍രോഗ വിഭാഗം മേധാവിയാണ് ഡോ. സിറിയക് എബി ഫിലിപ്പ്.കേസ് 2024 ജനുവരി 5 ന് വാദം കേള്‍ക്കാനായി മാറ്റിയിരിക്കുകയാണ്.

Back to top button
error: