Month: September 2023

  • Kerala

    പാലക്കാട് ശക്തമായ മഴ; പാലക്കയത്ത് ഉരുള്‍പൊട്ടി

    പാലക്കാട്: പാലക്കയം ജങ്ഷനില്‍ വീടുകളിലും കടകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. പിന്നാലെ വന മേഖലയില്‍ ഉരുള്‍പൊട്ടി. ഇതോടെയാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത്. മീന്‍വെല്ലം പുഴ കര കവിഞ്ഞൊഴുകി. പുഴയുടെ സമീപത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജില്ലാ ഭരണം കൂടം വ്യക്തമാക്കിയത്. ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വില്ലേജ് ഓഫീസറും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി്. പാലക്കയം മേഖലയിലെ ഭൂമിയുടെ സവിശേഷതയും ഇത്തരത്തില്‍ വെള്ളം കയറുന്ന സാഹചര്യം സൃഷ്ടിക്കുന്നു. മണ്ണാര്‍ക്കാട്, കല്ലടിക്കോട് പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ജല നിരപ്പു കൂടുന്നതിനാല്‍ കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. മൂന്ന് ഷട്ടറുകള്‍ 60-70 സെന്റി മീറ്ററോളം ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നു എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ, മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ ഭാ?ഗത്തുള്ളവര്‍ ജാഗ്രത പാലിക്കണം.  

    Read More »
  • Kerala

    തൃശൂര്‍ എടുത്തു കഴിഞ്ഞു? സുരേഷ് ഗോപി തട്ടകം കണ്ണൂരേയ്ക്ക് മാറ്റുന്നു?

    കണ്ണൂര്‍: തന്നെ വരത്തനെന്നു വിളിക്കാന്‍ വടക്കുള്ളവര്‍ക്കു കുറച്ചു കാലം കൂടി മാത്രമേ അവസരമുള്ളൂ എന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കുറച്ചുകാലം കഴിഞ്ഞാല്‍ താന്‍ കണ്ണൂരുകാരുടെ സ്വന്തമായി വരാന്‍ സാധ്യതയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. പയ്യന്നൂരില്‍ പെരുങ്കളിയാട്ട ധനസമാഹരണ പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. ലോക്‌സഭയിലേക്ക് കണ്ണൂരില്‍ നിന്നോ തൃശൂരില്‍ നിന്നോ മത്സരിക്കാന്‍ തയാറാണെന്ന് സുരേഷ് ഗോപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മാര്‍ച്ചില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം. സുരേഷ് ഗോപിയുടെ പുതിയ പ്രസ്താവനയിലൂടെ താരം കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്കു മത്സരിക്കുമോ എന്ന ചോദ്യം വീണ്ടും സജീവമാകുകയാണ്. ”ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജനിച്ചയാളാണ് ഞാന്‍. രണ്ടര വയസ്സായപ്പോള്‍ ആച്ഛന്റെ നാടായ കൊല്ലത്തേക്കു കൊണ്ടുപോയി. അവിടെയാണ് പഠിച്ചതും വളര്‍ന്നതും. പിന്നീട് ഒരു തൊഴില്‍ തേടി ചെന്നൈയിലേക്കു പോയി. ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് ഭാഷ വിഹരിക്കുന്ന സ്ഥലത്ത് നാലുവര്‍ഷത്തെ അല്ലലുകള്‍ക്കും വ്യാകുലതകള്‍ക്കും ഇടയിലാണ് കരിയര്‍ നട്ടുവളര്‍ത്തിയത്. ഇന്ന്…

    Read More »
  • Crime

    ഇടതു നേതാക്കളുടെ ഭാര്യമാര്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളനം; യൂത്ത് കോണ്‍ഗ്രസ് നേതാവിനു ജാമ്യം

    തിരുവനന്തപുരം: സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ഭാഷയില്‍ അവഹേളിച്ച സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം. പാറശാല സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിനാണ് കേസില്‍ അറസ്റ്റിലായത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന വ്യാജ ഫെയ്‌സ്ബുക്ക് ഐഡി വഴിയാണ് ഫോട്ടോ അടക്കം വച്ച് അശ്ലീല ഭാഷയില്‍ ഇയാള്‍ അവഹേളനം നടത്തിയത്. എഎ റഹിം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ ഭാര്യ ഹര്‍ഷ എന്നിവര്‍ക്കെതിരെയായിരുന്നു അശ്ലീല പോസ്റ്റുകള്‍. ഇരുവരും പരാതി നല്‍കിയതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അതേസമയം, അബിന് കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഇയാള്‍ കോടങ്കര വാര്‍ഡ് പ്രസിഡന്റും കെഎസ്യു മണ്ഡലം വൈസ് പ്രസിഡന്റുമാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമാന് അബിനുള്ളതെന്ന് ഒറിജിനല്‍ ഐഡിയില്‍ നിന്നുള്ള ഫോട്ടോകള്‍ വ്യക്തമാക്കുന്നു. ഇയാളുടെ ഫോണിലും സമൂഹ മാധ്യമ അക്കൗണ്ടുകളിലും നിരവധി നേതാക്കള്‍ക്കൊപ്പമുള്ള…

    Read More »
  • Kerala

    കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍; കൈവരിച്ചത് റെക്കോഡ് നേട്ടം

    കൊച്ചി: കേരളത്തില്‍ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ ആദ്യമായി പ്രവര്‍ത്തന ലാഭത്തില്‍. 2017 ജൂണിലാണ് കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ചത്. കൊച്ചി മെട്രോ ആരംഭിച്ച 2017 ജൂണില്‍ മാത്രം 59,894 ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. എന്നാല്‍, അതേവര്‍ഷം ആഗസ്റ്റ് മാസം അത് 32,603 ആയി കുറയുകയാണ് ചെയ്തത്. അതേവര്‍ഷം ഡിസംബറില്‍ വീണ്ടും എണ്ണം 52,254 ആയി ഉയര്‍ന്നു. തൊട്ടടുത്ത വര്‍ഷമായ 2018ല്‍ യാത്രക്കാരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് മുകളില്‍ കടന്നിട്ടില്ല. പിന്നീട് കണക്കുകളില്‍ മുന്നേറ്റം കണ്ടത് 2019 ഒക്ടോബറിനും ഡിസംബറിനുമിടയിലാണ്. ഇക്കാലത്ത് അറുപതിനായിരത്തിലധികം പേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തതായി കണക്കുകള്‍ പറയുന്നു. കൊച്ചി മെട്രോയ്ക്ക് എറ്റവും വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു കോവിഡ് കാലം. 2021 മെയ് മാസം യാത്രക്കാരുടെ ആകേ എണ്ണം വെറും 5300 മാത്രമായിരുന്നു. 2021 ജൂലൈയില്‍ അത് 12,000 ലേക്ക് നേരിയ ഉയര്‍ച്ച രേഖപ്പെടുത്തി. പിന്നീട് കെഎംആര്‍എല്‍ വിവിധ പ്രചരണ പരിപാടികള്‍ നടത്തിയും…

    Read More »
  • Kerala

    തിരൂരിലടക്കം പത്ത് സ്റ്റോപ്പുകള്‍;രണ്ടാം വന്ദേഭാരതിന്റെ അന്തിമ സമയക്രമമായി

    തിരുവനന്തപുരം:കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് അന്തിമ സമയക്രമമായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ,തിരൂർ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ പത്ത് സ്റ്റോപ്പുകളാണുള്ളത്. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ്. രാവിലെ 7 മണിയോടെ കാസർകോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ വൈകുന്നേരം 3.05-ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.58-ന് കാസർകോടെത്തും. എട്ടു മണിക്കൂറാണ് കാസർകോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സർവീസിന്റെ യാത്രാസമയം.ഞായറാഴ്ച കാസർകോട്ട് നിന്നുള്ള സ്പെഷ്യൽ സർവീസിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കും. കാസർകോട്- തിരുവനന്തപുരം (ട്രെയിൻ നമ്പർ- 20631) കാസർകോട്: 7.00 കണ്ണൂർ: 7.55 കോഴിക്കോട്: 8.57 തിരൂർ: 9.22 ഷൊർണൂർ: 9.58 തൃശൂർ: 10.38 എറണാകുളം: 11.45 ആലപ്പുഴ: 12.32 കൊല്ലം: 1.40 തിരുവനന്തപുരം: 3.05 തിരുവനന്തപുരം- കാസർകോട് (ട്രെയിൻ നമ്പർ- 20632) തിരുവനന്തപുരം: 4.05 കൊല്ലം: 4.53 ആലപ്പുഴ:…

    Read More »
  • Kerala

    കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് നഴ്സറി സ്‌കൂള്‍ ഹെല്‍പ്പര്‍ക്ക് ദാരുണാന്ത്യം

    കടുത്തുരുത്തി: ഭർത്താവിനൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ നഴ്സറി സ്‌കൂള്‍ ഹെല്‍പ്പര്‍ മരിച്ചു.കാഞ്ഞിരത്താനം കിഴക്കേഞാറക്കാട്ടില്‍ (ഇരുവേലിക്കല്‍) ജോസി തോമസ് (54) ആണ് മരിച്ചത്.  ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്ബോള്‍ അതേ കെഎസ്‌ആര്‍ടിസി ബസ് തന്നെയാണ് ജോസിയെ ഇടിച്ചത്.കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്സറി സ്‌കൂളിലെ ഹെല്‍പ്പറായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ കാഞ്ഞിരത്താനം ജങ്ഷനിലാണ് അപകടം. ഭര്‍ത്താവിനൊപ്പം വീട്ടില്‍ നിന്നും നടന്നുവന്ന ജോസി, ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചുനില്‍ക്കുമ്ബോളാണ് വൈക്കം ഭാഗത്തേക്കുള്ള ബസെത്തുന്നത്. ഈ സമയം ഭര്‍ത്താവ് തോമസ് റോഡിനപ്പുറം കടന്നിരുന്നു. റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്ബോഴാണ് അപകടം. ബസ് തട്ടി റോഡില്‍ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഏകമകന്‍ അഖില്‍ തോമസ് (ദുബായ്).

    Read More »
  • India

    ചൈനീസ് അനുമതിയില്ല; അരുണാചല്‍ പ്രദേശ് താരങ്ങള്‍ക്ക് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാന്‍ സാധിച്ചില്ല; ബിജെപി സർക്കാരിനെതിരെ വൻ പ്രതിഷേധം

    ഇറ്റാനഗര്‍: ചൈന അനുമതി നിഷേധിച്ചതിനെ തുടർന്ന് ഏഷ്യൻ ഗെയിംസിലെ വുഷു മത്സരത്തില്‍ പങ്കെടുക്കാന്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള മൂന്നു കളിക്കാര്‍ക്ക് സാധിച്ചില്ല.സംഭവത്തിൽ മോദി സർക്കാരിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം രംഗത്തെത്തി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമോ, ചൈനയുടെ ഭാഗമോ എന്ന് ഉത്തരം വേണമെന്നാണ് ആവശ്യം.സംഭവത്തിൽ ഇന്ത്യ ചൈനയെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.ഇതേത്തുടർന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ചൈന സന്ദര്‍ശനവും റദ്ദാക്കിയിട്ടുണ്ട്. നെയ്മാന്‍ വാങ്സു, ഒനിലു ടെഗ, മെപുങ് ലാംഗു എന്നീ താരങ്ങള്‍ക്കാണ് ചൈന അനുമതി നിഷേധിച്ചത്.ബുധനാഴ്ച ഏഷ്യന്‍ ഗെയിംസിനു പോകാനിരിക്കെ ഇവർക്ക് യാത്രാരേഖ ഡൗണ്‍ലോഡ് ചെയ്യാനായില്ല. അതേസമയം ‍ ഇന്ത്യൻ പൗരന്മാരെ താമസിക്കുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായി പരിഗണിക്കുന്നത് ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ ഏഷ്യന്‍ ഗെയിംസിന്റെ സത്തയെ ലംഘിക്കുന്നതായും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ഇന്നും, എന്നും അങ്ങനെയായിരിക്കും. ചൈനയുടെ നടപടി ഏഷ്യന്‍ ഗെയിംസിന്റെ സത്തയെയും…

    Read More »
  • Kerala

    സംസ്ഥാനത്ത് ശക്തമായ മഴ ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

    തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കി മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്ക് – മധ്യ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തെക്ക് കിഴക്കൻ ജാര്‍ഖണ്ഡിന് മുകളില്‍ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെയും കോമോറിൻ തീരത്തായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും  സ്വാധീന ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്. അതേസമയം ഇന്ന് പെയ്ത ശക്തമായ മഴയിൽ പാലക്കാട് കാഞ്ഞിരപ്പുഴയ്ക്ക് സമീപം ഉരുൾപൊട്ടൽ ഉണ്ടായി.ഇന്നലെ ഇടുക്കി വെള്ളയാനിക്ക് സമീപവും ഉരുൾപൊട്ടി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.രണ്ടിടത്തും ആളപായമില്ല.

    Read More »
  • Kerala

    തൃശൂരില്‍ ബൈക്ക് മറിഞ്ഞ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു

    തൃശൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു.ചങ്ങരംകുളം പള്ളിക്കര സ്വദേശി ഓലയംപറമ്ബില്‍ ജോഷിയുടെ മകള്‍ അനഘ(20)ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ചേലക്കടവ് സ്വദേശി പൂവക്കാട്ട് വീട്ടില്‍ അക്ഷയ്(20) ചികിത്സയിലാണ്.മണ്ണുത്തി- വടക്കഞ്ചേരി ദേശീയ പാതയില്‍ ചെമ്ബൂത്തറയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് അക്ഷയും അനഘയും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതര പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അനഘയുടെ ജീവൻ രക്ഷിക്കാനായില്ല.തൃശ്ശൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച അനഘ.

    Read More »
  • NEWS

    ഒരു വിക്കറ്റ് നഷ്ടത്തില്‍  143 റൺസ് ;മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

    മൊഹാലി:ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. 277 വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നിലവില്‍ 22 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി. ഓപ്പണര്‍മാരായ ശുഭ്മാൻ ഗില്ലും ഋതുരാജ് ഗെയ്ഗ്വാദും അര്‍ദ്ധ ശതകങ്ങള്‍ നേടി. 69 രണ്‍സുമായി ഗില്ലും രണ്ട് റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ഇപ്പോള്‍ ക്രീസില്‍. ഋതുരാജ് ഗെയ്ഗ്വാദ് 71 റണ്‍സ് നേടി പുറത്തായി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് നേടിയത്.ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. അശ്വിൻ, ജഡേജ, ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

    Read More »
Back to top button
error: