KeralaNEWS

തൃശൂരില്‍ ബൈക്ക് മറിഞ്ഞ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു

തൃശൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് നഴ്‌സിങ് വിദ്യാര്‍ത്ഥിനി മരിച്ചു.ചങ്ങരംകുളം പള്ളിക്കര സ്വദേശി ഓലയംപറമ്ബില്‍ ജോഷിയുടെ മകള്‍ അനഘ(20)ആണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ ചേലക്കടവ് സ്വദേശി പൂവക്കാട്ട് വീട്ടില്‍ അക്ഷയ്(20) ചികിത്സയിലാണ്.മണ്ണുത്തി- വടക്കഞ്ചേരി ദേശീയ പാതയില്‍ ചെമ്ബൂത്തറയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് അക്ഷയും അനഘയും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.

ഗുരുതര പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാര്‍ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അനഘയുടെ ജീവൻ രക്ഷിക്കാനായില്ല.തൃശ്ശൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച അനഘ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: