KeralaNEWS

സംസ്ഥാനത്ത് ശക്തമായ മഴ ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കി മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്ക് – മധ്യ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
 ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

തെക്ക് കിഴക്കൻ ജാര്‍ഖണ്ഡിന് മുകളില്‍ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെയും കോമോറിൻ തീരത്തായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും  സ്വാധീന ഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നത്.

Signature-ad

അതേസമയം ഇന്ന് പെയ്ത ശക്തമായ മഴയിൽ പാലക്കാട് കാഞ്ഞിരപ്പുഴയ്ക്ക് സമീപം ഉരുൾപൊട്ടൽ ഉണ്ടായി.ഇന്നലെ ഇടുക്കി വെള്ളയാനിക്ക് സമീപവും ഉരുൾപൊട്ടി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.രണ്ടിടത്തും ആളപായമില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: