Month: September 2023

  • Kerala

    അതും കൂട്ടി ‍;കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ  ശൗചാലയനിരക്ക് ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചു

    തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനുകളിലെ പെയ്ഡ് ശൗചാലയനിരക്ക് ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചു.ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. യൂറിനലിന് അഞ്ച് രൂപയും ലാട്രിന് 10 രൂപയും കുളിക്കുന്നതിന് 10 രൂപയും ക്ലോക്ക് റൂമിന് ഒരു ദിവസത്തേയ്ക്ക് 20 രൂപയുമാണ് പുതിയ നിരക്ക്. പൊതു ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിനും കൂടുതല്‍ ശുചിത്വത്തോടെയും കാര്യക്ഷമമായും പ്രവര്‍ത്തിപ്പിക്കുന്നതിനും എല്ലാ സ്റ്റേഷനുകളിലെയും നിരക്ക് ഏകീകരിക്കുന്നതിനുമാണ്  വര്‍ധന എന്നാണ് വിശദീകരണം.

    Read More »
  • NEWS

    ദുബായിൽ വെള്ളത്തിനടിയില്‍ പൊങ്ങിനില്‍ക്കുന്ന മുസ്ലിം പള്ളി

    ദുബായ്:നിർമ്മിതികളുടെ വിത്യസ്തകൊണ്ട് ലോകശ്രദ്ധയാകർഷിച്ച ദുബായിൽ ഇതാ മറ്റൊരു വിസ്മയം കൂടി.വെള്ളത്തിനടിയില്‍ പൊങ്ങിനില്‍ക്കുന്ന മുസ്ലിം പള്ളിയാണ് ഇവിടുത്തെ പുതിയ ആകർഷണം. ദുബൈ വാട്ടര്‍ കനാലിലാണ് ‘അണ്ടര്‍ വാട്ടര്‍ ഫ്ലോട്ടിങ് മോസ്ക്’ നിര്‍മിക്കുന്നത്. 5.5 കോടി ചെലവില്‍ ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്മെന്‍റാണ് (ഐ.എ.സി.എ.ഡി) നിര്‍മാതാക്കള്‍. അടുത്ത വര്‍ഷം ആദ്യത്തോടെ പണി പൂര്‍ത്തിയാകും. മൂന്നു നിലയുള്ള പള്ളിയാണ് നിര്‍മിക്കുന്നത്. ആദ്യ രണ്ടു നില വെള്ളത്തിന് മുകളിലായിരിക്കും. വിനോദസഞ്ചാരികള്‍ക്ക് വിശ്രമ സ്ഥലവും കോഫി ഷോപ്പുകളും ഉള്‍പ്പെടുന്നതാണ് ആദ്യ രണ്ടു നില. കൂടാതെ, വിവിധ വര്‍ക്ഷോപ്പുകളും മതപഠനക്ലാസുകളും സംഘടിപ്പിക്കാനുള്ള പ്രത്യേക ഹാളും ഇവിടെ സജ്ജമാക്കും. താഴേ നിലയാണ് വെള്ളത്തിനടിയില്‍ നിര്‍മിക്കുക. 50നും 75നും ഇടയില്‍ ആളുകള്‍ക്ക് ഒരുമിച്ച്‌ നമസ്കരിക്കാൻ കഴിയുംവിധം വിശാലമായ ഹാളും വിശ്വാസികള്‍ക്ക് അംഗശുദ്ധി വരുത്താനുള്ള സ്ഥലവും ഉള്‍പ്പെടുന്നതാണിത്. ടൂറിസ്റ്റുകള്‍ക്ക് പള്ളി സന്ദര്‍ശിക്കാനും നമസ്കരിക്കാനുമുള്ള സൗകര്യമുണ്ടാകും. അടുത്ത വര്‍ഷത്തോടെ പണി പൂര്‍ത്തീകരിച്ച്‌ സന്ദര്‍ശനത്തിനായി തുറന്നുകൊടുക്കാനാണ് പദ്ധതി. എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശനം അനുവദിക്കും.

    Read More »
  • India

    ചന്ദ്രയാനെ ഉണര്‍ത്തുന്നത് നടന്നില്ല; നാളെ വീണ്ടും ശ്രമം

    ബംഗളൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്നിനെ ഉണര്‍ത്തുന്നത് നാളേക്ക് നീട്ടി.മതിയായ സൂര്യപ്രകാശം ലഭിക്കാത്തതാണ് കാരണം. സൂര്യപ്രകാശം നഷ്ടമായതോടെ ചന്ദ്രോപരിതലത്തിലെ ദക്ഷിണ ധ്രുവത്തില്‍ മയക്കം തുടങ്ങിയ ചന്ദ്രയാൻ 3 ദൗത്യത്തിലെ പ്രഗ്യാൻ റോവറെയും വിക്രം ലാൻഡറെയും ഉണര്‍ത്തുന്നത് ശനിയാഴ്ചത്തേയ്ക്ക് നീട്ടിയതായി സാക് ഡയറക്ടര്‍ നീലേഷ് ദേശായി പറഞ്ഞു. ഇന്നായിരുന്നു ചന്ദ്രയാൻ മൂന്നിനെ ഉണര്‍ത്താൻ പദ്ധതിയിട്ടിരുന്നത്. ഒരു ചാന്ദ്രരാത്രി(14 ഭൗമദിനങ്ങള്‍) പൂര്‍ത്തിയാക്കി, സൂര്യപ്രകാശം വീണ്ടും ചന്ദ്രനെ പുല്‍കിയതോടെയാണ് ദൗത്യത്തിലെ മൊഡ്യൂളുകള്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാൻ ഐഎസ്‌ആര്‍ഒ ശ്രമങ്ങള്‍ ആരംഭിച്ചത്. മൈനസ് 200 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്ന അവസ്ഥ പിന്നിട്ട ശേഷം ബുധനാഴ്ചയാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശം എത്തിത്തുടങ്ങിയത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സൂര്യപ്രകാശം ഏറ്റവും തീവ്രമായ അവസ്ഥയില്‍ എത്തുക. ഈ സമയത്ത് മൊഡ്യൂളുകളിലെ സൗരോര്‍ജ പാനലുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ അവയെ സ്ലീപ് മോഡില്‍ നിന്ന് പുറത്തെത്തിക്കാനാകും ഐഎസ്‌ആര്‍ഒ ശ്രമിക്കുക. എന്നാല്‍ ഇതിനുള്ള സാധ്യത വിരളമാണെന്നും പ്രഗ്യാനും വിക്രമും നിദ്ര തുടരാനാണ് സാധ്യതയെന്നും ഐഎസ്‌ആര്‍ഒ …

    Read More »
  • India

    ലോകകപ്പ് ക്രിക്കറ്റ്: മൊത്തം 82.93 കോടി രൂപയുടെ സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി

    ന്യൂഡൽഹി:ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് പോരിനുള്ള സമ്മാനത്തുക അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പ്രഖ്യാപിച്ചു. മൊത്തം 82.93 കോടി രൂപയുടെ സമ്മാനത്തുകയാണ് ഐ.സി.സി നല്‍കുക. ഇതില്‍ ചാമ്ബ്യന്മാര്‍ക്ക് മാത്രം 33.16 കോടി രൂപ ലഭിക്കും. 16.58 കോടി രൂപയാണ് റണ്ണേഴ്സ് അപ്പിനുള്ള സമ്മാനത്തുക. പത്ത് ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് സ്റ്റേജിലെ ഓരോ വിജയത്തിനും 33.17 ലക്ഷം രൂപ വീതം ടീമുകള്‍ക്ക് ലഭിക്കുമെന്ന് ഐ.സി.സി പത്രക്കുറിപ്പില്‍ അറിയിച്ചു. നോക്കൗട്ട് റൗണ്ട് യോഗ്യത നേടാതെ പുറത്താകുന്ന ടീമുകള്‍ക്ക് 82.93 രൂപ വീതം ലഭിക്കും. ഇതിനു പുറമെ വ്യക്തിഗത പുരസ്കാരങ്ങളും അവര്‍ക്കുള്ള സമ്മാനത്തുകയും വേറെയും നല്‍കുന്നുണ്ട്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ അഞ്ചിന് നിലവിലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുക. നവംബര്‍ 19ന് ഇതേ സ്റ്റേഡിയത്തില്‍ തന്നെയാണ് ഫൈനലും. നാട്ടില്‍ നടക്കുന്ന ഇത്തവണത്തെ ലോകകപ്പില്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല.രോഹിത്ത് ശര്‍മയും സംഘവും മൂന്നാം ലോക കിരീടം ഉയര്‍ത്തുമെന്ന…

    Read More »
  • India

    ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച ശേഷം വെടിവെച്ചു കൊന്നു

    ലക്നൗ:ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ച ശേഷം വെടിവെച്ചു കൊന്നു.ചിൻഹാട്ടിലെ കോളേജ് വിദ്യാര്‍ത്ഥിനി നിഷ്ത ത്രിപാഠി (23) ആണ് മരിച്ചത്. ലഖ്‌നൗവിലെ ചിൻഹട്ട് ഏരിയയിലെ ഫൈസാബാദ് റോഡിലെ ദയാല്‍ റസിഡൻസിയിലെ ഫ്‌ലാറ്റിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. സംഭവത്തില്‍ 26 കാരനായ ആദിത്യ പഥക്കിനെ അറസ്റ്റ് ചെയ്തെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഈസ്റ്റ്) സയ്യിദ് അലി അബ്ബാസ് പറഞ്ഞു. ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതക കേസാണ് രജിസ്റ്റര്‍ ചെയ്തത്. അടുത്തിടെ ഒരു കവര്‍ച്ച കേസിലും ആദിത്യ പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. സ്വകാര്യ കോളേജില്‍ ബി കോം (ഓണേഴ്‌സ്) വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട ഹര്‍ദോയി സ്വദേശിനിയായ നിഷ്ത.ബല്ലിയ സ്വദേശിയാണ് ആദിത്യ. ആദിത്യ വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്.ഇന്സ്റ്റഗ്രാമിലൂടെ പത്ത് ദിവസം മുൻപാണ് ഇവർ പരിചയപ്പെട്ടത്. നിഷ്തയെ ആദിത്യ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു.ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയും വെടിവെച്ചു കൊലപ്പെടുത്തുകയുമായിരുന്നു.പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമായിരുന്നു സംഭവം.

    Read More »
  • NEWS

    ഷമിക്ക് 5 വിക്കറ്റ് ;ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് 277 റണ്‍സ് വിജയ ലക്ഷ്യം

    മൊഹാലി:ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 277 റണ്‍സ് വിജയ ലക്ഷ്യം. 50 ഓവറില്‍ ഓസ്ട്രേലിയ 276 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 52 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണര്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ജോഷ് ഇംഗ്ലിസ് 45 റണ്‍സ് നേടി.സ്റ്റീവന്‍ സ്മിത്ത്(41), മാര്‍നസ് ലാബൂഷാനെ(39), കാമറണ്‍ ഗ്രീന്‍(31) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഇന്ത്യയ്ക്കായി മൊഹമ്മദ് ഷമി 5 വിക്കറ്റ് നേടി.

    Read More »
  • Kerala

    പാലക്കാട് ഉരുൾപൊട്ടൽ;കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം

    പാലക്കാട്: കാഞ്ഞിരപ്പുഴ പാലക്കയം ഭാഗത്ത് ഉരുള്‍പൊട്ടല്‍.വൈകിട്ട് 6 മണിയോടെയായിരുന്നു ഉരുള്‍ പൊട്ടല്‍ ഉണ്ടായത്.അപകടത്തില്‍ ആളപായമില്ല. അതേസമയം സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.കാഞ്ഞിരപ്പുഴ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പുഴയില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. വില്ലേജ് ഓഫീസറും അഗ്നിരക്ഷാ സേനയും സ്ഥലത്തുണ്ട്. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ്‌അതിവേഗം ഉയരുന്നതിനാല്‍ മൂന്ന് ഷട്ടറുകള്‍ 60 -70 സെ മീയോളം ഉയര്‍ത്താൻ സാധ്യതയുള്ളതായി എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.കാഞ്ഞിരപ്പുഴ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അറിയിച്ചു.മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ മഴയാണ് തുടരുന്നത്.

    Read More »
  • NEWS

    സൗദി അറേബ്യയിലിരുന്ന് എടുത്ത ഓണം ബംപറിന് രണ്ടാം സമ്മാനം

    കോട്ടയം:സൗദി അറേബ്യയിലിരുന്ന് സുഹൃത്തിന്‍റെ സഹായത്തോടെ എടുത്ത ഓണം ബംപറിന് രണ്ടാം സമ്മാനം.എരുമേലി പട്ടിമറ്റം എട്ടുപങ്കില്‍ ഇ.ആര്‍.നവാസിനാണ് ഓണം ബംപര്‍ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. ഒരാഴ്ച മുൻപ് സൗദിയില്‍നിന്നു നവാസ് ഫോണ്‍ വിളിച്ച്‌ സുഹൃത്തായ പട്ടിമറ്റത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മുഹമ്മദ് നസീമിനോട് തനിക്കുവേണ്ടി ഒരു ഓണം ബംപര്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാള്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ന്യൂലക്കി സെന്‍ററിലെ സിദ്ദിഖിന്‍റെ പക്കല്‍നിന്ന് ലോട്ടറിയെടുത്ത് നവാസിന്‍റെ വീട്ടില്‍ ഏല്‍പ്പിക്കുകയും ചെയ്തു.നസീം തന്നെയാണ് സമ്മാനം അടിച്ച വിവരം നവാസിനോട് വിളിച്ചു പറഞ്ഞതും. ആകെ അഞ്ച് സെന്‍റ് ഭൂമിയും പണിതീരാത്ത വീടുമാണ് നവാസിനുള്ളത്.ഭാര്യ താഹിറയും മക്കളായ ഷിനാസും ബിസ്മിയും അടങ്ങുന്ന കുടുംബം പോറ്റാനായി കഷ്ടപ്പെടുന്ന നവാസ് ചെറിയ കമ്ബനി ജോലിയില്‍ സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയാണ്.

    Read More »
  • Kerala

    വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല; ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

    കണ്ണൂർ:വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കാതെ വിജനമായ സ്ഥലത്തിറക്കിയ സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇരിട്ടി -ശ്രീകണ്ഠപുരം റൂട്ടിലോടുന്ന വിമല്‍ ബസിലെ കണ്ടക്ടര്‍ കുറ്റ്യാട്ടൂര്‍ സ്വദേശി ലിജു, ഡ്രൈവര്‍ കൊളപ്പ സ്വദേശി ഹരീന്ദ്രൻ എന്നിവരുടെ ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇരിട്ടി ഹയര്‍സെക്കൻഡറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് കഴിഞ്ഞ ദിവസം പെരുമ്ബറമ്ബിലെ സ്റ്റോപ്പില്‍ ഇറക്കാതെ മൂന്നു കിലോമീറ്റര്‍ അപ്പുറമുള്ള വിജനമായ സ്ഥലത്ത് ഇറക്കിവിട്ടത്.വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് നടപടി. ഇരിട്ടി ജോയിൻറ് ആര്‍ടിഒ ബി.സാജുവാണ് നടപടി സ്വീകരിച്ചത്.

    Read More »
  • NEWS

    മലയാളിക്ക് ബിഗ് ടിക്കറ്റിലൂടെ മൂന്നാമതും സമ്മാനം; ഇത്തവണ ഒരു ലക്ഷം ദിര്‍ഹം

    അബുദാബി: ബിഗ് ടിക്കറ്റിൽ മൂന്നാമതും സമ്മാനം നേടി മലയാളി.അബുദാബിയിൽ ബസ് ഡ്രൈവറായ റിയാസാണ് ആ ഭാഗ്യശാലി.ഒരുലക്ഷം ദിർഹമാണ് ലഭിച്ചത്. മലയാളിയായ റിയാസ് മൂന്നു കുട്ടികളുടെ പിതാവാണ്. അബുദാബിയിലാണ് 45 വയസ്സുകാരനായ റിയാസ് താമസിക്കുന്നത്. സ്കൂള്‍ ബസ് ഡ്രൈവറായ റിയാസ് 2008 മുതല്‍ 15 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഇതിന് മുൻപും അദ്ദേഹത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. 2012-ല്‍ 40,000 ദിര്‍ഹമാണ് റിയാസ് നേടിയത്. 2023-ലും ഭാഗ്യം തുണച്ചു. അന്നും ഒരു ലക്ഷം ദിര്‍ഹം നേടാനായി. വരും ആഴ്ച്ചകളിലെ നറുക്കെടുപ്പ് തീയതികള്‍: Week 3: Buy during 18th – 24th September. Draw Date on 25th September (Monday) Week 4: Buy during 25th – 30th September. Draw Date on 1st October (Sunday) *പ്രൊമോഷൻ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ടിക്കറ്റുകള്‍ തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ച്ചയിലെയും…

    Read More »
Back to top button
error: