CrimeNEWS

ഇടതു നേതാക്കളുടെ ഭാര്യമാര്‍ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളനം; യൂത്ത് കോണ്‍ഗ്രസ് നേതാവിനു ജാമ്യം

തിരുവനന്തപുരം: സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ഭാഷയില്‍ അവഹേളിച്ച സംഭവത്തില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം. പാറശാല സ്വദേശിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിനാണ് കേസില്‍ അറസ്റ്റിലായത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.

‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന വ്യാജ ഫെയ്‌സ്ബുക്ക് ഐഡി വഴിയാണ് ഫോട്ടോ അടക്കം വച്ച് അശ്ലീല ഭാഷയില്‍ ഇയാള്‍ അവഹേളനം നടത്തിയത്. എഎ റഹിം എംപിയുടെ ഭാര്യ അമൃത, അന്തരിച്ച സിപിഎം നേതാവ് പി ബിജുവിന്റെ ഭാര്യ ഹര്‍ഷ എന്നിവര്‍ക്കെതിരെയായിരുന്നു അശ്ലീല പോസ്റ്റുകള്‍. ഇരുവരും പരാതി നല്‍കിയതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

Signature-ad

അതേസമയം, അബിന് കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഇയാള്‍ കോടങ്കര വാര്‍ഡ് പ്രസിഡന്റും കെഎസ്യു മണ്ഡലം വൈസ് പ്രസിഡന്റുമാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമാന് അബിനുള്ളതെന്ന് ഒറിജിനല്‍ ഐഡിയില്‍ നിന്നുള്ള ഫോട്ടോകള്‍ വ്യക്തമാക്കുന്നു.

ഇയാളുടെ ഫോണിലും സമൂഹ മാധ്യമ അക്കൗണ്ടുകളിലും നിരവധി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളുണ്ട്. രമേശ് ചെന്നിത്തല ഷാളണിയിച്ച് ആദരിക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാണ്ടി ഉമ്മന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: