KeralaNEWS

തിരൂരിലടക്കം പത്ത് സ്റ്റോപ്പുകള്‍;രണ്ടാം വന്ദേഭാരതിന്റെ അന്തിമ സമയക്രമമായി

തിരുവനന്തപുരം:കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് അന്തിമ സമയക്രമമായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ,തിരൂർ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിങ്ങനെ പത്ത് സ്റ്റോപ്പുകളാണുള്ളത്.
ആഴ്ചയിൽ ആറു ദിവസമാണ് സർവീസ്. രാവിലെ 7 മണിയോടെ കാസർകോട് നിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ വൈകുന്നേരം 3.05-ഓടെ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05-ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.58-ന് കാസർകോടെത്തും.

എട്ടു മണിക്കൂറാണ് കാസർകോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സർവീസിന്റെ യാത്രാസമയം.ഞായറാഴ്ച കാസർകോട്ട് നിന്നുള്ള സ്പെഷ്യൽ സർവീസിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നിർവഹിക്കും.

കാസർകോട്- തിരുവനന്തപുരം (ട്രെയിൻ നമ്പർ- 20631)

Signature-ad

കാസർകോട്: 7.00
കണ്ണൂർ: 7.55
കോഴിക്കോട്: 8.57
തിരൂർ: 9.22
ഷൊർണൂർ: 9.58
തൃശൂർ: 10.38
എറണാകുളം: 11.45
ആലപ്പുഴ: 12.32
കൊല്ലം: 1.40
തിരുവനന്തപുരം: 3.05

തിരുവനന്തപുരം- കാസർകോട് (ട്രെയിൻ നമ്പർ- 20632)

തിരുവനന്തപുരം: 4.05
കൊല്ലം: 4.53
ആലപ്പുഴ: 5.55
എറണാകുളം: 6.35
തൃശൂർ: 7.40
ഷൊർണൂർ: 8.15
തിരൂർ: 8.52
കോഴിക്കോട്: 9.23
കണ്ണൂർ: 10.24
കാസർകോട്: 11.58

Back to top button
error: