KeralaNEWS

കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് നഴ്സറി സ്‌കൂള്‍ ഹെല്‍പ്പര്‍ക്ക് ദാരുണാന്ത്യം

കടുത്തുരുത്തി: ഭർത്താവിനൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ നഴ്സറി സ്‌കൂള്‍ ഹെല്‍പ്പര്‍ മരിച്ചു.കാഞ്ഞിരത്താനം കിഴക്കേഞാറക്കാട്ടില്‍ (ഇരുവേലിക്കല്‍) ജോസി തോമസ് (54) ആണ് മരിച്ചത്.

 ബസില്‍ കയറുന്നതിനായി റോഡ് മുറിച്ചു കടക്കുമ്ബോള്‍ അതേ കെഎസ്‌ആര്‍ടിസി ബസ് തന്നെയാണ് ജോസിയെ ഇടിച്ചത്.കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് നഴ്സറി സ്‌കൂളിലെ ഹെല്‍പ്പറായിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം നാലോടെ കാഞ്ഞിരത്താനം ജങ്ഷനിലാണ് അപകടം. ഭര്‍ത്താവിനൊപ്പം വീട്ടില്‍ നിന്നും നടന്നുവന്ന ജോസി, ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന കൂട്ടുകാരിയുമായി സംസാരിച്ചുനില്‍ക്കുമ്ബോളാണ് വൈക്കം ഭാഗത്തേക്കുള്ള ബസെത്തുന്നത്. ഈ സമയം ഭര്‍ത്താവ് തോമസ് റോഡിനപ്പുറം കടന്നിരുന്നു. റോഡിന് മറുവശത്തുണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം ബസില്‍ കയറുന്നതിനായി ബസിന് മുന്നിലൂടെ റോഡ് മുറിച്ചു കടക്കുമ്ബോഴാണ് അപകടം.

Signature-ad

ബസ് തട്ടി റോഡില്‍ വീണ ജോസിയുടെ തലയിലൂടെ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. ഏകമകന്‍ അഖില്‍ തോമസ് (ദുബായ്).

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: