Month: September 2023

  • Kerala

    ഉരുള്‍പൊട്ടല്‍: തലനാട്, തീക്കോയി പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടങ്ങൾ

    കോട്ടയം:തലനാട് വെള്ളാനിയില്‍ വ്യാഴാഴ്‌ച്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഏക്കര്‍കണക്കിന് കൃഷിഭൂമി നശിച്ചു ലക്ഷകണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായി. കരിപ്പുക്കാട്ടില്‍ സജികുമാറിന്റെ പുരയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരത്തില്‍ വെള്ളവും കല്ലും മണ്ണും ഒഴുകി മീനച്ചിലാറില്‍ പതിച്ചു. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെയും കനത്ത മഴയായിരുന്നു. വെയില്‍കാണാംപാറയില്‍ മോഹന്‍ദാസിന്റെ വീടിന്റെ സമീപത്തുടെയാണ് ഉരുള്‍ വെള്ളം ഒഴുകിയത്. അപകട സമയത്ത് മോഹന്‍ ദാസിന്റെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. മലവെള്ളം ഒഴുകുന്ന ശബ്ദം കേട്ട് വീട്ടില്‍ നിന്നും സുജാത ഇറങ്ങി ഓടുകയായിരുന്നു. കരിപ്പുക്കാട്ടില്‍ രാധാകൃഷ്ണന്‍, ഗോപിനാഥന്‍, ചന്ദ്രശേഖരന്‍, തങ്കമ്മ, സുനില്‍, മുട്ടത്ത് ഇന്ദിര, ആട്ടുകാട്ട്പുത്തന്‍ പുരക്കല്‍ പ്രീതി ഹരിഹരന്‍ എന്നിവരുടെ കൃഷി ഭൂമിയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.ചെരുവില്‍ റെജി ജോസഫ്, കുന്നേല്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ വീടിന് ഭാഗിക നാശനഷ്ടം സംഭവിച്ചു. തീക്കോയി ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശങ്ങളിലും കനത്ത മഴയിലും പേമാരിയിലും വ്യാപക നാശനഷ്ടം ഉണ്ടായി. ഇഞ്ചപ്പാറ, ഒറ്റയീട്ടി, തുമ്ബശ്ശേരി, വെള്ളികുളം, കാരികാട്, മിഷ്യന്‍കര എന്നീ…

    Read More »
  • Kerala

    ജെയ്ക് സി തോമസ് ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലേക്ക്

    തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‌സഭ മണ്ഡലത്തിലേക്ക് യുവനേതാവ് ജെയ്ക് സി തോമസിനെ പരിഗണിക്കാൻ പാര്‍ട്ടി വൃത്തങ്ങളില്‍ തീരുമാനം. ഒപ്പം ഒന്നാം പിണറായി സര്‍ക്കാരിലെ മികച്ച മന്ത്രിമാരായി അറിയപ്പെടുന്ന ഡോ. ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ എന്നിവരെയടക്കം മത്സരരംഗത്തിറക്കാനാണ് നേതൃത്വം ഒരുങ്ങുന്നത്.ഇവർക്കൊപ്പംടി വി രാജേഷ്, ചിന്താ ജെറോം, വി വസീഫ് തുടങ്ങിയ യുവാക്കളെയും മത്സരിപ്പിച്ചേക്കും. പൊന്നാനി പിടിക്കാന്‍ പാര്‍ട്ടി സഹയാത്രികന്‍ ഡോ കെ ടി ജലീലിനെ മത്സരിപ്പിക്കാനും നീക്കമുണ്ട്. ശൈലജയെ കണ്ണൂരിലൊ വടകരയിലോ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ശൈലജ പ്രതിനീധീകരിക്കുന്ന കൂത്തുപറമ്ബ് മണ്ഡലം വടകര ലോകസഭ മണ്ഡലത്തിലാണ്. സംഘടനാ ചുമതലയുമായി പത്തനംതിട്ടയിലുളള തോമസ് ഐസക്കിനെ അവിടെയോ നഗര മണ്ഡലമായ എറണാകുളത്തോ മത്സരിപ്പിക്കണമെന്ന ചര്‍ച്ചയും പാര്‍ട്ടിവൃത്തങ്ങളില്‍ സജീവമാണ്.ലീഗ് ശക്തി ദുര്‍ഗങ്ങളില്‍ അട്ടിമറി വിജയം നേടിയിട്ടുളള കെ ടി ജലീലിനെ പൊന്നാനിയില്‍ മത്സരിപ്പിക്കണം എന്നതും ചര്‍ച്ചയിലുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ ടി.വി.രാജേഷ്, പത്തനംതിട്ടയില്‍ രാജു എബ്രഹാം എന്നിവരുടെ പേരുകളും സജീവമായി കേള്‍ക്കുന്നുണ്ട്.മുതിര്‍ന്നവര്‍ക്കൊപ്പം ഡിവൈഎഫ്‌ഐ…

    Read More »
  • India

    ഝാര്‍ഖണ്ഡില്‍ പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

    റാഞ്ചി:ഝാര്‍ഖണ്ഡില്‍ പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മുഫാസില്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബരിജല്‍ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതിശ്രുതവരനൊപ്പം നടക്കാനിറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ഒരു സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം യുവാവിനെ മര്‍ദിച്ച്‌ അവശനാക്കിയ പ്രതികള്‍, 22 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പിന്നീട് യുവതിയുടെ ബാഗും മൊബൈല്‍ ഫോണും മോഷ്ടിച്ച ശേഷം ഇരുവരെയും ഉപേക്ഷിച്ച്‌  കടന്നുകളയുകയായിരുന്നു. യുവാവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തി.   പെണ്‍കുട്ടി സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കിറ്റാഗുട്ടു ഗ്രാമത്തില്‍ നിന്ന് അഞ്ച് പേരെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ബാഗും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി അശുതോഷ് ശേഖര്‍ പറഞ്ഞു.

    Read More »
  • NEWS

    ഓണം മില്യണയര്‍ നറുക്കെടുപ്പിൽ പാകിസ്താൻ സ്വദേശി വിജയി;അഞ്ച് ലക്ഷം ദിര്‍ഹം സമ്മാനം

    ദുബായ്: ഓ മില്യണയര്‍( ഓണം സ്പെഷ്യല്‍) നറുക്കെടുപ്പിലെ  വിജയിയെ പ്രഖ്യാപിച്ചു.പാകിസ്താൻ സ്വദേശി മുഹമ്മദ് യൂസഫാണ് വിജയി.അഞ്ച് ലക്ഷം ദിര്‍ഹമാണ് സമ്മാനം. 12, 13, 14, 16, 27, 34, 39 എന്നീ നമ്ബറുകളിലൂടെയാണ് സമ്മാനം നേടിയത്. സൗദി അറേബ്യയില്‍ ഒരു ഐ.ടി കമ്ബനിയിലെ ഉദ്യോഗസ്ഥനാണ് മുഹമ്മദ് യൂസഫ്. ഇത് അപ്രതീക്ഷിത വിജയമായിരുന്നുവെന്നും ഈ വിജയം ജീവിതം മാറ്റിമറിച്ചെന്നും ഓ മില്യണയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താണ് നറുക്കെടുപ്പിന്റെ ഭാഗമായതെന്നും മുഹമ്മദ് യൂസഫ് സന്തോഷം പങ്കുവെച്ചു ഓരോരുത്തരുടെയും ജീവിതത്തെ മാറ്റിമറിക്കാൻ അവസരങ്ങള്‍ നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഓ മില്യണയര്‍ സ്ഥാപകനും സി.ഇ.ഒ.യുമായ റാല്‍ഫ് മാര്‍ട്ടിൻ പറഞ്ഞു. ജീവിതത്തിലെ എല്ലാ മേഖലകളിലുമുള്ള വ്യക്തികള്‍ക്ക് അവരുടെ അഭിലാഷ പൂര്‍ത്തീകരണമാണ് ഓ മില്യണയറിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. ഇതുവരെ ആരും ഗ്രാൻഡ് പ്രൈസ് നേടിയിട്ടില്ലെങ്കിലും ഒട്ടേറെ വിജയികള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ ആഴ്ചയും റാഫിള്‍ ഡ്രോയിലൂടെ ഒരു ഗ്രീൻ സര്‍ട്ടിഫിക്കറ്റ് ഉടമയ്ക്ക് ഒരു ലക്ഷംദിര്‍ഹം സമ്മാനം ഉറപ്പുനല്‍കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.

    Read More »
  • Kerala

    വന്ദേഭാരതിന്റെ ഉത്ഘാടനത്തിനിടയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് 15 കിലോ കഞ്ചാവ്

    തിരുവനന്തപുരം:എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് ലക്ഷങ്ങളുടെ കഞ്ചാവ്. ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്​ഫോ​മി​ലെ സ്റ്റെ​പ്പി​ന​ടി​യി​ല്‍ ഒ​രു ബോ​ക്സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15.140 കി​ലോ ക​ഞ്ചാ​വാണ് പി​ടി​കൂ​ടിയത്. എ​ക്സൈ​സ് എ​ന്‍ഫോ​സ്മെ​ന്‍റ്  ആ​ന്‍റി ന​ര്‍കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബിഎ​ല്‍ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘവും, തി​രു​വ​ന​ന്ത​പു​രം ആ​ർ​പി​എ​ഫ് എ​സ്ഐ വ​ര്‍ഷ മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം ​പ്രി​വ​ൻ​ഷ​ൻ ആ​ന്‍റ് ഡി​റ്റ​ക്ഷ​ൻ ടീം ​അം​ഗ​ങ്ങ​ളും ചേർന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ചെ​ന്നൈ – ​തി​രു​വ​ന​ന്ത​പു​രം മെ​യിലിൽ​ കൊ​ണ്ടു​വ​ന്ന​താണ് ഇതെ​​ന്നാണ് സം​ശ​യി​ക്കു​ന്നത്.  പു​തു​താ​യി അ​നു​വ​ദി​ച്ച വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ, നാളെ നടക്കുന്ന ഉ​ദ്ഘാ​ട​ന പരിപാടിയുമായി ബ​ന്ധ​പ്പെ​ട്ട് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്ള​തി​നാ​ല്‍ പു​റ​ത്തു​കൊ​ണ്ടു​പോ​കു​വാ​ന്‍ ക​ഴി​യാതെ വന്നപ്പോൾ ഒ​ളി​പ്പി​ച്ചു വച്ചതായിരിക്കാം എന്നാണ് നിഗമനം.   അതേസമയം, പ്ര​തി​യെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള അന്വേഷണം എ​ക്സൈ​സ് ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.​ വി​പ​ണി​യി​ല്‍ മൂ​ന്ന് ല​ക്ഷം വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് സം​ഘം പി​ടി​കൂ​ടി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണെ​ന്ന് എ​ക്സൈ​സും…

    Read More »
  • NEWS

    കാനഡ പോയാല്‍ പോട്ടണ്ണാ, പഠിക്കാന്‍ ഇറ്റലി പണം ഇങ്ങോട്ട് തരും

    ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ വിടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 72 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പക്ഷെ കുടിയേറ്റക്കാര്‍ക്ക് ആശാവഹമായ വാര്‍ത്തകളല്ല പല രാജ്യങ്ങളില്‍ നിന്നും പുറത്തുവരുന്നത്. യു.കെ, യു.എസ്.എ, കാനഡ തുടങ്ങിയ വമ്ബന്‍ രാജ്യങ്ങളിലെല്ലാം കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള വിദേശ രാജ്യങ്ങളാണിവ.അതിന് പിന്നാലെയാണ് കാനഡയുമായിട്ടുള്ള ഇപ്പോഴത്തെ പ്രശ്നം. ഇതോടെ ഉപരി പഠനത്തിനായി മറ്റ് രാജ്യങ്ങളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ട ഘട്ടമെത്തിയിരിക്കുന്നു. അയര്‍ലാന്റ്, ഇറ്റലി, നെതര്‍ലാന്റ്, പോര്‍ച്ചുഗല്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും ദക്ഷിണ കൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും ന്യൂസിലാന്റിലുമൊക്ക വിദേശ പഠനത്തിന് അനന്ത സാധ്യതകളാണ് തുറന്നിടുന്നത്. മാറുന്ന കാലത്ത് വിദേശ പഠനത്തിന് ഏറ്റവും കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി ഇറ്റലിയേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിലും വ്യാപകമായ വര്‍ധനവ്…

    Read More »
  • Kerala

    ദേശീയപാത നിര്‍മാണത്തിനായി കൊണ്ടുവന്ന ഷീറ്റും കമ്ബിയും ഓട്ടോറിക്ഷയില്‍ കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

    തലശ്ശേരി:ദേശീയപാത നിര്‍മാണത്തിനായി കൊണ്ടുവന്ന ഷീറ്റും കമ്ബിയും ഓട്ടോറിക്ഷയില്‍ കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഡ്രൈവര്‍ മാളിക പറമ്ബ് സ്വദേശി ലാന്‍സിബാബു(52)മുഴപ്പിലങ്ങാട് സ്വദേശി ഡിമിത്രോവ്(22) എന്നിവരെയാണ് എടക്കാട് പൊലിസ് പിടികൂടിയത്. വെളളിയാഴ്ച്ച പുലര്‍ച്ചെയാണ്‌കേസിനാസ്പദമായസംഭവം. ദേശീയപാതയുടെ നിര്‍മാണത്തിനായി കൊണ്ടുവന്ന എഴുപത്തിയഞ്ച് കിലോ കമ്ബിഷീറ്റുകളും ഒരു കിലോഗ്രം തൂക്കം വരുന്ന പത്ത് എം. എമ്മിന്റെ അന്‍പത്തിയാറ് ഇരുമ്ബ് കമ്ബികളുമാണ് പ്രതികള്‍ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ചത്. ഇവ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു പോവാനുളള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലാവുന്നത്. പട്രോളിംഗ് നടത്തുകയായിരുന്ന എടക്കാട് എസ്. ഐ ഖാലിദ്, അജേഷ്, ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ്പ്രതികളെ പിടികൂടിയത്.

    Read More »
  • NEWS

    തെരുവുനായകള്‍ക്ക് പള്ളി തുറന്നു കൊടുത്ത്  വൈദികൻ, കുര്‍ബാന കൂടുന്ന നായ

    കേരളത്തില്‍ തെരുവുനായ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്ബോഴാണ് ബ്രസീലില്‍ തെരുവുനായകള്‍ക്കായി ഒരു പള്ളി തന്നെ തുറന്നിട്ടിരിക്കുന്നു എന്ന വാര്‍ത്ത വരുന്നത്. ബ്രസീലിലെ കരുവാരു രൂപതയിലെ വൈദികന്‍ ജോവോ പോളോ അറൗജോ ഗോമസ് ആണ് തന്റെ പള്ളി തെരുവുനായകള്‍ക്കായി തുറന്നിട്ടിരിക്കുന്നത്.പള്ളിയില്‍ വൈദികന്‍ പ്രാര്‍ത്ഥന ചൊല്ലുന്നതിനിടെ അദ്ദേഹത്തിന്റെ സമീപം ഒരു നായ ഇരിക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.  2013ല്‍ ആരംഭിച്ചതാണ് ഫാദര്‍ ജോവോ പോളോ അറൗജോ ഗോമസയുടെ തെരുവുനായ സംരക്ഷണം. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായകളെ കണ്ടെത്തി അദ്ദേഹം പള്ളിയിലേക്ക് എത്തിക്കും. അവയെ കുളിപ്പിച്ച്‌ ഭക്ഷണവും സംരക്ഷണവും നല്‍കും. പള്ളിയിലെ പ്രാര്‍ത്ഥനാ ശ്രുശ്രൂഷയ്ക്ക് ശേഷം നായകളെ ദത്തെടുക്കാന്‍ അദ്ദേഹം വിശ്വാസികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. ഇതിന് അദ്ദേഹത്തെ സഹായിക്കാന്‍ പ്രത്യേകം വോളണ്ടിയര്‍മാരും ഉണ്ട്. ബി ആന്‍ഡ് എസ് എന്ന എക്‌സ് പേജിലൂടെ ആരോ പങ്കുവെച്ച ചിത്രം ഇതിനോടകം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കഴിഞ്ഞു.നായകള്‍ക്ക് പള്ളിക്കുള്ളില്‍ പൂര്‍ണ സ്വാതന്ത്ര്യമാണ്. കുര്‍ബാനയില്‍ പങ്കെടുക്കാൻ ആളുകൾ മുട്ടുകുത്തി നിൽക്കുമ്പോൾ നായകളും ശല്യം ചെയ്യാതെ…

    Read More »
  • India

    തിരുച്ചിറപ്പള്ളി ഹംസഫര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം; ആളപായമില്ല

    സൂറത്ത്: തിരുച്ചിറപ്പള്ളി ശീ ഗംഗാനഗര്‍ ഹംസഫര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. ട്രെയിനിന്റെ ജനറേറ്റര്‍ കോച്ചിലും അതിനോട് ചേര്‍ന്നുള്ള പാസഞ്ചര്‍ കാറിലുമാണ് തീപിടിത്തമുണ്ടായത്. ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്.ഗുജറാത്തിലെ വല്‍സാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ആയിരുന്നു അപകടം.ട്രെയിനിന്റെ രണ്ട് എസി കോച്ചുകള്‍ക്ക് തീപിടിക്കുകയായിരുന്നു. പവര്‍ കോച്ചില്‍ തീ പടര്‍ന്ന് തൊട്ടടുത്തുള്ള ബി1 കോച്ചിലേക്കും തീ പടരുകയായിരുന്നു. ബോഗിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ എല്ലാവരെയും പെട്ടെന്ന് തന്നെ ഇറക്കിയതിനാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് പിന്നിലെന്നാണ് സൂചന.

    Read More »
  • Kerala

    ആന്റണിക്ക് എല്ലാം അറിയാമായിരുന്നു;മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നതോടെ മകനെ ബിജെപിയിലേക്ക് വിട്ടു:എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി

    ആലപ്പുഴ: മകന്റെ ബിജെപി പ്രവേശനം ആന്റണിക്കറിയാമായിരുന്നുവെന്നും കോണ്‍ഗ്രസില്‍ ഭാവിയില്ലെന്ന് കണ്ടാണ് ബിജെപിയിലേക്ക് പോയതെന്നും  എ കെ ആന്‍റണിയുടെ ഭാര്യ എലിസബത്ത്. ആലപ്പുഴയിലെ കൃപാസനം പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ എലിസബത്ത് ആന്റണി നടത്തിയ സാക്ഷ്യം പറയലിലാണ് സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതില്‍ ചര്‍ച്ചയാകുന്നത്. 39 കാരനായ അനില്‍ ആന്‍റണി സജീവരാഷ്ട്രീയത്തിലേക്ക് വരാന്‍ ഒരുപാട് ആഗ്രഹിച്ചു. പക്ഷേ മക്കള്‍ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ പ്രമേയം വന്നതോടെ ആശങ്കയായി. ഭാവിയെക്കുറിച്ച്‌ ഉത്കണ്ഠപ്പെട്ടിരിക്കുമ്ബോഴാണ് പിഎം ഓഫീസില്‍ നിന്നും ബിജെപിയിലേക്കുള്ള വിളി വന്നതെന്നും എലിസബത്ത് പറയുന്നു. ആന്‍റണിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാനും രാഷ്ട്രീയത്തില്‍ സജീവമായി തന്നെ നില്‍ക്കാനും പ്രാര്‍ത്ഥിച്ചിരുന്നതായും അതിന്‍റെ ഫലമായാണ് വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയതെന്നും എലിസബത്ത് വിശ്വസിക്കുന്നു. ഉടമ്ബടികളെടുത്ത് പ്രാര്‍ഥിച്ചശേഷം ഫലമുണ്ടായാല്‍ സാക്ഷ്യം പറയണമെന്ന രീതി പിന്തുടര്‍ന്നാണ് കൃപാസനത്തില്‍ എലിസബത്ത് സംസാരിച്ചത്. പ്രാര്‍ത്ഥനയ്കക്കിടെ അനുഭവസാക്ഷ്യം പങ്കുവെക്കുന്ന എലിസബത്തിന്റെ വീഡിയോ കൃപാസനം അധികൃതരാണ് സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തു വിട്ടത്. 2022 ല്‍ കോവിഡ് രോഗശാന്തിക്കു വേണ്ടിയാണ് ആദ്യമായി ഉടമ്ബടിയെടുത്തതെന്നും ഗുരുതരമായിരുന്ന രോഗം…

    Read More »
Back to top button
error: