KeralaNEWS

ദേശീയപാത നിര്‍മാണത്തിനായി കൊണ്ടുവന്ന ഷീറ്റും കമ്ബിയും ഓട്ടോറിക്ഷയില്‍ കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

തലശ്ശേരി:ദേശീയപാത നിര്‍മാണത്തിനായി കൊണ്ടുവന്ന ഷീറ്റും കമ്ബിയും ഓട്ടോറിക്ഷയില്‍ കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.

ഡ്രൈവര്‍ മാളിക പറമ്ബ് സ്വദേശി ലാന്‍സിബാബു(52)മുഴപ്പിലങ്ങാട് സ്വദേശി ഡിമിത്രോവ്(22) എന്നിവരെയാണ് എടക്കാട് പൊലിസ് പിടികൂടിയത്. വെളളിയാഴ്ച്ച പുലര്‍ച്ചെയാണ്‌കേസിനാസ്പദമായസംഭവം.

ദേശീയപാതയുടെ നിര്‍മാണത്തിനായി കൊണ്ടുവന്ന എഴുപത്തിയഞ്ച് കിലോ കമ്ബിഷീറ്റുകളും ഒരു കിലോഗ്രം തൂക്കം വരുന്ന പത്ത് എം. എമ്മിന്റെ അന്‍പത്തിയാറ് ഇരുമ്ബ് കമ്ബികളുമാണ് പ്രതികള്‍ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ചത്. ഇവ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു പോവാനുളള ശ്രമത്തിനിടെയാണ് പ്രതികള്‍ പിടിയിലാവുന്നത്.

പട്രോളിംഗ് നടത്തുകയായിരുന്ന എടക്കാട് എസ്. ഐ ഖാലിദ്, അജേഷ്, ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ്പ്രതികളെ പിടികൂടിയത്.

Back to top button
error: