ബ്രസീലിലെ കരുവാരു രൂപതയിലെ വൈദികന്‍ ജോവോ പോളോ അറൗജോ ഗോമസ് ആണ് തന്റെ പള്ളി തെരുവുനായകള്‍ക്കായി തുറന്നിട്ടിരിക്കുന്നത്.പള്ളിയില്‍ വൈദികന്‍ പ്രാര്‍ത്ഥന ചൊല്ലുന്നതിനിടെ അദ്ദേഹത്തിന്റെ സമീപം ഒരു നായ ഇരിക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
2013ല്‍ ആരംഭിച്ചതാണ് ഫാദര്‍ ജോവോ പോളോ അറൗജോ ഗോമസയുടെ തെരുവുനായ സംരക്ഷണം. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായകളെ കണ്ടെത്തി അദ്ദേഹം പള്ളിയിലേക്ക് എത്തിക്കും. അവയെ കുളിപ്പിച്ച് ഭക്ഷണവും സംരക്ഷണവും നല്‍കും. പള്ളിയിലെ പ്രാര്‍ത്ഥനാ ശ്രുശ്രൂഷയ്ക്ക് ശേഷം നായകളെ ദത്തെടുക്കാന്‍ അദ്ദേഹം വിശ്വാസികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കും. ഇതിന് അദ്ദേഹത്തെ സഹായിക്കാന്‍ പ്രത്യേകം വോളണ്ടിയര്‍മാരും ഉണ്ട്.
ബി ആന്‍ഡ് എസ് എന്ന എക്‌സ് പേജിലൂടെ ആരോ പങ്കുവെച്ച ചിത്രം ഇതിനോടകം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിക്കഴിഞ്ഞു.നായകള്‍ക്ക് പള്ളിക്കുള്ളില്‍ പൂര്‍ണ സ്വാതന്ത്ര്യമാണ്. കുര്‍ബാനയില്‍ പങ്കെടുക്കാൻ ആളുകൾ മുട്ടുകുത്തി നിൽക്കുമ്പോൾ നായകളും ശല്യം ചെയ്യാതെ അടുത്തിരിക്കുന്നത് കാണാം.