KeralaNEWS

വന്ദേഭാരതിന്റെ ഉത്ഘാടനത്തിനിടയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് 15 കിലോ കഞ്ചാവ്

തിരുവനന്തപുരം:എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് ലക്ഷങ്ങളുടെ കഞ്ചാവ്.
ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്​ഫോ​മി​ലെ സ്റ്റെ​പ്പി​ന​ടി​യി​ല്‍ ഒ​രു ബോ​ക്സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15.140 കി​ലോ ക​ഞ്ചാ​വാണ് പി​ടി​കൂ​ടിയത്. എ​ക്സൈ​സ് എ​ന്‍ഫോ​സ്മെ​ന്‍റ്  ആ​ന്‍റി ന​ര്‍കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബിഎ​ല്‍ ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘവും, തി​രു​വ​ന​ന്ത​പു​രം ആ​ർ​പി​എ​ഫ് എ​സ്ഐ വ​ര്‍ഷ മീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രൈം ​പ്രി​വ​ൻ​ഷ​ൻ ആ​ന്‍റ് ഡി​റ്റ​ക്ഷ​ൻ ടീം ​അം​ഗ​ങ്ങ​ളും ചേർന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

ചെ​ന്നൈ – ​തി​രു​വ​ന​ന്ത​പു​രം മെ​യിലിൽ​ കൊ​ണ്ടു​വ​ന്ന​താണ് ഇതെ​​ന്നാണ് സം​ശ​യി​ക്കു​ന്നത്.  പു​തു​താ​യി അ​നു​വ​ദി​ച്ച വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ, നാളെ നടക്കുന്ന ഉ​ദ്ഘാ​ട​ന പരിപാടിയുമായി ബ​ന്ധ​പ്പെ​ട്ട് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്ള​തി​നാ​ല്‍ പു​റ​ത്തു​കൊ​ണ്ടു​പോ​കു​വാ​ന്‍ ക​ഴി​യാതെ വന്നപ്പോൾ ഒ​ളി​പ്പി​ച്ചു വച്ചതായിരിക്കാം എന്നാണ് നിഗമനം.

 

അതേസമയം, പ്ര​തി​യെ ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള അന്വേഷണം എ​ക്സൈ​സ് ഊ​ര്‍ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.​ വി​പ​ണി​യി​ല്‍ മൂ​ന്ന് ല​ക്ഷം വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വാ​ണ് സം​ഘം പി​ടി​കൂ​ടി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണെ​ന്ന് എ​ക്സൈ​സും ആ​ർ​പി​എ​ഫും അ​റി​യി​ച്ചു.

Back to top button
error: