Month: September 2023

  • India

    പരമശിവന്റെ തലയിലെ ചന്ദ്രക്കലയോട് സാമ്യമുള്ള മേല്‍ക്കൂര; ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

    ലക്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ നിർമ്മിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോഡി തറക്കല്ലിട്ടു.ഉത്തർപ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണിത്. പരമശിവന്റെ തലയിലെ ചന്ദ്രക്കലയോട് സാമ്യമുള്ള മേല്‍ക്കൂര, ത്രിശൂല മാതൃകയിലുള്ള ഫ്ലഡ്ലൈറ്റുകള്‍, കാശിയിലെ ഘട്ടുകളെ അനുസ്മരിപ്പിക്കുന്ന ഗ്യാലറി, ശിവന്റെ കൈയിലെ വാദ്യോപകരണമായ ഡമരുവിന്റെ രൂപത്തിലുള്ള പവലിയനും വിഐപി ലോഞ്ചും തുടങ്ങി ഒട്ടേറെ പ്രത്യേകതകളുള്ളതാണ് സ്റ്റേഡിയം.

    Read More »
  • NEWS

    യാത്രക്കാർക്ക് തിരിച്ചടി ; സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു

    മസ്കറ്റ്:ഒമാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് തിരിച്ചടി. ഒമാന്റെ ബജറ്റ് വിമാനക്കമ്ബനിയായ സലാം എയര്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. തിരുവനന്തപുരം, ലഖ്നൗ, ജെയ്‌പുര്‍ സെക്ടറുകളിലേക്കാണ് നിലവില്‍ സലാം എയറിന്റെ നേരിട്ടുള്ള സര്‍വീസുകളുള്ളത്. കോഴിക്കോട്ടേക്ക് കണക്ഷൻ സര്‍വീസുകളും നടത്തുന്നുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ ഈ റൂട്ടുകളില്‍ വിമാനങ്ങള്‍ ഉണ്ടാകില്ല. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാര്‍ക്കുള്ള ടിക്കറ്റിന്റെ പണം തിരിച്ചു നല്‍കുമെന്ന് കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റെടുത്തവര്‍ക്ക് സര്‍വീസുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച്‌ സന്ദേശം ലഭിച്ചിട്ടുണ്ട്.ടിക്കറ്റ് തുക തിരികെ ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജൻസികളെയോ ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

    Read More »
  • Kerala

    വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്;  പാര്‍ട്ടിയുടെ ഭാഗമാകാൻ കഴിയുന്നത് ഭാഗ്യം: ഭീമൻ രഘു

    തിരുവനന്തപുരം:വിവരവും വിദ്യാഭ്യാസവുമുള്ള മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നും പിണറായി വിജയന്റെ പാര്‍ട്ടിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമെന്നും മുൻ ബിജെപി നേതാവും സിനിമാ നടനുമായ ഭീമൻ രഘു. വികസന കാഴ്ചപ്പാടുള്ള കേരളത്തിലെ അഴിമതിയില്ലാത്ത നേതാവാണ് പിണറായി വിജയൻ. ആദ്യത്തെ അഞ്ച് വര്‍ഷം കഴിഞ്ഞു. ജനങ്ങള്‍ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുത്തു. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ കേരളത്തില്‍ വരുമെന്നും ഭീമൻ രഘു പറഞ്ഞു. ‘എന്തെല്ലാം നല്ല കാര്യങ്ങളാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. നേരെ വാ നേരോ പോ, അതാണ് മുഖ്യമന്ത്രിയുടെ ശൈലി. ഇത്രയും തന്റേടവും കഴിവും വിവരവും വിദ്യാഭ്യാസവുമുള്ള ഒരാളാണ് കേരളം ഭരിക്കുന്നത്. അദ്ദേഹത്തിന്റെ കൂട്ടത്തിലും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും ഒരു ഭാഗമാകാൻ സാധിക്കുന്നത് തന്നെ ഭാഗ്യമാണ്’- ഒരു ഓണ്‍ലൈൻ മീഡിയയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭീമൻ രഘു പറഞ്ഞു.

    Read More »
  • Kerala

    തൃശൂര്‍ – എറണാകുളം 440 രൂപ; പുതിയ വന്ദേഭാരതിന് റിസർവേഷൻ ആരംഭിച്ചു

    തൃശൂര്‍: സംസ്ഥാനത്ത് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് റിസര്‍വേഷന്‍ ആരംഭിച്ചു. തിരുവനന്തപുരം -കാസര്‍ഗോഡ് 26 മുതലും തിരിച്ച്‌ 27 മുതലുമാണ് സര്‍വീസ്. തൃശൂരില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് ഭക്ഷണമുള്‍പ്പടെയുള്ള യാത്രാനിരക്കുകള്‍; എക്‌സിക്യൂട്ടീവ് നിരക്ക് ബ്രാക്കറ്റില്‍. എറണാകുളം 440 (830), ആലപ്പുഴ 505 (970), കൊല്ലം 870 (1505), തിരുവനന്തപുരം 975 (1705), ഷൊര്‍ണൂര്‍ 380 (705), തിരൂര്‍ 645 (1060), കോഴിക്കോട് 685 (1145), കണ്ണൂര്‍ 855 (1475), കാസര്‍ക്കോട് 995 (1755). ഭക്ഷണം ഒഴിവാക്കിയും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്.

    Read More »
  • India

    സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനും ബാങ്കുകൾ പണം ഈടാക്കും;അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

    ഒരു സേവിങ്സ് അക്കൗണ്ട് ഉണ്ടെങ്കില്‍ നിരവധി ചാര്‍ജുകളാണ് നല്‍കേണ്ടി വരിക.ബാങ്ക് ചാര്‍ജ്, എസ് എം എസ് ചാര്‍ജ്, എടിഎം ചാർജ്ജ് തുടങ്ങിയ ഫീസുകള്‍ ബാങ്കുകള്‍ ഈടാക്കും. ഇത് ഒന്നിലധികം അക്കൗണ്ടുകളാണെങ്കില്‍ അവയ്ക്ക് എല്ലാത്തിനും നല്‍കേണ്ടി വരും. മാത്രമല്ല എല്ലാ അക്കൗണ്ടുകളിലും മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും ഉണ്ടാകും. ഇത്തരത്തില്‍ മെയിന്റനൻസ് ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നതിനാല്‍ പലരും ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകളുണ്ടെങ്കില്‍ അവ ക്ലോസ് ചെയ്യാൻ ആഗ്രഹിക്കും. എന്നാല്‍ അധിക അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാൻ പിഴ നല്‍കേണ്ടി വരുമെന്നത് എത്ര പേര്‍ക്കറിയാം? എച്ച്‌ഡിഎഫ്സി ബാങ്ക് – അക്കൗണ്ട് തുറന്ന് 14 ദിവസത്തിനുള്ളില്‍ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, അതിന് നിങ്ങള്‍ ചാര്‍ജുകളൊന്നും നല്‍കേണ്ടതില്ല. – അക്കൗണ്ട് തുറന്ന് 15 ദിവസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അക്കൗണ്ട് ക്ലോസ് ചെയ്യാൻ നിങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍, നിങ്ങള്‍ 500 രൂപ ചാര്‍ജ് നല്‍കേണ്ടിവരും, അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ അതിന് 300 രൂപ നല്‍കണം. എസ്ബിഐ – എസ്ബിഐൽ…

    Read More »
  • Kerala

    വാഗമണ്ണിലെ കണ്ണാടി പാലവും ഹിറ്റ്; ഇന്നലെ വരെയുള്ള വരുമാനം 35 ലക്ഷം

    ഇടുക്കി:വാഗമണ്ണിലെ കണ്ണാടിപ്പാലത്തിൽ  ഇന്നലെ വരെയുള്ള വരുമാനം 35,67,250 രൂപ.3 കോടി ചെലവില്‍ നിര്‍മിച്ച കണ്ണാടിപ്പാലത്തിന്റെ വരുമാനം 30 ശതമാനം ഡിടിപിസിക്കും 70 ശതമാനം സ്വകാര്യ കമ്ബനിക്കുമാണ്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കുന്ന കണ്ണാടിപ്പാലം കാണാൻ കഴിഞ്ഞ ഞായറാഴ്ച മാത്രം അയ്യായിരത്തിലധികം ആളുകളാണ് എത്തിയത്. ഇതോടെ പൊലീസ് എത്തിയാണ് സഞ്ചാരികളെ നിയന്ത്രിച്ചത്. ഒരു സഞ്ചാരിക്ക് 5 മുതല്‍ 7 മിനിറ്റ് വരെയാണ് കണ്ണാടിപ്പാലത്തിൽ ചെലവഴിക്കാനുള്ള സമയം. ഒരു സമയം 15 പേര്‍ക്കാണ് പ്രവേശനം. കാൻഡിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കണ്ണാടിപ്പാലമാണ് വാഗമണ്ണിലേത്.സെപ്തംബർ 7-നാണ് പൊതുജനങ്ങൾക്കായി ഇത് തുറന്നു നൽകിയത്. അതേസമയം അഡ്വഞ്ചര്‍ പാര്‍ക്കില്‍ എത്തുന്നവര്‍ക്കായി പുതിയ പാക്കേജ് അവതരിപ്പിച്ച്‌ ഡിടിപിസി. 999 രൂപയുടെ സില്‍വര്‍ പാക്കേജിലാണു തുടക്കം. കണ്ണാടിപ്പാലം, സ്കൈ സൈക്കിള്‍, സിപ്‌ലൈൻ, 360 ഡിഗ്രി സൈക്കിള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 1499 രൂപയുടെ ഗോള്‍ഡ് പാക്കേജില്‍ റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍ എന്നിവ അധികമായുണ്ട്. 1999…

    Read More »
  • Business

    കാനഡയിലെ കച്ചവടം ഇനി വേണ്ട; ബിസിനസ് ലോകത്തെ ഞെട്ടിച്ച് ആനന്ദ് മഹീന്ദ്രയുടെ നിര്‍ണായക നീക്കം

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷത്തിന്റെ ആഘാതം ബിസിനസ് ലോകത്തും കണ്ടുതുടങ്ങി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കാനഡ ആസ്ഥാനമായുള്ള ഉപകമ്പനിയായ റെയ്‌സൺ എയ്‌റോസ്‌പേസ് കോർപ്പറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ കനേഡിയൻ കമ്പനിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് 11.18 ശതമാനം ഓഹരിയുണ്ട്. കാനഡ ആസ്ഥാനമായുള്ള അസോസിയേറ്റ് സ്ഥാപനമായ റെസൺ എയ്‌റോസ്‌പേസ് കോർപ്പറേഷൻ ഇല്ലാതായതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. സ്റ്റോക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബിക്കും കമ്പനി ഈ വിവരം അറിയിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ഈ നീക്കം സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾക്ക് കാരണമായെങ്കിലും കാരണം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് ഒരു ഔദ്യോഗിക പ്രസ്‍താവനയും മഹീന്ദ്ര ആൻഡ് മഹീന്ദ്ര നടത്തിയിട്ടില്ല. അതേസമയം മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ഈ വിവരം ഓഹരി വിപണിയെ…

    Read More »
  • Kerala

    മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ 26ന് തിരുവനന്തപുരത്ത് ആരംഭിക്കും

    തിരുവനന്തപുരം: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങൾ 26ന് തിരുവനന്തപുരത്ത് ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകനമാണ് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നത്. രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതൽ അഞ്ചു വരെ പൊലീസ് ഓഫീസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും. 28ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂർ ഈസ്റ്റ് ഫോർട്ട് ലൂർദ് ചർച്ച് ഹാളിൽ നടക്കും. ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും. ഒക്ടോബർ അഞ്ചിന് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കൺവൻഷൻ സെന്ററിലും ചേരും. മേഖലാതല അവലോകന യോഗങ്ങൾക്കുള്ള നടപടികൾ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായി സർക്കാർ അറിയിച്ചു.

    Read More »
  • Social Media

    ഭക്ഷണം കഴിച്ച ശേഷം ഉപഭോക്താക്കള്‍ക്ക് അത് പാചകംചെയ്തയവരെ നേരിട്ട് റിവ്യൂ അറിയിക്കാം, ടിപും എത്തിക്കാം; സൊമാറ്റോയുടെ പുതിയ ഫീച്ചറിനെതിരെ വിമര്‍ശനം

    ഇത് ഓൺലൈൻ ഫുഡ് ഡെലിവെറികളുടെ കാലമാണെന്ന് തന്നെ പറയാം. അത്രമാത്രം വ്യാപകമായിരിക്കുന്നു ഇന്ന് ഓൺലൈൻ ഫുഡ് ഓർഡറുകൾ. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ആണ് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുള്ളത്. ഉപഭോക്താക്കൾ വർധിച്ചതോടെ തന്നെ ഓൺലൈൻ ഫുഡ് ഡെലിവെറി ആപ്പുകളെല്ലാം തന്നെ ഉഷാറായി നിൽക്കുകയാണ്. പല പരാതികൾ ഉയരാറുണ്ടെങ്കിലും ഈ കമ്പനികളെല്ലാം തന്നെ പരമാവധി ലാഭമെടുക്കാനുള്ള മുന്നേറ്റത്തിലാണ് ഇപ്പോൾ. ഇതിൻറെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുമായി പല ഓഫറുകൾ, അതുപോലെ ആപ്പിൽ തന്നെ പല പുതിയ ഫീച്ചറുകൾ എന്നിങ്ങനെ ഓരോന്നും കമ്പനികൾ ഇറക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സൊമാറ്റോ കൊണ്ടുവരുന്ന പുതിയൊരു ഫീച്ചറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ഭക്ഷണം കഴിച്ച ശേഷം ഉപഭോക്താക്കൾക്ക് അത് തയ്യാറാക്കിയ റെസ്റ്റോറൻറിലെ അടുക്കളയിലെ ജീവനക്കാർക്ക് നേരിട്ട് റിവ്യൂ (അഭിപ്രായം) അറിയിക്കുകയും അതുപോലെ അവർക്ക് ടിപ് നൽകുകയും ചെയ്യാമെന്നതാണത്രേ ഈ ഫീച്ചറിൻറെ പ്രത്യേകത. സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തന്നെയാണ്…

    Read More »
  • Crime

    39 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാവ് ഫ്ലാറ്റിൻറെ 14ാം നിലയിൽനിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി

    മുബൈ: 39 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഭിന്നശേഷിക്കാരിയായ മാതാവ് ഫ്ലാറ്റിൻറെ 14ാം നിലയിൽനിന്ന് താഴേക്കെറിഞ്‍ഞ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം മുലുന്ദ് വെസ്റ്റിലെ സാവർ റോഡിലെ അപാർട്ട്മെൻറ് കോംപ്ലക്സിലാണ് സംഭവം. സംഭവത്തിൽ കുഞ്ഞിൻറെ അമ്മക്കെതിരെ കൊലപാതകത്തിന് പോലീസ് കേസെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ കാരണം വ്യക്തമല്ലെന്നും കൂടുതൽ കാര്യങ്ങൾ പരിശോധിച്ചശേഷമെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളുണ്ടാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു. സൂറത്ത് സ്വദേശിനിയായ യുവതി പ്രസവത്തിനായാണ് മുബൈയിലെ മാതാപിതാക്കളുടെ ഫ്ലാറ്റിലെത്തിയത്. 14ാം നിലയിൽനിന്ന് കുഞ്ഞിന് യുവതി താഴേക്ക് എറിയുകയായിരുന്നുവെന്നും ഒന്നാം നിലയിലെ പാരപ്പെറ്റിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ചോരയിൽ കുളിച്ച നിലയിൽ കുഞ്ഞിനെ മറ്റു ഫ്ലാറ്റിലുള്ളവർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഇതിനിടയിൽ കുഞ്ഞിൻറെ അമ്മാവൻ കുഞ്ഞിനെയുമെടുത്ത് മുലുന്ദിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്ത യുവതിയുടെ എട്ടുമാസം പ്രായമുള്ള മകനും അതിനുപിന്നാലെ പിതാവും കഴിഞ്ഞവർഷം മരിച്ചിരുന്നു. എട്ടുമാസം പ്രായമുള്ള മകൻ മുലയൂട്ടുന്നതിനിടെ ശ്വാസ തടസ്സമുണ്ടായാണ് മരിച്ചത്. മകനും…

    Read More »
Back to top button
error: