IndiaNEWS

തിരുച്ചിറപ്പള്ളി ഹംസഫര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം; ആളപായമില്ല

സൂറത്ത്: തിരുച്ചിറപ്പള്ളി ശീ ഗംഗാനഗര്‍ ഹംസഫര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. ട്രെയിനിന്റെ ജനറേറ്റര്‍ കോച്ചിലും അതിനോട് ചേര്‍ന്നുള്ള പാസഞ്ചര്‍ കാറിലുമാണ് തീപിടിത്തമുണ്ടായത്.
ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്.ഗുജറാത്തിലെ വല്‍സാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ആയിരുന്നു അപകടം.ട്രെയിനിന്റെ രണ്ട് എസി കോച്ചുകള്‍ക്ക് തീപിടിക്കുകയായിരുന്നു. പവര്‍ കോച്ചില്‍ തീ പടര്‍ന്ന് തൊട്ടടുത്തുള്ള ബി1 കോച്ചിലേക്കും തീ പടരുകയായിരുന്നു.

ബോഗിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ എല്ലാവരെയും പെട്ടെന്ന് തന്നെ ഇറക്കിയതിനാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് പിന്നിലെന്നാണ് സൂചന.

Back to top button
error: