ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഇന്ന്. പൂള് എയില്‍ കളിച്ച മൂന്ന് കളികളും ജയിച്ച് ഒന്നും രണ്ടും സ്ഥാനത്താണ് ഇന്ത്യയും പാക്കിസ്ഥാനും.
ആദ്യ കളികളിൽ ഇന്ത്യ ഉസ്ബക്കിസ്ഥാനെ 16-0നും സിംഗപ്പൂരിനെ 16-1നും ജപ്പാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കും പരാജയപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് കളികളിലും ഹാട്രിക്കടിച്ച മന്ദീപും ഉസ്ബക്കിസ്ഥാനെതിരെ നാലും സിംഗപ്പൂരിനെതിരെ രണ്ടും ഗോളടിച്ച വരുണ്‍ കുമാറും സിംഗപ്പൂരിനെതിരെ നാല് ഗോളിച്ച നായകന് ഹര്‍മന്‍പ്രീത് സിങ്ങും ജപ്പാനെതിരെ രണ്ട് ഗോളടിച്ച അഭിഷേകും ഉള്‍പ്പെടുന്ന ഇന്ത്യ ഉജ്ജ്വല ഫോമിലാണ്.
ആദ്യ കളിയില്‍ 11-0ന് സിംഗപ്പൂരിനെയും രണ്ടാം കളിയില്‍ ബംഗ്ലാദേശിനെ 5-2നും ഉസ്ബക്കിസ്ഥാനെ 18-2നും പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന് ഇന്ന് ഇന്ത്യയെ നേരിടാനിറങ്ങുന്നത്.
വൈകിട്ട് 6:15 നാണ് മത്സരം.