ന്യൂഡൽഹി:ഗോശാലകളിൽ നിന്നും പശുക്കളെ അറവുകാര്‍ക്ക് നല്‍കുന്നുവെന്ന പരാമര്‍ശത്തിൽ മനേക ഗാന്ധിക്കെതിരെ നൂറ് കോടിയുടെ മാനനഷ്ട നോട്ടീസയച്ച് ഇസ്കോണ്‍.
എം.പിയുടെ പരാമര്‍ശം ഇസ്കോണ്‍(ഇര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്) അംഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
അടുത്തിടെയായിരുന്നു ഇസ്കോണിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി ബി.ജെ.പി എം.പി മനേക ഗാന്ധി രംഗത്തെത്തിയത്. തങ്ങളുടെ ഗോശാലകളില്‍ നിന്നും പശുക്കളെ അറവുകാര്‍ക്ക് നല്കുന്ന ചതിയന്മാരാണ് ഇസ്കോണ്‍ എന്നായിരുന്നു മനേക ഗാന്ധിയുടെ പരാമര്‍ശം. അന്ധ്രാപ്രദേശിലെ ഇസ്കോണ്‍ ഗോശാല സന്ദര്‍ശിച്ചപ്പോള്‍ ആരോഗ്യമുള്ള പശുക്കളെയൊന്നും കണ്ടില്ലെന്നും എം.പി പറഞ്ഞിരുന്നു. ഗോശാലകളില്‍ പശുക്കിടാങ്ങള്‍ ഒന്നുപോലുമില്ല. അതിനര്‍ത്ഥം അവയെല്ലാം വില്ക്കപ്പെട്ടുവെന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.